കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2025-26 സാമ്പത്തികവര്‍ഷം 7.13 കോടി രൂപയുടെ സാമൂഹിക പ്രതിബദ്ധതാ (സിഎസ്ആര്‍) പദ്ധതികള്‍ നടപ്പാക്കി.
രാജ്യത്തുടനീളം 56 പദ്ധതികളിലൂടെ കേരളമുള്‍പ്പെടെ 11 സംസ്ഥാനങ്ങളിലായി 78,000ത്തിലധികം പേർ പദ്ധതികളുടെ ഗുണഭോക്താക്കളായി. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, വനിതാ ശക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ ശ്രദ്ധയൂന്നിയായിരുന്നു വി ഗാർഡിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ നടപ്പാക്കിയത്.
കൊച്ചിയില്‍ സ്ത്രീകള്‍ക്കായി ‘ഇടം’ സൗജന്യ കൗണ്‍സലിംഗ് സെന്റര്‍, 1,000 സൗജന്യ ഡയാലിസിസ് സേവനങ്ങള്‍, തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് ഹീമോഡയാലിസിസ് മെഷീന്, 1000ത്തിലധികം സ്ത്രീകള്‍ക്കു സൗജന്യ സ്തനാര്‍ബുദ പരിശോധന, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനായി ‘സമാവേശ’ ആരോഗ്യ പദ്ധതി, 120 സ്ത്രീകള്‍ക്കു തൊഴില്‍ പരിശീലനവും ഉപജീവന സഹായവുമായി ‘നാരീശക്തി’ എന്നിവ വി ഗാർഡ് നടപ്പാക്കിയിരുന്നു.
Tags : vguard social commitment projects CSR