x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എണ്ണയിൽ തെന്നി യുദ്ധം

റ്റി.സി. മാത്യു
Published: March 13, 2026 01:50 AM IST | Updated: March 13, 2026 01:50 AM IST

യു​​​ദ്ധം ജ​​​യി​​​ച്ച​​​താ​​​യി ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ബു​​​ധ​​​നാ​​​ഴ്ച മൂ​​​ന്നു ത​​​വ​​​ണ പ്ര​​​സ്താ​​​വി​​​ച്ചു. എ​​​ങ്കി​​​ലും കു​​​റേ കാ​​​ര്യ​​​ങ്ങ​​​ൾ​​കൂ​​​ടി ചെ​​​യ്യാ​​​നു​​​ള്ള​​​തി​​​നാ​​​ൽ ഉ​​​ട​​​നേ യു​​​ദ്ധം നി​​​ർ​​​ത്തി​​​ല്ല എ​​​ന്നും പ​​​റ​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​നും ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു​​​വി​​​നും നി​​​ർ​​​ത്താ​​​വു​​​ന്ന നി​​​ല​​​യി​​​ൽ യു​​​ദ്ധം എ​​​ത്തി​​​യി​​​ട്ടി​​​ല്ല എ​​​ന്ന​​​താ​​​ണു വ​​​സ്തു​​​ത. യു​​​ദ്ധം 13 ദി​​​വ​​​സം പി​​​ന്നി​​​ടു​​​മ്പോ​​​ഴു​​​ള്ള അ​​​വ​​​സ്ഥ എ​​​ന്താ​​​ണെ​​​ന്നു നോ​​​ക്കാം.

ട്രം​​​പ് പ​​​റ​​​യു​​​ന്ന​​​ത് ഇ​​​റാ​​​ന്‍റെ വ്യോ​​​മ​​​സേ​​​ന​​​യെ നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കി, നാ​​​വി​​​ക​​​സേ​​​ന​​​യെ ക​​​ട​​​ലി​​​ൽ താ​​​ഴ്‌​​​ത്തി, ഇ​​​നി ത​​​ക​​​ർ​​​ക്കാ​​​നാ​​​യി ഇ​​​റാ​​​ന്‍റെ സേ​​​ന​​​യു​​​ടെ ഒ​​​ന്നും ശേ​​​ഷി​​​ക്കു​​​ന്നി​​​ല്ല എ​​​ന്നൊ​​​ക്കെ​​​യാ​​​ണ്. ഇ​​​റാ​​​ന്‍റെ സൈ​​​നി​​​ക​​​ശേ​​​ഷി ഗ​​​ണ്യ​​​മാ​​​യി ത​​​ക​​​ർ​​​ത്തു എ​​​ന്ന​​​തു ശ​​​രി.

പ​​​ക്ഷേ, അ​​​വ​​​ർ​​​ക്ക് ദീ​​​ർ​​​ഘ​​​ദൂ​​​ര, മ​​​ധ്യ​​​ദൂ​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ൾ ധാ​​​രാ​​​ളം ശേ​​​ഷി​​​ക്കു​​​ന്നു​​​ണ്ട്. ഡ്രോ​​​ണു​​​ക​​​ളും ധാ​​​രാ​​​ളം. എല്ലാ ദി​​​വ​​​സ​​​വും ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്കും ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും തൊ​​​ടു​​​ക്കു​​​ന്നു​​​മു​​​ണ്ട്. ഇ​​​റാ​​​ന്‍റെ കൂ​​​ലി​​​പ്പ​​​ട എ​​​ന്നു പ​​​റ​​​യാ​​​വു​​​ന്ന ല​​​ബ​​​ന​​​നി​​​ലെ ഹിസ്ബു​​​ള്ള​​​ക​​​ളു​​​ടെ കൈ​​​യി​​​ലും ഇ​​​വ​​​യൊ​​​ക്കെ ഉ​​​ണ്ട്.

