Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Space Scientist

Kottayam

പ്ര​ശ​സ്ത ബ​ഹി​രാ​കാ​ശ​ശാ​സ്ത്ര​ജ്ഞ​ന്‍ ഫാ.​ഡോ. മാ​ത്യു പോ​ത്ത​ന്‍ തെ​ക്കേ​ക്ക​ര വി​ട​വാ​ങ്ങി​യി​ട്ട് ഇ​ന്ന് അ​മ്പ​തുവര്‍​ഷം

ച​ങ്ങ​നാ​ശേ​രി: നാ​സ​യി​ലെ പ്ര​ശ​സ്ത ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​നും തെ​ക്കേ​ക്ക​ര സ്‌​പെ​ക്ട്ര​ത്തി​ന്‍റെ ഉ​പ​ജ്ഞാ​താ​വു​മാ​യ ഫാ.​ഡോ. മാ​ത്യു പോ​ത്ത​ന്‍ തെ​ക്കേ​ക്ക​ര വി​ട​വാ​ങ്ങി​യി​ട്ട് ഇ​ന്ന് അ​മ്പ​ത് വ​ര്‍​ഷം.

ഈ​ശോ​സ​ഭാ വൈ​ദി​ക​നും പ്ര​ശ​സ്ത ജ്യോ​തി​ര്‍​ഭൗ​തി​ക ശാ​സ്ത്ര​ജ്ഞ​നും സൗ​ര​വി​കി​ര​ണ ഗ​വേ​ഷ​ണ രം​ഗ​ത്തെ പ്ര​മു​ഖ​നു​മാ​യി​രു​ന്ന ഫാ.​ഡോ.​മാ​ത്യു പോ​ത്ത​ന്‍റെ ശാ​സ്ത്ര​നേ​ട്ട​ങ്ങ​ള്‍ സ്മ​ര​ണീ​യ​മാ​ണ്. 1914 ന​വം​ബ​ര്‍ 23-ന് ​ച​ങ്ങ​നാ​ശേ​രി​യി​ല്‍ ജ​നി​ച്ച ഫാ. ​തെ​ക്കേ​ക്ക​ര എ​സ്ബി കോ​ള​ജി​ലെ പ്രീ-​യൂ​ണി​വേ​ഴ്‌​സി​റ്റി പ​ഠ​ന​കാ​ല​ത്താ​ണ് ശാ​സ്ത്ര ഗ​വേ​ഷ​ണ​ത്തോ​ട് ത​നി​ക്കു​ള്ള ആ​ഭി​മു​ഖ്യം മ​ന​സി​ലാ​ക്കു​ന്ന​ത്.

ആ​ത്മീ​യ​ത​യെ​യും ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തെ​യും ഒ​രു​പോ​ലെ സ​മ​ന്വ​യി​പ്പി​ച്ച അ​പൂ​ര്‍​വ വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ല്‍ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ക​യും ഈ​ശോ​സ​ഭ​യി​ല്‍ അം​ഗ​മാ​കു​ക​യും ചെ​യ്ത അ​ദ്ദേ​ഹം അ​മേ​രി​ക്ക​യി​ലെ ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്ന് ഡോ​ക്ട​റേ​റ്റ് നേ​ടി​യ ശേ​ഷം ജോ​ര്‍​ജ്ടൗ​ണ്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​ധ്യാ​പ​ക​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ഫാ. ​തെ​ക്കേ​ക്ക​ര​യു​ടെ ശാ​സ്ത്രീ​യ പ​ര്യ​വേ​ക്ഷ​ണ​ങ്ങ​ള്‍ ഫ​ല​പ്ര​ദ​ത​ല​ത്തി​ലെ​ത്തി​യ​ത് നാ​സ​യു​ടെ ഗോ​ദ​ര്‍​ദ് സ്‌​പേ​സ് ഫ്‌​ളൈ​റ്റ് സെ​ന്‍റ​റി​ല്‍ ചേ​ര്‍​ന്ന​തോ​ടെ​യാ​ണ്. സ്‌​പെ​ക്ട്രോ​ഫോ​ട്ടോ​മെ​ട്രി, ബ​ഹി​രാ​കാ​ശ ശാ​സ്ത്രം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ അ​ദ്ദേ​ഹം നി​ര്‍​ണ്ണാ​യ​ക നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ച്ച​തോ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.
1967-ല്‍ ​നാ​സ 711 ഗ​ലീ​ലി​യോ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ പ്ര​ധാ​ന ഗ​വേ​ഷ​ക​നെ​ന്ന നി​ല​യി​ല്‍ 38,000 അ​ടി ഉ​യ​ര​ത്തി​ല്‍ പ​റ​ക്കു​ന്ന ഗ​വേ​ഷ​ണ വി​മാ​ന​ത്തി​ല്‍ സ​ഞ്ച​രി​ച്ച് അ​ന്ത​രീ​ക്ഷ ത​ട​സ​ങ്ങ​ളി​ല്ലാ​തെ സൗ​ര​വി​കി​ര​ണം അ​ള​ക്കു​ന്ന​തി​നു​ള്ള സം​ഘ​ത്തി​ന് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്‍​കി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​വേ​ഷ​ണ​ങ്ങ​ളി​ലൂ​ടെ സൗ​ര​സ്ഥി​രാ​ങ്ക​ത്തി​ന്‍റെ കൃ​ത്യ​മാ​യ അ​ള​വ് നി​ര്‍​ണ​യി​ക്കു​ക​യും തെ​ക്കേ​ക്ക​ര സ്‌​പെ​ക്ട്രം എ​ന്ന പേ​രി​ല്‍ അ​ന്ത​രീ​ക്ഷ​ത്തി​ന് പു​റ​ത്തു​ള്ള സൗ​ര വി​കി​ര​ണ​ത്തി​ന്‍റെ തോ​ത് ക​ണ​ക്കാ​ക്കാ​നു​ള്ള അ​ള​വു​കോ​ല്‍ രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു.

1976 ന​വം​ബ​ര്‍ 25ന് ​ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം വി​ട​വാ​ങ്ങി. അ​ദ്ദേ​ഹ​ത്തി​ന്‍റെ പൈ​തൃ​കം ഇ​ന്നും എ​സ്ബി കോ​ള​ജി​ലെ ഭൗ​തി​ക​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ലെ പു​തു​ത​ല​മു​റ​യ്ക്ക് പ്ര​ചോ​ദ​ന​മാ​യി തു​ട​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണാ​ര്‍​ഥം എം​എ​സ്‌​സി ഫി​സി​ക്‌​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഫാ.​ഡോ. മാ​ത്യു പോ​ത്ത​ന്‍ തെ​ക്കേ​ക്ക​ര അ​വാ​ര്‍​ഡ് എ​ല്ലാ വ​ര്‍​ഷ​വും ന​ല്‍​കി വ​രു​ന്നു. ഇ​ത്തി​ത്താ​നം ഏ​നാ​ചി​റ​യി​ലാ​ണ് ഫാ.​മാ​ത്യു പോ​ത്ത​ന്‍റെ ത​റ​വാ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്.

Latest News

Corehub Up