Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Snowfall

സോ​ജി ലാ ​ചു​ര​ത്തി​ൽ മ​ഞ്ഞു​വീ​ഴ്ച: മ​ര​ണം ഏ​ഴാ​യി, ല​ഡാ​ക്ക്-​ശ്രീ​ന​ഗ​ർ ദേ​ശീ​യ​പാ​ത അ​ട​ച്ചു

ശ്രീ​ന​ഗ​ർ: ല​ഡാ​ക്കി​ലെ സോ​ജി ലാ ​ചു​ര​ത്തി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യി​ൽ ഏഴ് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ശ്രീ​ന​ഗ​ർ-​ലേ ദേ​ശീ​യ​പാ​ത​യി​ൽ വെ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഞ്ഞു​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് പാ​ത​യി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ക്കാ​നാ​യി സൈ​ന്യ​ത്തി​ന്‍റെ​യും ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്ത് നി​ല​നി​ൽ​ക്കു​ന്ന മോ​ശം കാ​ലാ​വ​സ്ഥ​യും ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യു​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലേ​ക്കാ​ണ് മ​ഞ്ഞു​പാ​ളി​ക​ൾ ഇ​ടി​ഞ്ഞു​വീ​ണ​ത്. പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ഞ്ഞു​വീ​ഴ്ച തു​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 

 

National

മഞ്ഞുപുതച്ച് ഹിമാചൽ‌; ആയിരത്തിലേറെ റോഡുകൾ അടച്ചു

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് 1,250 ലധികം റോഡുകൾ അടച്ചിട്ടു.

എന്നാൽ മഞ്ഞുവീഴ്ച ആസ്വദിക്കാൻ വിനോദസഞ്ചാരികൾ എത്തുന്ന സാഹചര്യത്തിൽ അടച്ചിട്ട റോഡുകൾ തുറക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗ് പറഞ്ഞു. ഇതിനായി സംസ്ഥാനത്തിലുടനീളം ഏകദേശം 3,500 യന്ത്രങ്ങൾ ക്രമീകരിക്കുമെന്നും റോഡുകൾ എത്രയും വേഗം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടിവെള്ളത്തിന്‍റെ ലഭ്യതക്കുറവ്, ഗതാഗതക്കുരുക്ക് തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പോലും മഞ്ഞുവീഴ്ച ആസ്വദിക്കാൻ ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

National

ഉത്തരേന്ത്യയിൽ ശീതക്കാറ്റ്, മഞ്ഞുവീഴ്ച

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ൽ ക​​​ന​​​ത്ത മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യും ശൈ​​​ത്യ കൊ​​​ടു​​​ങ്കാ​​​റ്റും ജ​​​ന​​​ജീ​​​വി​​​തം ദുഃ​​​സ​​​ഹ​​​മാ​​​ക്കു​​​ന്നു. ജ​​​മ്മു കാ​​​ഷ്മീ​​​ർ, ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ്, സി​​​ക്കിം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളും മ​​​ല​​​ക​​​ളും തു​​​ട​​​ർ​​​ച്ച​​​യാ​​​യ മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യി​​​ൽ വി​​​റ​​​ങ്ങ​​​ലി​​​ച്ചു നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.

ഡ​​​ൽ​​​ഹി​​​യി​​​ലും ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ മി​​​ക്ക പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും താ​​​പ​​​നി​​​ല ഇ​​​ന്ന​​​ലെ ആ​​​റു ഡി​​​ഗ്രി സെ​​​ൽ​​​ഷസ് വ​​​രെ താ​​​ഴ്ന്നു. ഡ​​​ൽ​​​ഹി, പ​​​ഞ്ചാ​​​ബ്, ഹ​​​രി​​​യാ​​​ന, ച​​​ണ്ഡീ​​​ഗ​​​ഡ്, വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ രാ​​​ജ​​​സ്ഥാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ മി​​​ക്ക ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഇ​​​ന്നും നാ​​​ളെ​​​യും കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല പൂജ്യം മു​​​ത​​​ൽ അ​​​ഞ്ച് ഡി​​​ഗ്രി സെ​​​ൽ​​​ഷസ് വ​​​രെ കു​​​റ​​​യാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.