ക​​​ര​​​യു​​​ദ്ധം പ​​​റ്റി​​​ല്ല

ഹോ​​​ർ​​​മു​​​സി​​​ലൂ​​​ടെ ച​​​ര​​​ക്കു​​​നീ​​​ക്കം സു​​​ഗ​​​മ​​​മാ​​​യാ​​​ലേ എ​​​ണ്ണ, വാ​​​ത​​​ക വി​​​ല​​​ക​​​ൾ താ​​​ഴു​​​ക​​​യും ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​കു​​​ക​​​യും ചെ​​​യ്യൂ. സൈ​​​നി​​​ക​​​മാ​​​യി ച​​​ര​​​ക്കു​​​നീ​​​ക്കം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഇ​​​റാ​​​ന്‍റെ തീ​​​ര​​​ത്തു ക​​​യ​​​റ​​​ണം. അ​​​തു വ​​​ലി​​​യ ക​​​ര​​​യു​​​ദ്ധ​​​ത്തി​​​ലേ​​​ക്കു നീ​​​ങ്ങും. അ​​​തി​​​നൊ​​​രു​​​ങ്ങി​​​യ​​​ല്ല ട്രം​​​പ് ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്. ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്ക് അ​​​ക​​​മ്പ​​​ടി ചി​​​ന്തി​​​ക്കു​​​ന്ന​​​തേയില്ലെ​​​ന്നാ​​​ണ് യു​​​എ​​​സ് ഊ​​​ർ​​​ജ സെ​​​ക്ര​​​ട്ട​​​റി ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞ​​​ത്. അ​​​തി​​​നു ശേ​​​ഷം ക്രൂ​​​ഡ് വി​​​ല ഇ​​​ന്ന​​​ലെ ര​​​ണ്ടാം വ​​​ട്ട​​​വും 100 ഡോ​​​ള​​​റി​​​ലേ​​​ക്കു ക​​​യ​​​റി.

അ​​​ന്ത്യം കാ​​​ണാ​​​നി​​​ല്ലാ​​​ത്ത യു​​​ദ്ധം, കു​​​തി​​​ച്ചുക​​​യ​​​റു​​​ന്ന എ​​​ണ്ണ​​​വി​​​ല. ലോ​​​ക​​​ത്തെ ഈ ​​​പ​​​ത​​​ന​​​ത്തി​​​ൽ എ​​​ത്തി​​​ച്ച​​​തി​​​ന് ട്രം​​​പും നെ​​​ത​​​ന്യാ​​​ഹു​​​വും ഉ​​​ത്ത​​​രം പ​​​റ​​​യേ​​​ണ്ട നി​​​ല​​​യി​​​ലേ​​​ക്കാ​​​ണു കാ​​​ര്യ​​​ങ്ങ​​​ൾ നീ​​​ങ്ങു​​​ന്ന​​​ത്. സാ​​​ധാ​​​ര​​​ണ ഇത്ത​​​രം ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്ക് നാ​​​റ്റോ​​​യി​​​ലെ സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളെ കൂ​​​ട്ടു​​​പി​​​ടി​​​ക്കാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു.

ഇ​​​ത്ത​​​വ​​​ണ അ​​​തു​​​ണ്ടാ​​​യി​​​ല്ല. നാ​​​റ്റോ​​​യോ​​​ടു​​ത​​​ന്നെ ട്രം​​​പി​​​നു മ​​​തി​​​പ്പി​​​ല്ല. മാ​​​ത്ര​​​മ​​​ല്ല, പെ​​​ട്ടെ​​​ന്ന് അ​​​ടി​​​ച്ചു നേ​​​ടു​​​ന്ന ഒ​​​രു വി​​​ജ​​​യം എ​​​ന്തി​​​നാ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത് എ​​​ന്നും അ​​​ദ്ദേ​​​ഹം ക​​​രു​​​തി​​​യി​​​രി​​​ക്കാം. അ​​​തി​​​നു പ​​​ക​​​രം നീ​​​ണ്ട ദു​​​രി​​​തം ത​​​രു​​​ന്ന അ​​​ന്ത​​​മി​​​ല്ലാ​​​ത്ത യു​​​ദ്ധ​​​ത്തി​​​ന്‍റെ ചു​​​മ​​​ടു​​​ വ​​​ഹി​​​ക്കാ​​​ൻ കൂ​​​ട്ടു​​​കാ​​​രെ കി​​​ട്ടു​​​ക​​​യു​​​മില്ല.

