Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smartphone Sales

ദീ​പാ​വ​ലി സ്മാ​ർ​ട്ട്‌​ഫോ​ൺ വി​ൽ​പ​ന​യി​ൽ 20 ശ​ത​മാ​നം ഇ​ടി​വ്

ന്യൂ​ഡ​ൽ​ഹി: ഇ​ക്ക​ഴി​ഞ്ഞ ദീ​പാ​വ​ലി ഉ​ത്സ​വ സീ​സ​ണി​ൽ രാ​ജ്യ​ത്തെ ഓ​ഫ്‌​ലൈ​ൻ സ്മാ​ർ​ട്ട്‌​ഫോ​ൺ റീ​ട്ടെ​യി​ൽ വി​പ​ണി​യി​ൽ ഫോ​ണു​ക​ളു​ടെ വി​ൽ​പ​ന അ​ള​വി​ൽ 18 മു​ത​ൽ 20 ശ​ത​മാ​നം വ​രെ വാ​ർ​ഷി​ക ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി.

ഉ​പ​ഭോ​ക്തൃ ഡി​മാ​ൻ​ഡി​ലു​ണ്ടാ​യ കു​റ​വും ഫോ​ണു​ക​ളു​ടെ വി​ല​ക്ക​യ​റ്റ​വു​മാ​ണ് പ്ര​ധാ​ന തി​രി​ച്ച​ടി​യാ​യ​തെ​ന്ന് ഓ​ൾ ഇ​ന്ത്യ മൊ​ബൈ​ൽ റീ​ട്ടെ​യ്‌​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ (എ​ഐ​എം​ആ​ർ​എ) പു​റ​ത്തു​വി​ട്ട ദീ​പാ​വ​ലി റീ​ട്ടെ​യി​ൽ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ, പ്രീ​മി​യം ഫോ​ണു​ക​ളു​ടെ വി​ൽ​പ​ന വ​ർ​ധി​ച്ച​തി​നാ​ൽ മൊ​ത്തം വി​ൽ​പ​ന മൂ​ല്യ​ത്തി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​യി​ല്ല. ഓ​ഫ​റു​ക​ൾ​ക്ക് ശേ​ഷ​മു​ള്ള 30,000 രൂ​പ മു​ത​ൽ 60,000 രൂ​പ വ​രെ​യു​ള്ള പ്രൈ​സ് വി​ഭാ​ഗ​ത്തി​ലാ​ണ് ഭൂ​രി​ഭാ​ഗം ഇ​ട​പാ​ടു​ക​ളും ന​ട​ന്ന​ത്.

റി​യ​ൽ​മി​ക്ക് 50 ശ​ത​മാ​നം ഇ​ടി​വ്

ഉ​ത്സ​വ സീ​സ​ണി​ൽ ആ​പ്പി​ളും മോ​ട്ട​റോ​ള​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. വി​ല​വ​ർ​ധ​ന​വി​നു മു​ന്പു​ള്ള സ്റ്റോ​ക്കു​ക​ൾ ല​ഭ്യ​മാ​യി​രു​ന്ന ഇ​ട​ങ്ങ​ളി​ലെ​ല്ലാം ഐ​ഫോ​ൺ 15, 16, 17 മോ​ഡ​ലു​ക​ൾ​ക്ക് മി​ക​ച്ച ഡി​മാ​ൻ​ഡ് ല​ഭി​ച്ചു. പു​തി​യ ഐ​ഫോ​ൺ 18 പ്രോ, ​പ്രോ മാ​ക്സ് എ​ന്നി​വ​യും പ്രീ​മി​യം വി​പ​ണി​യി​ൽ മു​ന്നേ​റ്റ​മു​ണ്ടാ​ക്കി. പ്രീ​മി​യം നി​ര​യി​ൽ ഗൂ​ഗി​ൾ പി​ക്സ​ൽ അ​തി​വേ​ഗ വ​ള​ർ​ച്ച കൈ​വ​രി​ച്ച​പ്പോ​ൾ, റെ​ഡ്മി നോ​ട്ട് 17 പ​ര​മ്പ​ര​യി​ലൂ​ടെ ഷ​വോ​മി സ്ഥി​ര​ത​യാ​ർ​ന്ന വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. വി​വോ, ഒ​പ്പോ മോ​ഡ​ലു​ക​ൾ​ക്കും മി​ക​ച്ച സ്വീ​കാ​ര്യ​ത ല​ഭി​ച്ചു.