മ​​​ണി​​​ക്കൂ​​​റി​​​ൽ 15 മു​​​ത​​​ൽ 35 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ വേ​​​ഗ​​​ത​​​യി​​​ൽ വീ​​​ശു​​​ന്ന ശൈ​​​ത്യ​​​ക്കാ​​​റ്റ് ത​​​ണു​​​പ്പി​​​ന്‍റെ തീ​​​വ്ര​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ക​​​ന​​​ത്ത മൂ​​​ട​​​ൽ​​​മ​​​ഞ്ഞി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

വെ​​​ള്ളി​​​യാ​​​ഴ്ച പെ​​​യ്ത മ​​​ഴ​​​യും മ​​​ല​​​ന്പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യും മൂ​​​ലം താ​​​പ​​​നി​​​ല വീ​​​ണ്ടും താ​​​ഴ്ന്നേ​​​ക്കു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ചൊ​​​വ്വ, ബു​​​ധ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ശീ​​​ത​​​ക്കാ​​​റ്റ് ശ​​​ക്ത​​​മാ​​​കാ​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. പ​​​ക​​​ൽ​​​സ​​​മ​​​യ​​​ങ്ങ​​​ളി​​​ലും വെ​​​യി​​​ൽ കു​​​റ​​​വാ​​​കും.

ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ ഗ​​​ർ​​​വാ​​​ൾ, കു​​​മ​​​യോ​​​ണ്‍ ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യു​​​ണ്ടാ​​​യി. ശ്രീ​​​ന​​​ഗ​​​ർ, ഗു​​​ൽ​​​മാ​​​ർ​​​ഗ്, പ​​​ഹ​​​ൽ​​​ഗാം, നൈ​​​നി​​​റ്റാ​​​ൾ, മ​​​ണാ​​​ലി, മ​​​സൂ​​​റി, ബ​​​ദ​​​രീ​​​നാ​​​ഥ്, കേ​​​ദാ​​​ർ​​​നാ​​​ഥ്, ഗം​​​ഗോ​​​ത്രി, യ​​​മു​​​നോ​​​ത്രി, ഔ​​​ലി, ച​​​ക്ര​​​ത, ധ​​​നോ​​​ൾ​​​ട്ടി, മു​​​ൻ​​​സി​​​യാ​​​രി തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യും ശീ​​​ത​​​ക്കാ​​​റ്റും സാ​​​ധാ​​​ര​​​ണ​​​ജീ​​​വി​​​തം താ​​​റു​​​മാ​​​റാ​​​ക്കി. ഉ​​​യ​​​ർ​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ ക​​​ട്ടി​​​യു​​​ള്ള വെ​​​ളു​​​ത്ത പു​​​ത​​​പ്പി​​​ൽ മൂ​​​ട​​​പ്പെ​​​ട്ടു.

മ​​​ണാ​​​ലി​​​യി​​​ലെ മ​​​ഞ്ഞി​​​ൽ നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ളും വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളും തെ​​​ന്നി താ​​​ഴേ​​​ക്കു​​​പോ​​​യെ​​​ങ്കി​​​ലും വ​​​ലി​​​യ അ​​​പ​​​ക​​​ടം ഒ​​​ഴി​​​വാ​​​യി. നൈ​​​നി​​​റ്റാ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ൽ മ​​​ഴ​​​യ്ക്കൊ​​​പ്പം ആ​​​ലി​​​പ്പ​​​ഴം വ​​​ർ​​​ഷ​​​വു​​​മു​​​ണ്ടാ​​​യി. നൈ​​​നി​​​റ്റാ​​​ളി​​​ലെ ചൈ​​​ന പീ​​​ക്ക്, കി​​​ൽ​​​ബ​​​റി, അ​​​ൽ​​​മോ​​​റ​​​യി​​​ലെ ദു​​​ന​​​ഗി​​​രി, പൗ​​​രി​​​യി​​​ലെ ത​​​ർ​​​ക്കേ​​​ശ്വ​​​ർ തു​​​ട​​​ങ്ങി​​​യ ഉ​​​യ​​​ർ​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ മ​​​ഞ്ഞു​​​മൂ​​​ടി. വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണു പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും സീ​​​സ​​​ണി​​​ലെ ആ​​​ദ്യ മ​​​ഞ്ഞു​​​വീ​​​ഴ്ച ഉ​​​ണ്ടാ​​​യ​​​ത്.

National

മ​ഞ്ഞു​വീ​ഴ്ച: ശ്രീ​ന​ഗ​ര്‍ വി​മാ​ന​ത്താ​വ​ളം അടച്ചു

ശ്രീ​​​​ന​​​​ഗ​​​​ര്‍: ക​​​​ന​​​​ത്ത മ​​​​ഞ്ഞു​​​​വീ​​​​ഴ്ച കാ​​​​ര​​​​ണം ശ്രീ​​​​ന​​​​ഗ​​​​ര്‍ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം പൂ​​​ർ​​​ണ​​​മാ​​​യി അ​​​ട​​​ച്ചു.

