Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Slowly

ഹൃദയം മെല്ലെ മിടിക്കുന്നോ? സൂക്ഷിക്കണം

കൊ​​​​ച്ചി: ഹൃ​​​​ദ​​​​യ​​​​മി​​​​ടി​​​​പ്പ് മ​​​​ന്ദ​​​​ഗ​​​​തി​​​​യി​​​​ലാ​​​​കു​​​​ന്ന ബ്രാ​​​​ഡി​​​​കാ​​​​ര്‍​ഡി​​​​യ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ലെ കാ​​​​ല​​​​താ​​​​മ​​​​സം ഈ ​​​​രം​​​​ഗ​​​​ത്തെ ചി​​​​കി​​​​ത്സ​​​​യി​​​​ൽ വെ​​​​ല്ലു​​​​വി​​​​ളി​​​​യെ​​​​ന്നു കാ​​​​ര്‍​ഡി​​​​യോ​​​​ള​​​​ജി വി​​​​ദ​​​​ഗ്ധ​​​​ർ.

രോ​​​​ഗം നി​​​​ര്‍​ണ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ലും കൃ​​​​ത്യ​​​​സ​​​​മ​​​​യ​​​​ത്തു പ​​​​രി​​​​ച​​​​ര​​​​ണം നേ​​​​ടു​​​​ന്ന​​​​തി​​​​ലും ചി​​​​കി​​​​ത്സാ​​​​രം​​​​ഗ​​​​ത്തെ ആ​​​​ധു​​​​നി​​​​ക നേ​​​​ട്ട​​​​ങ്ങ​​​​ള്‍ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ലും പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ നേ​​​​രി​​​​ടു​​​​ന്നു​​​​ണ്ടെ​​​​ന്നും ആ​​​​സ്റ്റ​​​​ര്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് കാ​​​​ര്‍​ഡി​​​​യാ​​​​ക് സ​​​​യ​​​​ന്‍​സ​​​​സ് ലീ​​​​ഡ് സീ​​​​നി​​​​യ​​​​ര്‍ ക​​​​ണ്‍​സ​​​​ള്‍​ട്ട​​​​ന്‍റ് ഡോ. ​​​​ആ​​​​ര്‍. അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ഹൃ​​​​ദ​​​​യ​​​​മി​​​​ടി​​​​പ്പു കു​​​​റ​​​​യു​​​​ന്ന ബ്രാ​​​​ഡി​​​​കാ​​​​ര്‍​ഡി​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍ വ​​​​ര്‍​ധി​​​​ക്കു​​​​ന്നു​​​​ണ്ട്.ഈ ​​​​രോ​​​​ഗം രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന​​​​തു​​​വ​​​​രെ പ​​​​ല​​​​രും ഗൗ​​​​ര​​​​വ​​​​മാ​​​​യി എ​​​​ടു​​​​ക്കാ​​​​റി​​​​ല്ല. ത​​​​ള​​​​ര്‍​ന്നു​​​വീ​​​​ഴു​​​​ക​​​​യോ താ​​​ത്​​​​കാ​​​​ലി​​​​ക​​​​മാ​​​​യ ബോ​​​​ധ​​​​ക്ഷ​​​​യം ഉ​​​​ണ്ടാ​​​​കു​​​​ക​​​​യോ ചെ​​​​യ്യും​​​​വ​​​​രെ പ​​​​ല​​​​രും ഇ​​​​ത​​​​വ​​​​ഗ​​​​ണി​​​​ക്കും. പ​​​​രി​​​​മി​​​​ത​​​​മാ​​​​യ അ​​​​വ​​​​ബോ​​​​ധ​​​​ത്തെ തു​​​​ട​​​​ര്‍​ന്ന് രോ​​​​ഗ​​​​നി​​​​ര്‍​ണ​​​​യം വൈ​​​​കു​​​​ന്ന​​​​ത് ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ള്‍ വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും.