അ​​​യ​​​ൽ​​​ക്കാ​​​രെ ശ​​​ത്രു​​​ക്ക​​​ളാ​​​ക്കി

ഇ​​​പ്പോ​​​ഴ​​​ത്തെ സ്ഥി​​​തി ചു​​​രു​​​ക്കി​​​പ്പ​​​റ​​​യാം. ഇ​​​റാ​​​ൻ സൈ​​​നി​​​ക​​​മാ​​​യി ത​​​ക​​​ർ​​​ന്നു. പ​​​ക്ഷേ ഹോ​​​ർ​​​മു​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലൂ​​​ടെ ശ​​​ത്രു​​​ക്ക​​​ളെ​​​യും മി​​​ത്ര​​​ങ്ങ​​​ളെ​​​യും ഇ​​​റാ​​​ൻ ബ​​​ന്ദി​​​ക​​​ളാ​​​ക്കി. എ​​​ണ്ണ പ്ര​​​തി​​​സ​​​ന്ധി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​തെ അ​​​മേ​​​രി​​​ക്ക​​​യ്ക്കും ഇ​​​സ്ര​​​യേ​​​ലി​​​നും പി​​​ന്മാ​​​റാ​​​ൻ പ​​​റ്റി​​​ല്ല. യൂ​​​റോ​​​പ്യ​​​ൻ സ​​​ഖ്യ​​​രാ​​​ജ്യ​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ഭ​​​യ​​​പ്പെ​​​ടു​​​ന്ന കാ​​​ര്യം യു​​​ദ്ധം തീ​​​രു​​​ക​​​യും എ​​​ണ്ണ​​​നീ​​​ക്കം തു​​​ട​​​ങ്ങാ​​​തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​താ​​​ണ്.

ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ചി​​​ല മി​​​സൈ​​​ൽ​​​വേ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും റ​​​ഡാ​​​റു​​​ക​​​ളും ത​​​ക​​​ർ​​​ന്നു. ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് അ​​​മേ​​​രി​​​ക്ക ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സു​​​ര​​​ക്ഷാ​​​ക​​​വ​​​ചം വേ​​​ണ്ട​​​ത്ര ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ല എ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​ന് ഇ​​​തു വ​​​ഴി​​​തെ​​​ളി​​​ച്ചു.

ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഭ​​​യം

ഇ​​​പ്പോ​​​ഴ​​​ത്തെ നി​​​ല​​​യി​​​ൽ യു​​​ദ്ധം നി​​​ർ​​​ത്തി​​​യാ​​​ൽ ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ പ​​​ദ്ധ​​​തി പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. മി​​​സൈ​​​ൽ​​ശേ​​​ഷി വീ​​​ണ്ടെ​​​ടു​​​ക്കും. അ​​​യ​​​ൽ​​രാ​​​ജ്യ​​​ങ്ങ​​​ളെ​​​ല്ലാം അ​​​തു ഭ​​​യ​​​പ്പെ​​​ടു​​​ന്നു. ആ​​​ണ​​​വ, മി​​​സൈ​​​ൽ പ​​​ദ്ധ​​​തി​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ത്ത വി​​​ധ​​​മാ​​​ക്കി​​​യി​​​ട്ടു​​ വേ​​​ണം യു​​​എ​​​സ് പി​​​ൻ​​​വാ​​​ങ്ങാ​​​ൻ എ​​​ന്ന​​​തു സൗ​​​ദി​​​യു​​​ടെ​​​യും മ​​​റ്റും ആ​​​വ​​​ശ്യ​​​മാ​​​ണ്.

