Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Slicking

എണ്ണയിൽ തെന്നി യുദ്ധം

യു​​​ദ്ധം ജ​​​യി​​​ച്ച​​​താ​​​യി ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ബു​​​ധ​​​നാ​​​ഴ്ച മൂ​​​ന്നു ത​​​വ​​​ണ പ്ര​​​സ്താ​​​വി​​​ച്ചു. എ​​​ങ്കി​​​ലും കു​​​റേ കാ​​​ര്യ​​​ങ്ങ​​​ൾ​​കൂ​​​ടി ചെ​​​യ്യാ​​​നു​​​ള്ള​​​തി​​​നാ​​​ൽ ഉ​​​ട​​​നേ യു​​​ദ്ധം നി​​​ർ​​​ത്തി​​​ല്ല എ​​​ന്നും പ​​​റ​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​നും ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു​​​വി​​​നും നി​​​ർ​​​ത്താ​​​വു​​​ന്ന നി​​​ല​​​യി​​​ൽ യു​​​ദ്ധം എ​​​ത്തി​​​യി​​​ട്ടി​​​ല്ല എ​​​ന്ന​​​താ​​​ണു വ​​​സ്തു​​​ത. യു​​​ദ്ധം 13 ദി​​​വ​​​സം പി​​​ന്നി​​​ടു​​​മ്പോ​​​ഴു​​​ള്ള അ​​​വ​​​സ്ഥ എ​​​ന്താ​​​ണെ​​​ന്നു നോ​​​ക്കാം.

ട്രം​​​പ് പ​​​റ​​​യു​​​ന്ന​​​ത് ഇ​​​റാ​​​ന്‍റെ വ്യോ​​​മ​​​സേ​​​ന​​​യെ നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി, നാ​​​വി​​​ക​​​സേ​​​ന​​​യെ ക​​​ട​​​ലി​​​ൽ താ​​​ഴ്‌​​​ത്തി, ഇ​​​നി ത​​​ക​​​ർ​​​ക്കാ​​​നാ​​​യി ഇ​​​റാ​​​ന്‍റെ സേ​​​ന​​​യു​​​ടെ ഒ​​​ന്നും ശേ​​​ഷി​​​ക്കു​​​ന്നി​​​ല്ല എ​​​ന്നൊ​​​ക്കെ​​​യാ​​​ണ്. ഇ​​​റാ​​​ന്‍റെ സൈ​​​നി​​​ക​​​ശേ​​​ഷി ഗ​​​ണ്യ​​​മാ​​​യി ത​​​ക​​​ർ​​​ത്തു എ​​​ന്ന​​​തു ശ​​​രി.

പ​​​ക്ഷേ, അ​​​വ​​​ർ​​​ക്ക് ദീ​​​ർ​​​ഘ​​​ദൂ​​​ര, മ​​​ധ്യ​​​ദൂ​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ൾ ധാ​​​രാ​​​ളം ശേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. ഡ്രോ​​​ണു​​​ക​​​ളും ധാ​​​രാ​​​ളം. എല്ലാ ദി​​​വ​​​സ​​​വും ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്കും ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും തൊ​​​ടു​​​ക്കു​​​ന്നു​​​മു​​​ണ്ട്. ഇ​​​റാ​​​ന്‍റെ കൂ​​​ലി​​​പ്പ​​​ട എ​​​ന്നു പ​​​റ​​​യാ​​​വു​​​ന്ന ല​​​ബ​​​ന​​​നി​​​ലെ ഹിസ്ബു​​​ള്ള​​​ക​​​ളു​​​ടെ കൈ​​​യി​​​ലും ഇ​​​വ​​​യൊ​​​ക്കെ ഉ​​​ണ്ട്.

ക​​​ര​​​യു​​​ദ്ധം പ​​​റ്റി​​​ല്ല

ഹോ​​​ർ​​​മു​​​സി​​​ലൂ​​​ടെ ച​​​ര​​​ക്കു​​​നീ​​​ക്കം സു​​​ഗ​​​മ​​​മാ​​​യാ​​​ലേ എ​​​ണ്ണ, വാ​​​ത​​​ക വി​​​ല​​​ക​​​ൾ താ​​​ഴു​​​ക​​​യും ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​കു​​​ക​​​യും ചെ​​​യ്യൂ. സൈ​​​നി​​​ക​​​മാ​​​യി ച​​​ര​​​ക്കു​​​നീ​​​ക്കം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഇ​​​റാ​​​ന്‍റെ തീ​​​ര​​​ത്തു ക​​​യ​​​റ​​​ണം. അ​​​തു വ​​​ലി​​​യ ക​​​ര​​​യു​​​ദ്ധ​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങും. അ​​​തി​​​നൊ​​​രു​​​ങ്ങി​​​യ​​​ല്ല ട്രം​​​പ് ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്. ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്ക് അ​​​ക​​​മ്പ​​​ടി ചി​​​ന്തി​​​ക്കു​​​ന്ന​​​തേയില്ലെ​​​ന്നാ​​​ണ് യു​​​എ​​​സ് ഊ​​​ർ​​​ജ സെ​​​ക്ര​​​ട്ട​​​റി ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞ​​​ത്. അ​​​തി​​​നു ശേ​​​ഷം ക്രൂ​​​ഡ് വി​​​ല ഇ​​​ന്ന​​​ലെ ര​​​ണ്ടാം വ​​​ട്ട​​​വും 100 ഡോ​​​ള​​​റി​​​ലേ​​​ക്കു ക​​​യ​​​റി.

