Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Smuggle

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമം; യുവാവ് പിടിയിൽ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്‍റെ ഡയപ്പറിലും പിതാവിന്‍റെ ശരീരത്തിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം റവന്യു ഇന്‍റലിജൻസ് വിഭാഗം പിടികൂടി.

മലപ്പുറം പൊന്നാനി സ്വദേശിയാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. റാസൽഖൈമയിൽ നിന്നും ചൊവ്വാഴ്ച രാത്രിയാണ് ഇയാളും മൂന്ന് മക്കളും അടങ്ങുന്ന സംഘം കരിപ്പൂരിൽ എത്തിച്ചേർന്നത്.

യാത്രക്കാരൻ സ്വർണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിയുടെ ഡയപ്പറിലും പിതാവിന്‍റെ ശരീരത്തിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിലും സ്വർണമിശ്രിതം കണ്ടെത്തിയത്.

Kerala

മൂന്നു കാറിൽ സ്പിരിറ്റ്, പോലീസിനെ ഇടിക്കാൻ ശ്രമം, ഒരു കാർ പോലീസ് പിടികൂടി

നീലേശ്വരം: ഇന്നോവ കാറിൽ കടത്തിയ 1200 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേരെ നീലേശ്വരം എസ് ഐ ജിജിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തു. തൃശ്ശൂർ പുനയൂർ സൗത്തിൽ അറക്കപറമ്പിൽ എഎച്ച് അൻസിഫ് (40 )മഞ്ചേശ്വരം കുഞ്ചത്തൂർ മല്ലികേശ്വര ടെമ്പിളിനു സമീപം താമസിക്കുന്ന ഗിരീഷ് ( 39 ) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരിൽനിന്നു 34 കാനുകളിലെ സൂക്ഷിച്ച 1200 ലിറ്റർ സ്പിരിറ്റ് ആണ് പിടികൂടിയത്. ഇന്നലെ രാത്രി നെടുങ്കണ്ട വളവിൽ വച്ചാണ് പോലീസ് കെഎൽ 14 ക്യൂ.60 62 നമ്പർ  കാറിൽനിന്നു സ്പിരിറ് പിടികൂടിയത്. മൂന്നു കാറുകളിലായാണ് സ്പിരിറ്റ് എത്തിയത് മറ്റു രണ്ടു കാറുകളും പോലീസിനെ കണ്ട് രക്ഷപ്പെട്ടു.

സ്പിരിറ്റിൽ പിടികൂടാനുള്ള ശ്രമത്തിനിടയിൽ പോലീസ് ജീപ്പ് ഇടിച്ചു തെറിപ്പിക്കാനും ശ്രമമുണ്ടായി. എസ് ഐ ജിഷ്ണുവിന് പുറമേ എസ് ഐ ടി വി രാജേഷ് കുമാർ , എൻ എം രമേശൻ , പോലീസ് ഉദ്യോഗസ്ഥരായ എൻ സുനീഷ്, ദിലീഷ് കുമാർ പള്ളിക്കൈ, സുമേഷ് ബേഡുർ , സന്തോഷ് പാണപ്പുഴ, ബാബു കാഞ്ഞങ്ങാട്, ബിജു ചന്തേര . സന്തോഷ്‌ചേയംങ്കോട് , പ്രമോദ് എന്നിവരും സ്പിരിറ്റ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Latest News

Corehub Up