നേ​​​​ര​​​​ത്തെ​​​ത​​​​ന്നെ രോ​​​​ഗ​​​​നി​​​​ര്‍​ണ​​​​യം ന​​​​ട​​​​ത്തു​​​​ന്ന​​​​തും കൃ​​​​ത്യ​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ടു​​​​ന്ന​​​​തും പേ​​​​സിം​​​​ഗ് തെ​​​​റാ​​​​പി​​​​യി​​​​ലെ മു​​​​ന്നേ​​​​റ്റ​​​​ങ്ങ​​​​ള്‍ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തും സ​​​​ങ്കീ​​​​ര്‍​ണ​​​​ത​​​​ക​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ സ​​​​ഹാ​​​​യി​​​​ക്കും.

ലീ​​​​ഡ്‌​​​​ലെ​​​​സ് പേ​​​​സ്‌​​​​മേ​​​​ക്ക​​​​റു​​​​ക​​​​ള്‍ വ്യ​​​​ക്തി​​​​ക​​​​ള്‍​ക്കാ​​​​യി ശ്ര​​​​ദ്ധാ​​​​പൂ​​​​ര്‍​വം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​ത് സ​​​​ങ്കീ​​​​ര്‍​ണ​​​​ത​​​​ക​​​​ള്‍ ഒ​​​​ഴി​​​​വാ​​​​ക്കു​​​​ന്ന​​​​തി​​​​ലും രോ​​​​ഗ​​​​ത്തി​​​​ല്‍ നി​​​​ന്നു വി​​​​മു​​​​ക്തി നേ​​​​ടു​​​​ന്ന​​​​തി​​​​ലും ഏ​​​​റെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ന്നും ഡോ. ​​​​അ​​​​നി​​​​ല്‍​കു​​​​മാ​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി

എ​​​​ന്താ​​​​ണ് ബ്രാ​​​​ഡി​​​​കാ​​​​ര്‍​ഡി​​​​യ?

ഹൃ​​​​ദ​​​​യ​​​​മി​​​​ടി​​​​പ്പു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം മി​​​​നി​​​​റ്റി​​​​ല്‍ 60ൽ ​​​​താ​​​​ഴെ​​​​യു​​​​ള്ള നി​​​​ല​​​​യി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് ബ്രാ​​​​ഡി​​​​കാ​​​​ര്‍​ഡി​​​​യ​​​​യാ​​​​യി നി​​​​ര്‍​വ​​​​ചി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​ത്.

രോ​​​​ഗ​​​​മു​​​​ള്ള​​​​വ​​​​രി​​​​ൽ നി​​​​ര്‍​ണാ​​​​യ​​​​ക അ​​​​വ​​​​യ​​​​വ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ര​​​​ക്ത​​​​ചം​​​​ക്ര​​​​മ​​​​ണം കു​​​​റ​​​​യും. ക്ഷീ​​​​ണം, ത​​​​ല​​​​ക​​​​റ​​​​ക്കം, ശ്വ​​​​സ​​​​ന​​​​ത്തി​​​​നു ബു​​​​ദ്ധി​​​​മു​​​​ട്ട്, പ്ര​​​​ത്യേ​​​​ക കാ​​​​ര​​​​ണ​​​​മി​​​​ല്ലാ​​​​തെ ത​​​​ള​​​​ര്‍​ന്നു വീ​​​​ഴു​​​​ക തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍. ആ​​​​യി​​​​ര​​​​ത്തി​​​​ല്‍ ഒ​​​​രാ​​​​ൾ​​​​ക്ക് ഈ ​​​​രോ​​​​ഗം ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്ക്. 65 വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​രി​​​​ല്‍ ഇ​​​​തു കൂ​​​​ടു​​​​ത​​​​ലാ​​​​ണെ​​​​ന്നും പ​​​​റ​​​​യു​​​​ന്നു.

Latest News

Corehub Up