അ​​​ന്ത്യം കാ​​​ണാ​​​നി​​​ല്ലാ​​​ത്ത യു​​​ദ്ധം, കു​​​തി​​​ച്ചുക​​​യ​​​റു​​​ന്ന എ​​​ണ്ണ​​​വി​​​ല. ലോ​​​ക​​​ത്തെ ഈ ​​​പ​​​ത​​​ന​​​ത്തി​​​ൽ എ​​​ത്തി​​​ച്ച​​​തി​​​ന് ട്രം​​​പും നെ​​​ത​​​ന്യാ​​​ഹു​​​വും ഉ​​​ത്ത​​​രം പ​​​റ​​​യേ​​​ണ്ട നി​​​ല​​​യി​​​ലേ​​​ക്കാ​​​ണു കാ​​​ര്യ​​​ങ്ങ​​​ൾ നീ​​​ങ്ങു​​​ന്ന​​​ത്. സാ​​​ധാ​​​ര​​​ണ ഇത്ത​​​രം ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്ക് നാ​​​റ്റോ​​​യി​​​ലെ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളെ കൂ​​​ട്ടു​​​പി​​​ടി​​​ക്കാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഇ​​​ത്ത​​​വ​​​ണ അ​​​തു​​​ണ്ടാ​​​യി​​​ല്ല. നാ​​​റ്റോ​​​യോ​​​ടു​​ത​​​ന്നെ ട്രം​​​പി​​​നു മ​​​തി​​​പ്പി​​​ല്ല. മാ​​​ത്ര​​​മ​​​ല്ല, പെ​​​ട്ടെ​​​ന്ന് അ​​​ടി​​​ച്ചു നേ​​​ടു​​​ന്ന ഒ​​​രു വി​​​ജ​​​യം എ​​​ന്തി​​​നാ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത് എ​​​ന്നും അ​​​ദ്ദേ​​​ഹം ക​​​രു​​​തി​​​യി​​​രി​​​ക്കാം. അ​​​തി​​​നു പ​​​ക​​​രം നീ​​​ണ്ട ദു​​​രി​​​തം ത​​​രു​​​ന്ന അ​​​ന്ത​​​മി​​​ല്ലാ​​​ത്ത യു​​​ദ്ധ​​​ത്തി​​​ന്‍റെ ചു​​​മ​​​ടു​​​ വ​​​ഹി​​​ക്കാ​​​ൻ കൂ​​​ട്ടു​​​കാ​​​രെ കി​​​ട്ടു​​​ക​​​യു​​​മില്ല.

അ​​​യ​​​ൽ​​​ക്കാ​​​രെ ശ​​​ത്രു​​​ക്ക​​​ളാ​​​ക്കി

ഇ​​​പ്പോ​​​ഴ​​​ത്തെ സ്ഥി​​​തി ചു​​​രു​​​ക്കി​​​പ്പ​​​റ​​​യാം. ഇ​​​റാ​​​ൻ സൈ​​​നി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്നു. പ​​​ക്ഷേ ഹോ​​​ർ​​​മു​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലൂ​​​ടെ ശ​​​ത്രു​​​ക്ക​​​ളെ​​​യും മി​​​ത്ര​​​ങ്ങ​​​ളെ​​​യും ഇ​​​റാ​​​ൻ ബ​​​ന്ദി​​​ക​​​ളാ​​​ക്കി. എ​​​ണ്ണ പ്ര​​​തി​​​സ​​​ന്ധി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​തെ അ​​​മേ​​​രി​​​ക്ക​​​യ്ക്കും ഇ​​​സ്ര​​​യേ​​​ലി​​​നും പി​​​ന്മാ​​​റാ​​​ൻ പ​​​റ്റി​​​ല്ല. യൂ​​​റോ​​​പ്യ​​​ൻ സ​​​ഖ്യ​​​രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ഭ​​​യ​​​പ്പെ​​​ടു​​​ന്ന കാ​​​ര്യം യു​​​ദ്ധം തീ​​​രു​​​ക​​​യും എ​​​ണ്ണ​​​നീ​​​ക്കം തു​​​ട​​​ങ്ങാ​​​തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​താ​​​ണ്.

ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ചി​​​ല മി​​​സൈ​​​ൽ​​​വേ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും റ​​​ഡാ​​​റു​​​ക​​​ളും ത​​​ക​​​ർ​​​ന്നു. ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് അ​​​മേ​​​രി​​​ക്ക ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സു​​​ര​​​ക്ഷാ​​​ക​​​വ​​​ചം വേ​​​ണ്ട​​​ത്ര ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ല എ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​ന് ഇ​​​തു വ​​​ഴി​​​തെ​​​ളി​​​ച്ചു.

ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഭ​​​യം

ഇ​​​പ്പോ​​​ഴ​​​ത്തെ നി​​​ല​​​യി​​​ൽ യു​​​ദ്ധം നി​​​ർ​​​ത്തി​​​യാ​​​ൽ ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ പ​​​ദ്ധ​​​തി പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. മി​​​സൈ​​​ൽ​​ശേ​​​ഷി വീ​​​ണ്ടെ​​​ടു​​​ക്കും. അ​​​യ​​​ൽ​​രാ​​​ജ്യ​​​ങ്ങ​​​ളെ​​​ല്ലാം അ​​​തു ഭ​​​യ​​​പ്പെ​​​ടു​​​ന്നു. ആ​​​ണ​​​വ, മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ത്ത വി​​​ധ​​​മാ​​​ക്കി​​​യി​​​ട്ടു​​ വേ​​​ണം യു​​​എ​​​സ് പി​​​ൻ​​​വാ​​​ങ്ങാ​​​ൻ എ​​​ന്ന​​​തു സൗ​​​ദി​​​യു​​​ടെ​​​യും മ​​​റ്റും ആ​​​വ​​​ശ്യ​​​മാ​​​ണ്.

അ​​​തേസ​​​മ​​​യം, ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​റാ​​​നോ​​​ടു​​​ള്ള സ​​​മീ​​​പ​​​നം ക​​​ടു​​​ത്ത​​​താ​​​യി മാ​​​റി. അ​​​മേ​​​രി​​​ക്ക​​​ൻ താ​​​വ​​​ളം ഉ​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞു ത​​​ങ്ങ​​​ളെ ആ​​​ക്ര​​​മി​​​ച്ച​​​ത് ആ ​​​രാ​​​ജ്യ​​​ങ്ങ​​​ളെ വി​​​രോ​​​ധി​​​ക​​​ളാ​​​ക്കി. എ​​​ണ്ണ, ടൂ​​​റി​​​സം, വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കു നേ​​​രേ ആ​​​ക്ര​​​മ​​​ണം ഇ​​​ന്ന​​​ലെ​​​യും തു​​​ട​​​ർ​​​ന്നു. ഐ​​​ടി​​​യും ടൂ​​​റി​​​സ​​​വും ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന​​​വും വ​​​ള​​​ർ​​​ച്ച​​​യു​​​ടെ വ​​​ഴി​​​യാ​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങി​​​യ യു​​​എ​​​ഇ​​​യു​​​ടെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലു​​​ക​​​ൾ അ​​​പ്പാ​​​ടെ ത​​​ക​​​ർ​​​ക്കു​​​ന്ന​​​താ​​​യി ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണം. എ​​​ണ്ണ ക​​​യ​​​റ്റു​​​മ​​​തി മു​​​ട​​​ങ്ങി​​​യ​​​ത് ആ ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ വ​​​രു​​​മാ​​​ന​​​വും കു​​​റ​​​ച്ചു. എ​​​ണ്ണ​​​യു​​​മാ​​​യി പോ​​​കാ​​​ൻ ചൈ​​​നീ​​​സ് ക​​​പ്പ​​​ലു​​​ക​​​ളെ മാ​​​ത്ര​​​മാ​​​ണ് ഇ​​​റാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

യു​​​ദ്ധം എ​​​ണ്ണ​​​യി​​​ലേ​​​ക്ക് മാ​​​റി​​​യ​​​തു ലോ​​​ക​​​ത്തി​​​നു വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്. രൂ​​​ക്ഷ​​​മാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റ​​​വും മു​​​ര​​​ടി​​​ച്ച സാ​​​മ്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച​​​യും ലോ​​​ക​​​ത്തെ കാ​​​ത്തി​​​രി​​​ക്കു​​​ന്നു.

Latest News

Corehub Up