Movies
അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ് നിർമിച്ച് ജഗദീഷ്, മുകേഷ്, സിദ്ദിഖ്,അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പാതിരാക്കുറുക്കന്റെ ചിത്രീകരണം പൊന്നാനി,എടപ്പാൾ പരിസര പ്രദേശങ്ങളിലായി പൂർത്തിയായി. സുനിൽ കർമ, നിഖിൽ ജിനൻ എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്.
ഇന്ദ്രൻസ്,നിർമൽ പാലാഴി,വിനീത് തട്ടിൽ, റിയാസ് നർമകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെഴ്സ് ആയ അശ്വിത-അശ്വിജ, ഹരികുമാർ കാട്ടൂർ, ലിജിൻ സിയാർ, സോണി, ഉമ്മർഖാൻ, ശശി കുളപ്പുള്ളി, എം എസ് നാസർ, സെബി പിണ്ട്യൻ, സുനിൽ കിരാലൂർ, രഞ്ജിത്ത് ചേലാവൂർ, സുജീഷ് എസ്, സൈഫുദ്ധീൻ വെട്ടത്തൂർ, ക്രിസ്റ്റി ബെനറ്റ്, ആൻസി ലിനു, ദീപ സുരേഷ്, സിനി കൃഷ്ണൻ, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
വ്യത്യസ്ത സാഹചര്യത്തിൽപ്പെട്ട നാലുപേർ ഒരിക്കൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ പെടുന്നു. അവരുടെ അതിജീവനത്തിന്റെ കഥയാണ് നർമത്തിൽ ചാലിച്ച് "പാതിരാകുറുക്കൻ" എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
ഛായാഗ്രഹണം- സെൽവകുമാർ എസ്, സംഗീതം-ഗോപി സുന്ദർ, എഡിറ്റർ-അതുൽ വിജയ്, കലാസംവിധാനം- ത്യാഗു തവനൂർ, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, സ്റ്റിൽസ്-ജയപ്രകാശ് അതളൂർ, അസോസിയേറ്റ് ഡയറക്ടേഴ്സ്- അഭിലാഷ് കൃഷ്ണ, എം. രമേഷ് കുമാർ, സംവിധാന സഹായികൾ- മണികണ്ഠൻ, ശ്രീജിത്ത്, സംഘട്ടനം- അഷ്റഫ് ഗുരുക്കൾ, വിനോദ് പ്രഭാകർ, നൃത്തസംവിധാനം-ശ്രീ സെൽവി, പ്രൊഡക്ഷൻ കൺട്രോളർ-മൻസൂർ വെട്ടത്തൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഷമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ മാനേജർ-ജസ്റ്റിൻ കൊല്ലം,പ്രോജക്റ്റ് ഡിസൈനർ- ഷിംന ബി,പി ആർ ഓ-എ. എസ്. ദിനേശ്.
Movies
കേരളത്തിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആര് എന്ന ചോദ്യം മൂന്നുപേരുടെ പേരിൽ കിടന്നു കറങ്ങിത്തിരിയുമ്പോൾ അണികൾക്കിടയിൽ തുടങ്ങി പ്രമുഖകർക്കിടയിൽ പോലും മുഖ്യമന്ത്രി വി.ഡി. സതീശനാകണം എന്ന് മുറവിളികൾ ഉയരുകയാണ്.
ഇപ്പോഴിതാ നടൻ സിദ്ദിഖ് ഫേസ്ബുക്കിൽ പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്തയാളാണ് സതീശനെന്നും ഓരോ സാധാരണക്കാരനും അദ്ദേഹമായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് ഉറച്ചു വിശ്വസിക്കുകയാണെന്നും ആ വിശ്വാസം തകർക്കരുതെന്നുമാണ് സിദ്ദിഖ് പറയുന്നത്.
വി.ഡി. സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ലെന്നും അദ്ദേഹം ആവർത്തിക്കുന്നു.
സിദ്ദിഖിന്റെ കുറിപ്പ്
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നത തല നേതാക്കളോട് ഒരു വാക്ക്.
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്.
ശ്രീ പിണറായി വിജയനോടും അദ്ദേഹത്തിന്റെ ജനവിരുദ്ധ നിലപാടുകളോടും ഉള്ള എതിർപ്പാണ് കോൺഗ്രസ് ഇത്തവണ നേടിയ വിജയത്തിന്റെ പ്രധാനകാരണം എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിലും ഞങ്ങളെ നയിക്കാൻ പ്രാപ്തനായ ഒരു നേതാവ് ഉണ്ടെന്ന ഉറച്ച ഒരു വിശ്വാസം കൂടെ ഈ വിജയത്തിന്റെ പിന്നിലുണ്ട് എന്ന കാര്യം ആരും വിസ്മരിക്കരുത്.
ഈ തിരഞ്ഞെടുപ്പിൽ നൂറിൽ അധികം സീറ്റിൽ വിജയിച്ചു UDF അധികാരത്തിൽ വരും, ഇല്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിനു പോകും എന്ന് ചങ്കുറപ്പോടെ പറഞ്ഞ ഒരേ ഒരു നേതാവ്.
ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവ്.
