ടുബ്ലി: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെപിഎ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സിത്ര ഏരിയ സമ്മേളനം ടുബ്ലിയിലെ കെപിഎ ഹാളിലുള്ള കൊട്ടാരക്കര ശ്രീധരൻ നായർ നഗറിൽ വച്ച് നടന്നു.
ഏരിയ കോഓർഡിനേറ്റർ ഫൈസൽ പത്തനാപുരം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വിനീഷ് മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി അരുൺ കുമാർ സ്വാഗതം ആശംസിച്ചു.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ഏരിയ സെക്രട്ടറി അരുൺ കുമാർ സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി.
തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെപിഎ സെക്രട്ടറി അനിൽ കുമാറിനും സാമ്പത്തിക റിപ്പോർട്ട് കെപിഎ സെക്രട്ടറി രജീഷ് പട്ടാഴിക്കു കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടന്നു.

കെപിഎ സെക്രട്ടറി അനിൽ കുമാർ, ഏരിയ കോഓർഡിനേറ്റർ സിദ്ദിഖ് ഷാ എന്നിവർ വരണാധികാരികളായിരുന്നു. പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം കെപിഎ സെക്രട്ടറി അനിൽ കുമാർ നിർവഹിച്ചു.
ഏരിയ പ്രസിഡന്റായി വിനീഷ് മോഹനൻ, സെക്രട്ടറിയായി അരുൺ കുമാർ, ട്രഷററായി അനിൽകുമാർ, വൈസ് പ്രസിഡന്റ് മനാഫ്, ജോ: സെക്രട്ടറിയായി വിഷ്ണു ഷാജി എന്നിവരെയും തെരഞ്ഞെടുത്തു.
കെപിഎ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, കെപിഎ അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, ഏരിയ കോഓർഡിനേറ്റർ സിദ്ദിഖ്ഷാ എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.
പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ ഏരിയയിലെ പ്രവാസികൾക്കായി കൂടുതൽ ജീവകാരുണ്യ-ക്ഷേമ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags : new leadership kpa sitra area