കുറവിലങ്ങാട്: പിതാക്കന്മാർ കുടുംബത്തിന്റെ കരുത്തും കാതലുമാണെന്ന് ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി പറഞ്ഞു. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവക പിതൃവേദി യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പിതൃദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്പ്രീസ്റ്റ്.
പിതൃദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ആരോഗ്യ ഇൻഷ്വറൻസ് സെമിനാർ ജനപങ്കാളിത്തത്താൽ ശ്രദ്ധ നേടി. ഇടവകയിലെ സ്കൂളുകളിലെ 50 വിദ്യാർഥികൾക്ക് മുക്കാൽ ലക്ഷത്തോളം രൂപയുടെ പഠനോപകരണങ്ങൾ വിതരണം ചെയ്തു. അധ്യാപക പ്രതിനിധികൾ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളെ ഇൻഷ്വറൻസ് ബ്രോക്കറും ആംട്രസ്റ്റ് കോ ഫൗണ്ടറുമായ എം. പ്രവീൺ പരിചയപ്പെടുത്തി.
സംഗമത്തിൽ പങ്കെടുത്ത മുതിർന്ന ദമ്പതികളായ ജോണി-മോളി പുളിക്കേക്കരയേയും മുതിർന്ന പിതാവ് ജോർജ് ശ്രായിലിനേയും ആർച്ച്പ്രീസ്റ്റ് ആദരിച്ചു. പിതൃവേദി അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ സിയ ചാർലി, സിയോണ ചാർലി എന്നിവർക്ക് സമ്മാനിച്ചു.
പ്രസിഡന്റ് ബെന്നി കോച്ചേരി അധ്യക്ഷത വഹിച്ചു. കൈക്കാരൻ ഡോ. സാജു ജോസഫ് കളപ്പുരയിൽ, രൂപത ട്രഷറർ ജോർജ് ടിക്സൺ മണിമലത്തടത്തിൽ, സെക്രട്ടറി ഷാജി പാറപ്പുറത്ത്, ട്രഷറർ ജോബിഷ് പട്ടരുമഠം, യോഗപ്രതിനിധി ജോസ് സി. മണക്കാട്ട് എന്നിവർ പ്രസംഗിച്ചു.
പുതുവേലി: സെന്റ് ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കെസിസിയുടെയും കെസിഡബ്ല്യുഎയുടെയും ആഭിമുഖ്യത്തിൽ ലോക പിതൃദിനത്തോടനുബന്ധിച്ച് 75 വയസിന് മുകളിൽ പ്രായമുള്ള പിതാക്കന്മാരെ ആദരിച്ചു. വികാരി ഫാ. ജേക്കബ് തടത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. യൂണിറ്റ് പ്രസിഡന്റുമാരായ ആൽവിൻ ചിറയത്ത്, ജിഷ കെ. ജോൺ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
Tags : nattu vishesham Fathers are the heart soul of the family