അദ്ദേഹം ആയിരിക്കും ഞങ്ങളുടെ അടുത്ത മുഖ്യമന്ത്രി എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഇവിടുത്തെ ഓരോ സാധാരണക്കാരനും. ആ വിശ്വാസം തകർക്കരുത്.
അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ് കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുത്. ഞങ്ങൾ സഹിക്കില്ല, പൊറുക്കില്ല. എന്തെല്ലാം ന്യായങ്ങൾ പറഞ്ഞാലും ഞങ്ങൾ വിശ്വസിക്കില്ല. വി.ഡി. സതീശൻ എന്ന ഒരേ ഒരു നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ല.
കോൺഗ്രസ് നേതൃത്വം ഇവിടുത്തെ നേതാക്കളുടെ അഭിപ്രായം മാത്രം കണക്കിലെടുക്കാതെ, ജനങ്ങളുടെ ആഗ്രഹം കൂടി മനസിലാക്കി ഉചിതമായ തീരുമാനം എടുക്കണം. ഇല്ലെങ്കിൽ തിരിച്ചടി നിങ്ങൾ വിചാരിക്കുന്നതിലും അപ്പുറമായിരിക്കും.
ഓർമ്മ വെച്ച നാൾ മുതൽ കോൺഗ്രസ് എന്ന പാർട്ടിയ്ക്ക് ഒപ്പം നിന്ന, K കരുണാകരണയും, ഉമ്മൻ ചാണ്ടിയെയും ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധാരക്കാരന്റെ കൈ കൂപ്പിയുള്ള അപേക്ഷ ആണ്. മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് ഒരേ ഒരു പേര് മാത്രം.V D സതീശൻ എന്ന ജനനായകന്റെ പേര്.നല്ലത് വരട്ടെ, നല്ലതേ വരാവു..!!
Movies
വികാരങ്ങളുടെയും സംഗീതത്തിന്റെയും സുന്ദരമായ സംഗമമായി മലയാള ചിത്രം മധുരമീ ജീവിതം ഓഡിയോ ലോഞ്ച്. ചിത്രത്തിലെ നാലു ഗാനങ്ങളാണ് ചടങ്ങിൽ ഔദ്യോഗികമായി റിലീസ് ചെയ്തത്. കോ-പ്രൊഡ്യൂസർ ഡോ. ശ്രീകുമാർ ജെയുടെ വാക്കുകളിലൂടെയാണ് മധുരമീ ജീവിതം പ്രേക്ഷകരിലേക്ക് അവതരിപ്പിക്കപ്പെട്ടത്.
അദ്ദേഹത്തിന്റെ അവതരണം ചിത്രത്തിന്റെ ആത്മാവിനെയും സന്ദേശത്തെയും ശക്തമായി പ്രതിഫലിപ്പിച്ചു.
പ്രൊഡ്യൂസേഷൻ അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ്, ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ്, നിർമാതാക്കളായ ഔസേപ്പച്ചൻ, മമ്മി സെഞ്ചുറി, നൗഷാദ് ആലത്തൂർ, സോഹൻ സീനുലാൽ, ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ സിദ്ദിഖ്, വിനയ പ്രസാദ്, ഗായത്രി സുരേഷ്, പൂജിതാ മേനോൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്.
മാത്യു സക്കറിയയാണ് സംവിധാനം. ഗുഡ് ഡേ മൂവീസിന്റെ ബാനറില് ശ്രീലാല് പ്രകാശനാണ് സിനിമ നിര്മിക്കുന്നത്. സഹ നിർമാണം - ഡോ. ശ്രീകുമാർ ഡെ, ശ്രീശൻ പ്രകാശൻ.
സിനിമ വൈകാതെ തിയേറ്ററുകളിലേക്ക് എത്തും. ജോണി ആന്റണി, പ്രമോദ് വെളിയനാട്, ദിനേശ് പണിക്കർ, റോയ് സെബാസ്റ്റ്യൻ, വിവേക് ശ്രീ, അൻസൽ പള്ളുരുത്തി, ദിൽഷാ പ്രസന്നൻ, പൂജിത മേനോൻ, ഗായത്രി സുരേഷ്, മറീന മൈക്കിൾ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Kerala
തിരുവനന്തപുരം: ലൈംഗികാതിക്രമകേസിൽ പ്രതിയായ നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ അനുമതി. ഇതു കൂടാതെ പാസ്പോർട്ടും തിരികെ നൽകി. ഷാർജയിൽ നടത്തുന്ന "രാജകീയം’ എന്ന സ്റ്റേജ് ഷോയിൽ പങ്കെടുക്കുന്നതിനാണു കോടതി അനുമതി നൽകിയത്.
മാർച്ച് 31ന് പാസ്പോർട്ട് തിരികെ കോടതിയിൽ നൽകുവാനും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സുപ്രീകോടതി അനുവദിച്ച ജാമ്യവ്യവസ്ഥകൾ പ്രകാരമാണു പ്രതി സിദ്ദിഖ് കോടതിയിൽ പാസ്പോർട്ട് നൽകിയത്.
ഈ ഉപാധിയിലാണു കോടതി മാർച്ച് 31 വരെ പ്രതിയുടെ ജോലി ആവശ്യങ്ങൾക്കായി ഇളവു നൽകിയത്. 2016 ജനുവരി 28ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണു യുവ നടിയുടെ പരാതി. കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.