Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Socialmeda

16 വ​യ​സിൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ൾ​ക്കും ക​മ​ന്‍റു​ക​ൾ​ക്കും വി​ല​ക്ക്; ക​ർ​ശ​ന നി​യ​മ​വു​മാ​യി വി​യ​റ്റ്‌​നാം

ഹ​നോ​യ്: കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും ഇ​ന്‍റ​ർ​നെ​റ്റ് സു​ര​ക്ഷി​ത​ത്വ​വും മു​ൻ​നി​ർ​ത്തി 16 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റു​ക​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നും ക​മ​ന്‍റു​ക​ൾ കു​റി​ക്കു​ന്ന​തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​ൻ വി​യ​റ്റ്‌​നാം ഒ​രു​ങ്ങു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച ക​ര​ട് നി​ർ​ദ്ദേ​ശം വി​യ​റ്റ്‌​നാം സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി.​കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​ൻ ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വി​യ​റ്റ്‌​നാ​മി​ന്‍റെ​യും ഈ ​പു​തി​യ പ​ദ്ധ​തി.

ക​ര​ട് നി​ർ​ദ്ദേ​ശ​ത്തി​ലെ പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ:

16 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ ര​ക്ഷി​താ​ക്ക​ളു​ടെ​യോ നി​യ​മ​പ​ര​മാ​യ ര​ക്ഷാ​ധി​കാ​രി​യു​ടെ​യോ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വേ​ണം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ. കു​ട്ടി​ക​ൾ കാ​ണു​ന്ന ഉ​ള്ള​ട​ക്ക​വും അ​വ ഉ​പ​യോ​ഗി​ക്കു​ന്ന സ​മ​യ​വും നി​യ​ന്ത്രി​ക്കേ​ണ്ട പൂ​ർ​ണ ചു​മ​ത​ല ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി​രി​ക്കും.

സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ കു​ട്ടി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ തി​രി​ച്ച​റി​യാ​നും അ​വ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ൾ മാ​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​മു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം.​അ​ക്ര​മം, അ​ശ്ലീ​ലം, ചൂ​താ​ട്ടം, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം, ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ള്ള​ട​ക്ക​ങ്ങ​ൾ ത​ട​യാ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ മു​ൻ​കൈ എ​ടു​ക്ക​ണം.

കു​ട്ടി​ക​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗം പൂ​ർ​ണ്ണ​മാ​യി നി​രോ​ധി​ക്കു​ക​യ​ല്ല ല​ക്ഷ്യം. മ​റി​ച്ച് അ​വ​രു​ടെ വ​യ​സ്സി​ന് അ​നു​യോ​ജ്യ​മാ​യ​തും അ​പാ​യ​സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ്, വി​യ​റ്റ്‌​നാം ഡെ​പ്യൂ​ട്ടി സാം​സ്കാ​രി​ക മ​ന്ത്രി ഫാ​ൻ താം.

​സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്ക് പു​റ​മേ ഓ​ൺ​ലൈ​ൻ ഗെ​യി​മിം​ഗി​ലും കു​ട്ടി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ ക​ര​ടി​ൽ നി​ർ​ദ്ദേ​ശ​മു​ണ്ട്. ഗെ​യി​മിം​ഗ് ക​മ്പ​നി​ക​ൾ ഉ​പ​യോ​ക്താ​ക്ക​ളു​ടെ പ്രാ​യം ക​ർ​ശ​ന​മാ​യി പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം. 16 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ഒ​രേ ക​മ്പ​നി​യു​ടെ ഗെ​യിം ദി​വ​സ​വും പ​ര​മാ​വ​ധി 60 മി​നി​റ്റ് മാ​ത്ര​മേ ക​ളി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഫ്രാ​ൻ​സി​ൽ 15 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പാ​ർ​ല​മെ​ന്‍റ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​യും സ​മാ​ന​മാ​യ നി​രോ​ധ​നം നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​യ​റ്റ്‌​നാ​മി​ന്‍റെ ഈ ​ക​ര​ട് നി​ർ​ദ്ദേ​ശം അ​ന്തി​മ അം​ഗീ​കാ​ര​ത്തി​ന് ശേ​ഷം ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

Latest News

Corehub Up