Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Soul Of The Family

Kottayam

പി​താ​ക്ക​ന്മാ​ർ കു​ടും​ബ​ത്തി​ന്‍റെ ക​രു​ത്തും കാ​ത​ലും: ആ​ർ​ച്ച്പ്രീ​സ്റ്റ് ഫാ. ​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി

കു​റ​വി​ല​ങ്ങാ​ട്: പി​താ​ക്ക​ന്മാ​ർ കു​ടും​ബ​ത്തി​ന്‍റെ ക​രു​ത്തും കാ​ത​ലു​മാ​ണെ​ന്ന് ആ​ർ​ച്ച്പ്രീ​സ്റ്റ് ഫാ. ​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി പ​റ​ഞ്ഞു. മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ഇ​ട​വ​ക പി​തൃ​വേ​ദി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പി​തൃ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്പ്രീ​സ്റ്റ്.

പി​തൃ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് സെ​മി​നാ​ർ ജ​ന​പ​ങ്കാ​ളി​ത്ത​ത്താ​ൽ ശ്ര​ദ്ധ നേ​ടി. ഇ​ട​വ​ക​യി​ലെ സ്‌​കൂ​ളു​ക​ളി​ലെ 50 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ക്കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ൾ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക​ളെ ഇ​ൻ​ഷ്വ​റ​ൻ​സ് ബ്രോ​ക്ക​റും ആം​ട്ര​സ്റ്റ് കോ ​ഫൗ​ണ്ട​റു​മാ​യ എം. ​പ്ര​വീ​ൺ പ​രി​ച​യ​പ്പെ​ടു​ത്തി.

സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​തി​ർ​ന്ന ദ​മ്പ​തി​ക​ളാ​യ ജോ​ണി-​മോ​ളി പു​ളി​ക്കേ​ക്ക​ര​യേ​യും മു​തി​ർ​ന്ന പി​താ​വ് ജോ​ർ​ജ് ശ്രാ​യി​ലി​നേ​യും ആ​ർ​ച്ച്പ്രീ​സ്റ്റ് ആ​ദ​രി​ച്ചു. പി​തൃ​വേ​ദി അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ക​ൾ സി​യ ചാ​ർ​ലി, സി​യോ​ണ ചാ​ർ​ലി എ​ന്നി​വ​ർ​ക്ക് സ​മ്മാ​നി​ച്ചു.

പ്ര​സി​ഡ​ന്‍റ് ബെ​ന്നി കോ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൈ​ക്കാ​ര​ൻ ഡോ. ​സാ​ജു ജോ​സ​ഫ് ക​ള​പ്പു​ര​യി​ൽ, രൂ​പ​ത ട്ര​ഷ​റ​ർ ജോ​ർ​ജ് ടി​ക്‌​സ​ൺ മ​ണി​മ​ല​ത്ത​ട​ത്തി​ൽ, സെ​ക്ര​ട്ട​റി ഷാ​ജി പാ​റ​പ്പു​റ​ത്ത്, ട്ര​ഷ​റ​ർ ജോ​ബി​ഷ് പ​ട്ട​രു​മ​ഠം, യോ​ഗ​പ്ര​തി​നി​ധി ജോ​സ് സി. ​മ​ണ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തു​വേ​ലി: സെ​ന്‍റ് ജോ​സ​ഫ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ കെ​സി​സി​യു​ടെ​യും കെ​സി​ഡ​ബ്ല്യു​എ​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക പി​തൃ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 75 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള പി​താ​ക്ക​ന്മാ​രെ ആ​ദ​രി​ച്ചു. വി​കാ​രി ഫാ. ​ജേ​ക്ക​ബ് ത​ട​ത്തി​ൽ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ൽ​വി​ൻ ചി​റ​യ​ത്ത്, ജി​ഷ കെ. ​ജോ​ൺ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up