Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sitra Area

Middle East and Gulf

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സി​ത്ര ഏ​രി​യ​യ്ക്ക് പു​തി​യ നേ​തൃ​ത്വം

ടു​ബ്ലി: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ (കെ​പി​എ) ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള സി​ത്ര ഏ​രി​യ സ​മ്മേ​ള​നം ടു​ബ്ലി​യി​ലെ കെ​പി​എ ഹാ​ളി​ലു​ള്ള കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​ർ ന​ഗ​റി​ൽ വ​ച്ച് ന​ട​ന്നു.

ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫൈ​സ​ൽ പ​ത്ത​നാ​പു​രം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് വി​നീ​ഷ് മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഏ​രി​യ സെ​ക്ര​ട്ട​റി അ​രു​ൺ കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ ഏ​രി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും ഏ​രി​യ സെ​ക്ര​ട്ട​റി അ​രു​ൺ കു​മാ​ർ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു പാ​സാ​ക്കി.

തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് കെ​പി​എ സെ​ക്ര​ട്ട​റി അ​നി​ൽ കു​മാ​റി​നും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് കെ​പി​എ സെ​ക്ര​ട്ട​റി ര​ജീ​ഷ് പ​ട്ടാ​ഴി​ക്കു കൈ​മാ​റി. തു​ട​ർ​ന്ന് 2026-28 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു.

 

Latest News

Corehub Up