റ​​​​ണ്‍​വേ ഗ​​​​താ​​​​ഗ​​​​ത യോ​​​​ഗ്യ​​​​മ​​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ വി​​​മാ​​​ന സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ പൂ​​​​ര്‍​ണ​​​​മാ​​​​യി റ​​​​ദ്ദാ​​​​ക്കി​​​യ​​​താ​​​യി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

കാ​​​ലാ​​​വ​​​സ്ഥ അ​​​നു​​​കൂ​​​ല​​​മാ​​​യാ​​​ൽ റ​​​ൺ​​​വേ തു​​​റ​​​ക്കു​​​മെ​​​ന്നും യാ​​​ത്ര​​​ക്കാ​​​ർ അ​​​തു​​​വ​​​രെ ക്ഷ​​​മി​​​ക്ക​​​ണ​​​മെ​​​ന്നും എ​​​യ​​​ർ പോ​​​ർ​​​ട്ട് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ അ​​​റി​​​യി​​​ച്ചു.

NRI

ടെ​ക്സ​സി​ൽ ശൈ​ത്യ ത​രം​ഗം; അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച് ഗ​വ​ർ​ണ​ർ

ഓ​സ്റ്റി​ൻ: ടെ​ക്സ​സ് സം​സ്ഥാ​ന​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത ശൈ​ത്യ​വും മ​ഞ്ഞു​വീ​ഴ്ച​യും ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ട് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്ച മു​ത​ൽ അ​തി​ശൈ​ത്യം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​വ​ച​നം.

വ​ട​ക്ക്, വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ടെ​ക്സ​സ് മേ​ഖ​ല​ക​ളി​ലാ​യി​രി​ക്കും ശൈ​ത്യം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ക. തെ​ക്കു​കി​ഴ​ക്ക​ൻ ടെ​ക്സ​സി​ൽ ശ​നി​യാ​ഴ്ച​യോ​ടെ ഇ​തി​ന്‍റെ ഫ​ല​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങും.

ടെ​ക്സ​സ് ഡി​വി​ഷ​ൻ ഓ​ഫ് എ​മ​ർ​ജ​ൻ​സി മാ​നേ​ജ്‌​മെ​ന്‍റി​നോ​ടും നാ​ഷ​ന​ൽ ഗാ​ർ​ഡി​നോ​ടും സ​ജ്ജ​മാ​യി​രി​ക്കാ​ൻ ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ച്ചു. ഗ​താ​ഗ​തം, ആ​രോ​ഗ്യം, പൊ​തു​മ​രാ​മ​ത്ത് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ചാ​ണ് സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്.

യാ​ത്ര​യ്ക്ക് മു​ൻ​പാ​യി "DriveTexas.org' വ​ഴി റോ​ഡ് സാ​ഹ​ച​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​ട്ടു​ള്ള വാ​മിം​ഗി സെ​ന്‍റ​റു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗ​വ​ർ​ണ​ർ അ​ഭ്യ​ർ​ഥി​ച്ചു.

വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ൽ ത​ട​സ​മു​ണ്ടാ​കി​ല്ലെ​ന്ന് എ​ർ​ക്കോ​ട്ട് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

NRI

മി​ന​സോ​ട്ട​യി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച; യാ​ത്രാ വി​ല​ക്കും അ​ടി​യ​ന്ത​രാ​വ​സ്ഥ​യും

മി​ന​സോ​ട്ട: അ​മേ​രി​ക്ക​യി​ലെ മി​ന​സോ​ട്ട​യി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യെ​യും ശീ​ത​ക്കാ​റ്റി​നെ​യും തു​ട​ർ​ന്ന് ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും എ​ട്ട് ഇ​ഞ്ച് വ​രെ മ​ഞ്ഞു​വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

ഗ​വ​ർ​ണ​ർ ടിം ​വാ​ൾ​സ് സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്കു​ക​യും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ നാ​ഷ​ന​ൽ ഗാ​ർ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് മു​ന്നൂ​റി​ല​ധി​കം വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നി​ര​വ​ധി ട്ര​ക്കു​ക​ൾ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. മി​നി​യാ​പൊ​ളി​സ് സെ​ന്‍റ് പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 400-ല​ധി​കം സ​ർ​വീ​സു​ക​ൾ വൈ​കു​ക​യും 150-ഓ​ളം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

ക​ന​ത്ത കാ​റ്റും മ​ഞ്ഞും കാ​ര​ണം ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രെ മ​ഞ്ഞു​വീ​ഴ്ച തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

Latest News

Corehub Up