Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Situation

Idukki

അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും അ​ധി​കൃ​ത​ർ ക​ണ്ണുതു​റ​ക്കു​ന്നി​ല്ല

രാ​ജാ​ക്കാ​ട്:​ ടൗ​ണി​ന്‍റെ ഹൃ​ദ​യഭാ​ഗ​ത്തു​ള്ള ഓ​ട​യു​ടെ സ്ലാ​ബ് ഇ​ള​കി​മാ​റി ഗ​ർ​ത്ത​മാ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ബ​ന്ധ​പ്പെ​ട്ട പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ശാ​ന്ത​ൻ​പാ​റ സെ​ക്‌ഷനി​ലെ എ​ൻ​ജി​നി​യ​റ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി ആ​യി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​പ്പോ​ൾ ചു​വ​ന്ന റി​ബ​ൺ കെ​ട്ടി തി​രി​ച്ചി​ടു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ഉ​ട​ൻ നി​ർ​മാ​ണം ന​ട​ക്കു​മെ​ന്ന​റി​യി​ച്ചി​ട്ട് മാ​സ​ങ്ങ​ൾ ആ​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജം​ഗ്ഷ​നി​ലു​ള്ള തു​റ​ന്നു കി​ട​ക്കു​ന്ന ഓ​ട​യി​ൽ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഒ​രു കു​ട്ടി വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ​മീ​പ​ത്തെ പ​ല​ച​ര​ക്ക് ക​ട​യി​ലേ​ക്ക് ച​ര​ക്കു​മാ​യെ​ത്തി​യ ലോ​റി​യും ഈ ​കു​ഴി​യി​ൽ​പ്പെ​ട്ടി​രു​ന്നു. മ​റ്റ് വാ​ഹ​നം കൊ​ണ്ടുവ​ന്ന് കെ​ട്ടി​വ​ലി​ച്ചാ​ണ് ലോ​റി കു​ഴി​യി​ൽ നി​ന്നു ക​യ​റ്റി​യ​ത്.

Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: സ്ഥി​തി വി​ല​യി​രു​ത്താ​ൻ ക​മ്മീ​ഷ​ൻ

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ സ്ഥി​​​​​തി വി​​​​​ല​​​​​യി​​​​​രു​​​​​ത്താ​​​​​ൻ ക​​​​​ള​​​​​ക്‌ടർ​​​​​മാ​​​​​രു​​​​​ടെ​​​​​യും ജി​​​​​ല്ലാ പോ​​​​​ലീ​​​​​സ് മേ​​​​​ധാ​​​​​വി​​​​​മാ​​​​​രു​​​​​ടെ​​​​​യും യോ​​​​​ഗം വി​​​​​ളി​​​​​ച്ച് മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഓ​​​​​ഫീസ​​​​​ർ.

ഇ​​​​​ന്ന് ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞു മൂ​​​​​ന്നി​​​​​നാ​​​​​ണ് ക​​​​​ള​​​​​ക്‌ടർ​​​​​മാ​​​​​രു​​​​​ടെ​​​​​യും എ​​​​​സ്പി​​​​​മാ​​​​​രു​​​​​ടെ​​​​​യും പോ​​​​​ലീ​​​​​സ് ആ​​​​​സ്ഥാ​​​​​ന​​​​​ത്തെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് നോ​​​​​ഡ​​​​​ൽ ഓ​​​​​ഫീസ​​​​​റു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​യു​​​​​ള്ള എ​​​​​ഡി​​​​​ജി​​​​​പി​​​​​യു​​​​​ടെ​​​​​യും ഓ​​​​​ണ്‍​ലൈ​​​​​ൻ യോ​​​​​ഗം വി​​​​​ളി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്.

ഇ​​​​​വ​​​​​രു​​​​​ടെ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​കും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് എ​​​​​ന്നു ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന് മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഓ​​​​​ഫീസ​​​​​ർ, കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീ​​​​​ഷ​​​​​ന് ശി​​​​​പാ​​​​​ർ​​​​​ശ ന​​​​​ൽ​​​​​കു​​​​​ന്ന​​​​​ത്.

