ചങ്ങനാശേരി: കേള്‍വിക്കുറവ് അനുഭവിക്കുന്നവര്‍ക്ക് പരിഹാരമായി ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെ വിവിധ ക്ലിനിക്കുകളില്‍ ആരംഭിച്ച കേള്‍വി പരിശോധനാ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് നിർവഹിച്ചു.
ചങ്ങനാശേരി അതിരൂപത പ്രൊക്കുറേറ്റര്‍ ഫാ. ജയിംസ് മാളിയേക്കല്‍ ചങ്ങനാശേരി ബ്രാഞ്ചിന്റെ വെഞ്ചരിപ്പ് കര്‍മം നിര്‍വഹിച്ചു. തുരുത്തി ഫൊറോനപള്ളി വികാരി ഫാ.ജേക്കബ് ചീരംവേലില്‍, സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ എന്നിവർ സഹകാര്‍മികരായി.
ചടങ്ങില്‍ കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് വി.ജെ. ലാലി, ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍ മുന്‍ ചെയര്മാന് സണ്ണി തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ടോമിച്ചന് അയ്യരുകുളങ്ങര, വൈഎംസിഎ ചങ്ങനാശേരി പ്രസിഡന്റ് മാത്യു മുല്ലശേരി, നമീബിയ ട്രേഡ് കമ്മീഷണര്‍ രമേഷ് കുമാര്‍, അബ്സൊല്യൂട്ട് ഐഎഎസ് അക്കാഡമി ചെയര്മാന് ഡോ. ജോബിന് എസ്. കൊട്ടാരം, കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സച്ചിന് സാജന് ഫ്രാന്‍സിസ്, റോട്ടറി ക്ലബ് കോട്ടയം സെൻട്രല്‍ പ്രസിഡന്റ് ഡോ. രാജേഷ് കുമാര്‍, ബിജെപി തിരുവനന്തപുരം സോണല്‍ പ്രസിഡന്റ് വിനോദ് തിരുമൂലപുരം, ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്തോഷ് ചാത്തങ്കരി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അര്ജുന് രമേഷ് എന്നിവര്‍ പ്രസംഗിച്ചു.
ആര്‍സിഐ രജിസ്റ്റേർഡ് ഓഡിയോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ നടത്തുന്ന കേള്‍വി പരിശോധനാ ക്യാമ്പില്‍ കേള്‍വിക്കുറവ് സംബന്ധിച്ച് സംശയ നിവാരണവും ശ്രവണ സഹായികളുടെ ട്രയലും ക്ലിനിക്കുകളില്‍ ഉണ്ടായിരിക്കുന്നതാണ്. കേള്‍വിക്കുറവ് സംബന്ധിച്ച് ബുദ്ധിമുട്ടുന്നവര്‍ക്ക് നല്ലതുപോലെ കേള്‍ക്കാവുന്ന, ചെവിക്കുളളില്‍ സുരക്ഷിതമായി ഇരിക്കുന്ന, റീചാര്‍ജ് ചെയ്യുന്ന, ലളിതമായ ടെക്നിക്കുള്ള ഗുണമേന്മയുള്ള ശ്രവണസഹായികള്‍ മിതമായ നിരക്കില്‍ ഇപ്പോള്‍ ശബ്ദയില്‍ നിന്ന് ലഭിക്കും.
പുറത്തു കാണാത്ത ഈ പുതിയ ശ്രവണ സഹായികളില്‍ മൊബൈല്‍ കണക്ടിവിറ്റിയുണ്ട്. പഴയ ശ്രവണസഹായികള്‍ മാറ്റി പുതിയത് വാങ്ങുവാന്‍ എക്സ്ചേഞ്ച് ഓഫറുണ്ട്. ബുക്കിംഗ് അനുസരിച്ച് രോഗാവസ്ഥയിലും പ്രായമായവര്‍ക്കും ഭവനങ്ങളിലെത്തി ഓഡിയോളജിസ്റ്റുകള്‍ കേള്‍വി പരിശോധിക്കുന്നതാണ്. ക്ലിനിക്കുകള്‍: തിരുവല്ല, അടൂര്‍, പത്തനംതിട്ട, കോന്നി, കഞ്ഞിക്കുഴി, മുടിയൂര്‍ക്കര, പാലാ, ചങ്ങനാശേരി, കറുകച്ചാല്‍, ഏറ്റുമാനൂര്‍, പൊന്‍കുന്നം, കടുത്തുരുത്തി.