x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിം​ബാ​ബ്‌​വെ താ​രം സി​ക്ക​ന്ദ​ർ റാ​സ​യു​ടെ സ​ഹോ​ദ​ര​ന്‍ അ​ന്ത​രി​ച്ചു


Published: January 1, 2026 04:03 PM IST | Updated: January 1, 2026 04:12 PM IST

ഹ​രാ​രെ: സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റ് താ​രം സി​ക്ക​ന്ദ​ർ റാ​സ​യു​ടെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് മ​ഹ്ദി (13) അ​ന്ത​രി​ച്ചു. ഹീ​മോ​ഫീ​ലി​യ ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ 29നാ​ണ് മു​ഹ​മ്മ​ദ് മ​ഹ്ദി അ​ന്ത​രി​ച്ച​ത്. വി​യോ​ഗ​ത്തി​ൽ സിം​ബാ​ബ്‌​വേ ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​നു​ശോ​ച​ന​മ​റി​യി​ച്ചു.

ബോ​ർ​ഡി​ന്‍റെ പോ​സ്റ്റ് സി​ക്ക​ന്ദ​ർ റാ​സ പ​ങ്കു​വെ​ച്ചു. ഈ ​വേ​ദ​നാ​ജ​ന​ക​മാ​യ സ​മ​യ​ത്ത് സി​ക്ക​ന്ദ​ർ റാ​സ​യ്ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റ് ബോ​ർ​ഡും മാ​നേ​ജ്മെ​ന്‍റും ക​ളി​ക്കാ​രും ജീ​വ​ന​ക്കാ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ല​കൊ​ള്ളു​ന്നു.

ദൈ​വം അ​വ​ർ​ക്ക് ആ​ശ്വാ​സ​വും ശ​ക്തി​യും ന​ൽ​ക​ട്ടെ. മു​ഹ​മ്മ​ദ് മ​ഹ്‌​ദി​യു​ടെ ആ​ത്മാ​വി​ന് നി​ത്യ​ശാ​ന്തി ല​ഭി​ക്ക​ട്ടെ​യെ​ന്നും സിം​ബാ​ബ്‌​വെ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഇ​റ​ക്കി​യ പ്ര​സ്‌​താ​വ​ന​യി​ൽ പ​റ​യു​ന്നു.

Tags : sikandar raza cricketer zimbabwe

Recent News

Corehub Up