അ​​​തേസ​​​മ​​​യം, ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ൽ ഇ​​​റാ​​​നോ​​​ടു​​​ള്ള സ​​​മീ​​​പ​​​നം ക​​​ടു​​​ത്ത​​​താ​​​യി മാ​​​റി. അ​​​മേ​​​രി​​​ക്ക​​​ൻ താ​​​വ​​​ളം ഉ​​​ണ്ടെ​​​ന്നു പ​​​റ​​​ഞ്ഞു ത​​​ങ്ങ​​​ളെ ആ​​​ക്ര​​​മി​​​ച്ച​​​ത് ആ ​​​രാ​​​ജ്യ​​​ങ്ങ​​​ളെ വി​​​രോ​​​ധി​​​ക​​​ളാ​​​ക്കി. എ​​​ണ്ണ, ടൂ​​​റി​​​സം, വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കു നേ​​​രേ ആ​​​ക്ര​​​മ​​​ണം ഇ​​​ന്ന​​​ലെ​​​യും തു​​​ട​​​ർ​​​ന്നു. ഐ​​​ടി​​​യും ടൂ​​​റി​​​സ​​​വും ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന​​​വും വ​​​ള​​​ർ​​​ച്ച​​​യു​​​ടെ വ​​​ഴി​​​യാ​​​ക്കാ​​​ൻ ഒ​​​രു​​​ങ്ങി​​​യ യു​​​എ​​​ഇ​​​യു​​​ടെ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലു​​​ക​​​ൾ അ​​​പ്പാ​​​ടെ ത​​​ക​​​ർ​​​ക്കു​​​ന്ന​​​താ​​​യി ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണം. എ​​​ണ്ണ ക​​​യ​​​റ്റു​​​മ​​​തി മു​​​ട​​​ങ്ങി​​​യ​​​ത് ആ ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ വ​​​രു​​​മാ​​​ന​​​വും കു​​​റ​​​ച്ചു. എ​​​ണ്ണ​​​യു​​​മാ​​​യി പോ​​​കാ​​​ൻ ചൈ​​​നീ​​​സ് ക​​​പ്പ​​​ലു​​​ക​​​ളെ മാ​​​ത്ര​​​മാ​​​ണ് ഇ​​​റാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

യു​​​ദ്ധം എ​​​ണ്ണ​​​യി​​​ലേ​​​ക്ക് മാ​​​റി​​​യ​​​തു ലോ​​​ക​​​ത്തി​​​നു വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്. രൂ​​​ക്ഷ​​​മാ​​​യ വി​​​ല​​​ക്ക​​​യ​​​റ്റ​​​വും മു​​​ര​​​ടി​​​ച്ച സാ​​​മ്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച​​​യും ലോ​​​ക​​​ത്തെ കാ​​​ത്തി​​​രി​​​ക്കു​​​ന്നു.

ഹോ​​​ർ​​​മു​​​സി​​​ൽ ലോ​​​ക​​​ത്തെ ബ​​​ന്ദി​​​യാ​​​ക്കി

അ​​​തി​​​ലും പ്ര​​​ധാ​​​ന​​​ കാ​​​ര്യം ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് ഇ​​​റാ​​​ന്‍റെ സ​​​മ്പൂ​​​ർ​​​ണ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ ആ​​​ണെ​​​ന്ന​​​താ​​​ണ്. വ്യാ​​​ഴാ​​​ഴ്ച ആ​​​റു ക​​​പ്പ​​​ലു​​​ക​​​ൾ (എ​​​ണ്ണ ടാ​​​ങ്ക​​​റു​​​ക​​​ളും ക​​​ണ്ടെ​​​യ്ന​​​ർ ക​​​പ്പ​​​ലും അ​​​ട​​​ക്കം) അ​​​വി​​​ടെ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു. ഹോ​​​ർ​​​മു​​​സ് പി​​​ടി​​​ക്കും, ടാ​​​ങ്ക​​​റു​​​ക​​​ൾ​​​ക്ക് അ​​​ക​​​മ്പ​​​ടി ന​​​ൽ​​​കും, ഹോ​​​ർ​​​മു​​​സ് അ​​​ട​​​ച്ചാ​​​ൽ ഇ​​​റാ​​​ൻ വി​​​വ​​​ര​​​മ​​​റി​​​യും എ​​​ന്നൊ​​​ക്കെ പ​​​റ​​​ഞ്ഞ​​​ത് ത​​​ത്കാ​​​ലം മ​​​റ​​​ക്കാം.