സം​​​​​സ്ഥാ​​​​​ന​​​​​ത്തെ പൊ​​​​​തുവി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ, ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ ല​​​​​ഭ്യ​​​​​മാ​​​​​ക്കാ​​​​​നു​​​​​ള്ള സാ​​​​​ഹ​​​​​ച​​​​​ര്യം, സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ലാ പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ൾ, പൊ​​​​​തു അ​​​​​വ​​​​​ധി​​​​​ക​​​​​ൾ, ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​ന പ്ര​​​​​ശ്നം തു​​​​​ട​​​​​ങ്ങി​​​​​യ ഘ​​​​​ട​​​​​ക​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് എ​​​​​ത്ര ഘ​​​​​ട്ട​​​​​മാ​​​​​യി ന​​​​​ട​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന് കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ക​​​​​മ്മീ​​​​​ഷ​​​​​നോ​​​​​ടു മു​​​​​ഖ്യ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഓ​​​​​ഫീസ​​​​​ർ ശി​​​​​പാ​​​​​ർ​​​​​ശ ചെ​​​​​യ്യു​​​​​ന്ന​​​​​ത്.

സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി വി​​​​​ഷു, പെ​​​​​സ​​​​​ഹവ്യാ​​​​​ഴം, ദുഃ​​​​​ഖ​​​​​വെ​​​​​ള്ളി, ഈ​​​​​സ്റ്റ​​​​​ർ, തൃ​​​​​ശൂ​​​​​ർ പൂ​​​​​രം തു​​​​​ട​​​​​ങ്ങി​​​​​യ ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളു​​​​​ടെ തീ​​​​​യ​​​​​തി​​​​​ക​​​​​ൾകൂ​​​​​ടി ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് ഇ​​​​​തു​​​​​കൂ​​​​​ടി ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യു​​​​​ള്ള തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് തീ​​​​​യ​​​​​തി​​​​​യാ​​​​​കും ശി​​​​​പാ​​​​​ർ​​​​​ശ ചെ​​​​​യ്യു​​​​​ക.ക​​​​​ഴി​​​​​ഞ്ഞ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് 2021 ഏ​​​​​പ്രി​​​​​ൽ ആ​​​​​റി​​​​​ന് ഒ​​​​​റ്റ​​​​​ഘ​​​​​ട്ട​​​​​മാ​​​​​യാ​​​​​ണ് സം​​​​​സ്ഥാ​​​​​ന​​​​​ത്തു ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഏ​​​​​താ​​​​​ണ്ട് ഒ​​​​​രു മാ​​​​​സ​​​​​ത്തി​​​​​നു ശേ​​​​​ഷം മേ​​​​​യ് ര​​​​​ണ്ടി​​​​​നാ​​​​​യി​​​​​രു​​​​​ന്നു വോ​​​​​ട്ടെ​​​​​ണ്ണ​​​​​ൽ.

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഇ​​​​​ല​​​​​ക്‌ട്രോണി​​​​​ക്സ് വോ​​​​​ട്ടിം​​​​​ഗ് മെ​​​​​ഷീ​​​​​നു​​​​​ക​​​​​ളു​​​​​ടെ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കാ​​​​​യി സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ​​​​​ഗ്ധ​​​​​രും നി​​​​​രീ​​​​​ക്ഷ​​​​​ക​​​​​രും അ​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ എ​​​​​ത്തു​​​​​ന്നു​​​​​ണ്ട്. വോ​​​​​ട്ടിം​​​​​ഗ് മെ​​​​​ഷി​​​​​നു​​​​​ക​​​​​ളു​​​​​ടെ സു​​​​​താ​​​​​ര്യ​​​​​ത ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ല​​​​​ക്ഷ്യം. ഇ​​​​​വി​​​​​എ​​​​​മ്മു​​​​​ക​​​​​ളു​​​​​ടെ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യ്ക്കെ​​​​​ത്തു​​​​​ന്ന വി​​​​​ദഗ​​​​​്ധ​​​​​ർ​​​​​ക്കു​​​​​ള്ള സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ഒ​​​​​രു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ക്ര​​​​​മീ​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​ക്കി. മാ​​​​​ർ​​​​​ച്ച് ര​​​​​ണ്ടാം​​​​​വാ​​​​​ര​​​​​ത്തോ​​​​​ടെ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​മു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്.

Latest News

Corehub Up