Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snatching Keys

ബ​സ് ത​ട​ഞ്ഞ് കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് മ​ർ​ദ​നം; താ​ക്കോ​ൽ ഊ​രി​ക്കൊ​ണ്ടു​പോ​യ പ്ര​തി​ക​ൾ പി​ടി​യി​ൽ

തൃ​ശൂ​ര്‍: സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റെ മ​ര്‍​ദി​ക്കു​ക​യും ബ​സി​ന്‍റെ താ​ക്കോ​ലെ​ടു​ത്ത് പോ​വു​ക​യും ചെ​യ്ത കേ​സി​ല്‍ മൂ​ന്നു​പേ​രെ ചാ​ല​ക്കു​ടി പോ​ലീ​സ് പി​ടി​കൂ​ടി. തു​റ​വൂ​ര്‍ കി​ട​ങ്ങൂ​ര്‍ ക​വ​ര​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ എ​ബി​ന്‍ (39), ക​റു​കു​റ്റി ക​ര​യാം​പ​റ​മ്പ് പു​ളി​യി​നം വീ​ട്ടി​ല്‍ ബെ​ല്‍​ജോ (39), അ​ങ്ക​മാ​ലി പീ​ച്ചാ​നി​ക്കാ​ട് പ​റ​മ്പി വീ​ട്ടി​ല്‍ ഷി​ന്‍റെ (39)എ​ന്നി​വ​രെ​യാ​ണ് ഡി​വൈ എ​സ്‌​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ 26ന് ​രാ​ത്രി 11.45ഓ​ടെ ചാ​ല​ക്കു​ടി സൗ​ത്ത് മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പം സ​ര്‍​വീ​സ് റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സ് ഡ്രൈ​വ​ര്‍ തൊ​ടു​പു​ഴ തൊ​ട്ടി​പ​റ​മ്പി​ല്‍ അ​ബ്ദു​ള്‍ ഷു​ക്കൂ​ര്‍ (53) നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​റി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

ബ​സി​ന് കു​റു​കെ കാ​ര്‍ നി​ര്‍​ത്തി​യ പ്ര​തി​ക​ള്‍ ഡ്രൈ​വ​റെ മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും താ​ക്കോ​ല്‍ ബ​ല​മാ​യി ഊ​രി​യെ​ടു​ത്ത് പോ​വു​ക​യും ചെ​യ്തു. ഡ്രൈ​വ​റു​ടെ ഔ​ദ്യോ​ദി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ബ​സ് ട്രി​പ്പ് മു​ട​ക്കി​യ​തി​നു​മാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

Latest News

Corehub Up