Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social Commitment

സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യോ​ടെ നേ​തൃ​ത്വം ന​ൽ​ക​ണം: മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ

ചാ​​​ല​​​ക്കു​​​ടി: ആ​​​ത്മീ​​​യ​​​ത​​​യു​​​ടെ ആ​​​ഴ​​​ങ്ങ​​​ളി​​​ൽ ജീ​​​വി​​​ച്ചു​​​കൊ​​​ണ്ട് സാ​​​മൂ​​​ഹ്യ​​​പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യോ​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കാ​​​ൻ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്തു.

സി​​​എ​​​ൽ​​​സി ദേ​​​ശീ​​​യ, സം​​​സ്ഥാ​​​ന ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ നേ​​​തൃ​​​സം​​​ഗ​​​മം ‘സെ​​​ർ​​​വി​​​യം 2026’ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ചു​​​വ​​​ടു​​​ക​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ കാ​​​ലോ​​​ചി​​​ത​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​ക്കി മു​​​ന്നേ​​​റ​​​ണ​​​മെ​​​ന്ന് അ​​​ധ്യ​​​ക്ഷ​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഡേ​​​വി​​​സ് കൊ​​​ച്ചു​​​വീ​​​ട്ടി​​​ൽ പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി. വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ൽ ഫാ. ​​​ജോ​​​സ് ഇ​​​ട​​​ശേ​​​രി, ഒ.​​​ഡി. വ​​​ർ​​​ക്കി, പ്ര​​​ഫ. ജോ​​​സ​​​ഫ് സി. ​​​മ​​​റ്റം, അ​​​ഡ്വ. ജോ​​​സ​​​ഫ് അ​​​റ​​​ങ്ങാ​​​ശേ​​​രി, പി.​​​എ​​​ൽ. അ​​​നി​​​ൽ, ഒ.​​​എ​​​സ്. ടോ​​​മി എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​വ​​​ർ​​​ഗീ​​​സ് പാ​​​ത്താ​​​ട​​​ൻ, ജോ​​​സി കോ​​​ണോ​​​ത്ത്, കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ വി​​​ൽ​​​സ​​​ൻ ക​​​ല്ല​​​ൻ, ജോ​​​ജോ മ​​​ന​​​ക്കി​​​ൽ, സീ​​​ന ജോ​​​സ​​​ഫ്, ഇ​​​ഗ്നേ​​​ഷ്യ​​​സ് തോ​​​മ​​​സ്, ജോ​​​ൺ​​​സ​​​ൺ വാ​​​ളൂ​​​ർ, റീ​​​ത്ത ദാ​​​സ്, സി.​​​കെ. ഡാ​​​നി, സ​​​ണ്ണി കു​​​ണ്ടു​​​കു​​​ളം, ലീ​​​ന ബാ​​​ബു, ബാ​​​ബു മേ​​​ലേ​​​ട​​​ത്ത് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up