പ​​​ക്ഷേ, ക്രൂ​​​ഡ് ഓ​​​യി​​​ൽ, പ്ര​​​കൃ​​​തി​​​വാ​​​ത​​​കം, പാ​​​ച​​​ക​​​വാ​​​ത​​​കം എ​​​ന്നി​​​വ​​​യു​​​ടെ ആ​​​ഗോ​​​ള നീ​​​ക്ക​​​ത്തി​​​ന്‍റെ 20 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം ര​​​ണ്ടാ​​​ഴ്ച​​​യാ​​​യി ത​​​ട​​​യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു എ​​​ന്ന വ​​​ലി​​​യ കാ​​​ര്യം മ​​​റ​​​ക്കാ​​​നോ മ​​​റ​​​യ്ക്കാ​​​നോ പ​​​റ്റി​​​ല്ല. ക്രൂ​​​ഡ് ഓ​​​യി​​​ൽ ഒ​​​രു ത​​​വ​​​ണ വീ​​​പ്പ​​​യ്ക്ക് 119.50 ഡോ​​​ള​​​ർ വ​​​രെ ക​​​യ​​​റി. ഇ​​​ന്ന​​​ലെ 101 ഡോ​​​ള​​​റി​​​ൽ തൊ​​​ട്ടി​​​ട്ട് താ​​​ഴ്‌​​​ന്നു. വീ​​​ണ്ടും ക​​​യ​​​റ്റ​​​ത്തി​​​ലാ​​​ണ്. യു​​​എ​​​ഇ​​​യു​​​ടെ മ​​​ർ​​​ബ​​​ൻ ക്രൂ​​​ഡ് ഇ​​​ന്ന​​​ലെ 120 ഡോ​​​ള​​​റി​​​ൽ എ​​​ത്തി.

എ​​​ണ്ണ​​​വി​​​ല താ​​​ഴുമെ​​​ന്ന് ട്രം​​​പ് പ​​​ല​​​വ​​​ട്ടം പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും സം​​​ഭ​​​വി​​​ച്ച​​​ത് മ​​​റി​​​ച്ചാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ശ​​​രാ​​​ശ​​​രി പെ​​​ട്രോ​​​ൾ വി​​​ല ഒ​​​രു ഗാ​​​ല​​​ന് 3.59 ഡോ​​​ള​​​ർ ക​​​ട​​​ന്നു. 12 ദി​​​വ​​​സം കൊ​​​ണ്ട് 20 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന. പ്ര​​​കൃ​​​തി​​​വാ​​​ത​​​ക വി​​​ല പ​​​ലേ​​​ട​​​ത്തും 50-60 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ചു. പാ​​​ച​​​ക​​​വാ​​​ത​​​ക​​​ത്തി​​​നും അ​​​ങ്ങ​​​നെ ത​​​ന്നെ.

ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ഘാ​​​തം രൂ​​​ക്ഷ​​​മാ​​​കും

ഇ​​​ന്ത്യ പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല കൂ​​​ട്ടി​​​യി​​​ട്ടി​​​ല്ല. വി​​​ൽ​​​പ​​​ന​​​യി​​​ൽ നി​​​യ​​​ന്ത്ര​​​ണ​​​വും ഇ​​​ല്ല. എ​​​ന്നാ​​​ൽ, പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​ത്തി​​​ന്‍റെ വി​​​ത​​​ര​​​ണം നി​​​യ​​​ന്ത്രി​​​ച്ചു.

