ഹരാരെ: സിംബാബ്വെ ക്രിക്കറ്റ് താരം സിക്കന്ദർ റാസയുടെ സഹോദരൻ മുഹമ്മദ് മഹ്ദി (13) അന്തരിച്ചു. ഹീമോഫീലിയ ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ 29നാണ് മുഹമ്മദ് മഹ്ദി അന്തരിച്ചത്. വിയോഗത്തിൽ സിംബാബ്വേ ക്രിക്കറ്റ് ബോർഡ് അനുശോചനമറിയിച്ചു.
ബോർഡിന്റെ പോസ്റ്റ് സിക്കന്ദർ റാസ പങ്കുവെച്ചു. ഈ വേദനാജനകമായ സമയത്ത് സിക്കന്ദർ റാസയ്ക്കും കുടുംബത്തിനുമൊപ്പം സിംബാബ്വെ ക്രിക്കറ്റ് ബോർഡും മാനേജ്മെന്റും കളിക്കാരും ജീവനക്കാരും ഒറ്റക്കെട്ടായി നിലകൊള്ളുന്നു.
ദൈവം അവർക്ക് ആശ്വാസവും ശക്തിയും നൽകട്ടെ. മുഹമ്മദ് മഹ്ദിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും സിംബാബ്വെ ക്രിക്കറ്റ് ബോർഡ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.