Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Something

സംതിംഗ് സ്പെഷൽ സതീശൻ

കൊ​​ച്ചി: മു​​ഖ്യ​​മ​​ന്ത്രിക്ക​​സേ​​ര​​യി​​ലേ​​ക്കു​​ള്ള വി.​​ഡി. സ​​തീ​​ശ​​ന്‍റെ ഉ​​ജ്വ​​ല വ​​ര​​വി​​നു സ​​വി​​ശേ​​ഷ​​ത​​ക​​ൾ ഏ​​റെ. മ​​ന്ത്രി​​യോ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യോ ആ​​കാ​​തെ നേ​​രി​​ട്ട് കേ​​ര​​ള മു​​ഖ്യ​​മ​​ന്ത്രി പ​​ദ​​ത്തി​​ലെ​​ത്തി എ​​ന്ന​​താ​​ണ് ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യം.

മ​​ന്ത്രി​​യോ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യോ ആ​​കാ​​തെ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ ആ​​ദ്യ​​ത്തെ നേ​​താ​​വ​​ല്ല വി.​​ഡി. ഇ​​തി​​ന് മു​​മ്പ് അ​​ഞ്ചു പേ​​രാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ​​തീ​​ശ​​നു മാ​​തൃ​​ക.

ഇ​​എം​​എ​​സ് ന​​മ്പൂ​​തി​​രി​​പ്പാ​​ട്, പ​​ട്ടം താ​​ണു​​പി​​ള്ള, എ.​​കെ. ആ​​ന്‍റ​​ണി, ഇ.​​കെ. നാ​​യ​​നാ​​ർ, വി. ​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ൻ എ​​ന്നി​​വ​​രാ​​ണ് മ​​ന്ത്രി​​യോ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​യോ ആ​​കാ​​തെ നേ​​രി​​ട്ട് മു​​ഖ്യ​​മ​​ന്ത്രി​​പ​​ദ​​ത്തി​​ലെ​​ത്തി​​യ​​ത്.

അ​​തേ​​സ​​മ​​യം, നി​​യ​​മ​​സ​​ഭാം​​ഗ​​മാ​​യി എ​​ത്തി​​യ കാ​​ലം മു​​ത​​ലേ, വ​​ള​​രെ പ്ര​​ത്യേ​​ക​​മാ​​യി ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ർ​​ഷ​​ക്കാ​​ലം പ്ര​​തി​​പ​​ക്ഷ നേ​​താ​​വെ​​ന്ന നി​​ല​​യി​​ലും സ​​ഭ​​യ്ക്ക​​ക​​ത്തും പു​​റ​​ത്തു​​മു​​ള്ള ഇ​​ട​​പെ​​ട​​ലു​​ക​​ളും പോ​​രാ​​ട്ട​​വീ​​ര്യ​​വും വി.​​ഡി. സ​​തീ​​ശ​​നി​​ൽ ഒ​​രു മു​​ഖ്യ​​മ​​ന്ത്രി​​യെ​​ക്കൂ​​ടി രൂ​​പ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു​​വെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ രാ​​ഷ്്‌ട്രീയ​​ജീ​​വി​​തം പ​​ഠി​​ക്കു​​ന്ന​​വ​​ർ തി​​രി​​ച്ച​​റി​​യു​​ന്നു.

Latest News

Corehub Up