x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആലുവയില്‍ വന്‍ കഞ്ചാവ് വേട്ട; ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 25 കിലോ കഞ്ചാവ് പിടികൂടി

കൊച്ചി ബ്യൂറോ
Published: May 19, 2026 12:00 PM IST | Updated: May 19, 2026 12:00 PM IST

കൊച്ചി: ആലുവ തോട്ടക്കാട്ടുകരയില്‍ വന്‍ കഞ്ചാവ് വേട്ട. ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 25 കിലോ കഞ്ചാവ് പോലീസ് പിടികൂടി. അങ്കമാലിയില്‍ നിന്നും ആലുവ ഭാഗത്തേക്ക് ഓട്ടോറിക്ഷയില്‍ കൊടുത്തുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്‍റെ സ്‌പെഷല്‍ സ്‌ക്വാഡ് കഞ്ചാവ് പിടികൂടിയത്.

ബംഗാള്‍ സ്വദേശികളായ മൂന്നു പേരും എറണാകുളം സ്വദേശിയായ ഓട്ടോ ഡ്രൈവറുമാണ് പിടിയിലായത്. സുജന്‍ മണ്ടല്‍, മഫ്തൂല്‍ മണ്ടല്‍, ഇനാത്തുള്‍ മണ്ടല്‍, കൊടനാട് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ആസാദ് എന്നിവരാണ് അറസ്റ്റിലായത്.

ഒഡീഷയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി എറണാകുളത്തെ കോളജുകളിലും വിവിധ ഭാഗങ്ങളിലും പത്തിരട്ടി വിലയ്ക്ക് വില്‍ക്കുന്നതാണ് ഇവരുടെ രീതി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്.

Tags : ganja smuggle autorickshaw Arrest

Recent News

Corehub Up