എ​ന്നാ​ൽ, പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളി​ൽ ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി നേ​രി​ട്ട​ത് റി​യ​ൽ​മി​ക്കാ​ണ്. രാ​ജ്യ​ത്തു​ട​നീ​ളം ക​മ്പ​നി​യു​ടെ വി​ൽ​പ​ന​യി​ൽ 50 ശ​ത​മാ​ന​ത്തി​ല​ധി​കം ഇ​ടി​വാ​ണു​ണ്ടാ​യ​ത്. ഷ​വോ​മി, സാം​സം​ഗ്, വി​വോ എ​ന്നി​വ​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ റി​യ​ൽ​മി ഫോ​ണു​ക​ൾ​ക്കു​ണ്ടാ​യ ഉ​യ​ർ​ന്ന വി​ല​യും, ആ​ക​ർ​ഷ​ക​മാ​യ പു​തി​യ മോ​ഡ​ലു​ക​ളു​ടെ​യും ഉ​ത്സ​വ ഓ​ഫ​റു​ക​ളു​ടെ​യും അ​ഭാ​വ​വു​മാ​ണ് തി​രി​ച്ച​ടി​ക്കു കാ​ര​ണ​മാ​യി എ​ഐ​എം​ആ​ർ​എ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. 40,000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള വി​ഭാ​ഗ​ത്തി​ൽ ബ്രാ​ൻ​ഡി​ന് വി​പ​ണി സ്വീ​കാ​ര്യ​ത കു​റ​ഞ്ഞ​തും ഇ​തി​ന് ആ​ക്കം കൂ​ട്ടി.

ഓ​ഫ്‌​ലൈ​ൻ വി​പ​ണി​യി​ൽ കാ​ലി​ട​റി സാം​സം​ഗ്

ഓ​ൺ​ലൈ​ൻ-​ഓ​ഫ്‌​ലൈ​ൻ വി​ല​ക​ളി​ലെ വ​ലി​യ വ്യ​ത്യാ​സം കാ​ര​ണം പ്ര​മു​ഖ ബ്രാ​ൻ​ഡാ​യ സാം​സം​ഗി​ന് പ​ര​മ്പ​രാ​ഗ​ത റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ൾ വ​ഴി​യു​ള്ള വി​ൽ​പ​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​നാ​യി​ല്ല. ഗാ​ല​ക്സി എ​സ്25, എ​സ്25 അ​ൾ​ട്രാ, ഫോ​ൾ​ഡ് 8 തു​ട​ങ്ങി​യ മോ​ഡ​ലു​ക​ളു​ടെ ഓ​ൺ​ലൈ​ൻ ഡി​സ്കൗ​ണ്ടു​ക​ൾ ബ്രാ​ൻ​ഡ് സ്റ്റോ​റു​ക​ളെ​പ്പോ​ലും ബാ​ധി​ച്ചു. ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്കു​മാ​ത്ര​മാ​യി പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ ന​ൽ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച് ഓ​ഫ്‌​ലൈ​ൻ-​ഓ​ൺ​ലൈ​ൻ വി​ല​ക​ളി​ൽ തു​ല്യ​ത കൊ​ണ്ടു​വ​ര​ണ​മെ​ന്ന് എ​ഐ​എം​ആ​ർ​എ നി​ർ​മാ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് തി​രി​ച്ച​ടി

15,000 രൂ​പ​യി​ൽ താ​ഴെ​യു​ള്ള ബ​ജ​റ്റ് വി​ഭാ​ഗ​ത്തി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ പു​തി​യ ഫോ​ണു​ക​ൾ വാ​ങ്ങാ​തെ പ​ഴ​യ ഫോ​ണു​ക​ളി​ലേ​ക്കു (റീ​ഫ​ർ​ബി​ഷ്ഡ്) മാ​റി​യ​ത് ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. വി​പ​ണി​യി​ൽ ന​ട​ന്ന ആ​കെ ഇ​ട​പാ​ടു​ക​ളു​ടെ 60 ശ​ത​മാ​ന​വും ഇ​എം​ഐ വ​ഴി​യാ​ണ് ന​ട​ന്ന​ത്. മെ​മ്മ​റി, മ​റ്റ് നി​ർ​മാ​ണ ഘ​ട​ക​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം കാ​ര​ണം ഫോ​ൺ നി​ർ​മാ​താ​ക്ക​ൾ വ​രും മാ​സ​ങ്ങ​ളി​ൽ 15 ശ​ത​മാ​നം വ​രെ വി​ല​വ​ർ​ധി​പ്പി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​ത് റീ​ട്ടെ​യി​ൽ വി​പ​ണി​ക്കു വ​രും ദി​വ​സ​ങ്ങ​ളി​ലും വെ​ല്ലു​വി​ളി​യാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Latest News

Corehub Up