വീ​​​ടു​​​ക​​​ളി​​​ലേ​​​ക്കു പൈ​​​പ്പി​​​ൽ ന​​​ൽ​​​കു​​​ന്ന​​​തും വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും എ​​​ൽ​​​പി​​​ജി ഉ​​​ത്​​​പാ​​​ദ​​​ന​​​ത്തി​​​നും ന​​​ൽ​​​കു​​​ന്ന​​​തും മാ​​​ത്രം പ​​​ഴ​​​യ​​​തു​​​പോ​​​ലെ തു​​​ട​​​രാം. രാ​​​സ​​​വ​​​ള ഫാ​​​ക്ട​​​റി​​​ക​​​ൾ, വൈ​​​ദ്യു​​​തി നി​​​ല​​​യ​​​ങ്ങ​​​ൾ, പെ​​​ട്രോ കെ​​​മി​​​ക്ക​​​ൽ, ഗ്ലാ​​​സ്, വാ​​​ഹ​​​ന​​​ഘ​​​ട​​​ക നി​​​ർ​​​മാ​​​ണ ക​​​മ്പ​​​നി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്ക് 30 ശ​​​ത​​​മാ​​​നം മു​​​ത​​​ൽ 100 ശ​​​ത​​​മാ​​​നം വ​​​രെ വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു.

വാ​​​ണി​​​ജ്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു പാ​​​ച​​​ക​​​വാ​​​ത​​​കം വി​​​ല​​​ക്കി. അ​​​തു​​​മൂ​​​ലം ഹോ​​​ട്ട​​​ലു​​​ക​​​ളും മ​​​റ്റും അ​​​ട​​​യ്ക്കേ​​​ണ്ട നി​​​ല​​​യാ​​​യി. ഗാ​​​ർ​​​ഹി​​​ക പാ​​​ച​​​കവാ​​​ത​​​ക വി​​​ത​​​ര​​​ണ​​​ത്തി​​​നു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കിയെ​​​ങ്കി​​​ലും വി​​​ത​​​ര​​​ണ​​​ത്തി​​​ൽ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. റി​​​ഫൈ​​​ന​​​റി​​​ക​​​ളോ​​​ടു കൂ​​​ടു​​​ത​​​ൽ എ​​​ൽ​​​പി​​​ജി ഉ​​​ത്പാ​​ദി​​​പ്പി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ്രൊ​​​പ്പെ​​​യ്ൻ, ബ്യൂ​​​ട്ടെ​​​യ്ൻ തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ത്​​​പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തു വി​​​ല​​​ക്കി. വി​​​ല​​​ക്കു നീ​​​ണ്ടാ​​​ൽ, ഈ ​​​വാ​​​ത​​​ക​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സ്റ്റീ​​​ൽ പ്ലാ​​​ന്‍റു​​ക​​​ൾ മു​​​ത​​​ൽ പ​​​ല വ്യ​​​വ​​​സാ​​​യ​​​ശാ​​​ല​​​ക​​​ളും ഉ​​ത്​​​പാ​​​ദ​​​നം നി​​​ർ​​​ത്തു​​​ക​​​യോ കു​​​റ​​​യ്ക്കു​​​ക​​​യോ ചെ​​​യ്യേ​​​ണ്ടി വ​​​രും. രാ​​​സ​​​വ​​​ള ഉ​​​ത്പാ​​​ദ​​​നം കൂ​​​ട്ടി​​​യി​​​ല്ലെ​​​ങ്കി​​​ൽ വ​​​രു​​​ന്ന ഖാ​​​രി​​​ഫ് വി​​​ള​​​വ് മോ​​​ശ​​​മാ​​​കും. എ​​​ൽ നി​​​നോ മൂ​​​ലം മ​​​ഴ കു​​​റ​​​യും എ​​​ന്ന ഭീ​​​ഷ​​​ണി​​​ക്കു പു​​​റ​​​മേ​​​യാ​​​ണു വ​​​ള​​​ത്തി​​​നു ക്ഷാ​​​മം വ​​​രു​​​ന്ന​​​ത്.

Tags : Oil slicking war crud Oil West Asia Conflict Middle East War

Recent News

Corehub Up