Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spaghetti

അപ്പാ, പരിപ്പുവട മാത്രമല്ല ജീവിതം!

വ​​​ർ​​​ക്കി​​​ച്ച​​​നും ഭാ​​​ര്യ മേ​​​രി​​​ക്കു​​​ട്ടി​​​യും വ​​​ല്ലാ​​​ത്ത വി​​​ഷ​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.
ഏ​​​ക മ​​​ക​​​ളും ദി​​​ല്ലി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യും ബു​​​ദ്ധി​​​ജീ​​​വി​​​യു​​​മാ​​​യ ഏ​​​ലി​​​ക്കു​​​ട്ടി ഒ​​​രു റി​​​സ​​​ർ​​​ച്ച് പ്രോ​​​ഗ്രാ​​​മി​​​നാ​​​യി ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലേ​​​ക്ക് പോ​​​വു​​​ക​​​യാ​​​ണെ​​​ന്ന വാ​​​ർ​​​ത്ത​​​യാ​​​ണ് ഖേ​​​ദ​​​ത്തി​​​നു കാ​​​ര​​​ണം.

ഗ​​​വേ​​​ഷ​​​ണ​​​പ​​​ഠ​​​നം ഹേ​​​തു​​​വാ​​​യി ക​​​ങ്കാ​​​രു​​​വി​​​ന്‍റെ നാ​​​ട്ടി​​​ലേ​​​ക്കു പോ​​​യാ​​​ൽ ഉ​​​ട​​​നെ​​​യൊ​​​ന്നും തി​​​രി​​​ച്ചു​​​വ​​​രു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് പെ​​​ണ്ണ് പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​തു​​​ കേ​​​ട്ട​​​തോ​​​ടെ മേ​​​രി​​​ക്കു​​​ട്ടി​​​ക്ക് ഒ​​​രു സം​​​ശ​​​യം; ഏ​​​ലി​​​യോ​​​ടൊ​​​പ്പം ഒ​​​രു ഓ​​​സ്ട്രേ​​​ലി​​​യ​​​ക്കാ​​​ര​​​ൻ പ​​​ഠി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് കേ​​​ട്ടി​​​ട്ടു​​​ണ്ട്. ഈ ​​​ക​​​ങ്കാ​​​രു​​​പ്പ​​​യ്യ​​​ന്‍റെ കൂ​​​ടെ പൊ​​​റു​​​തി തു​​​ട​​​ങ്ങാ​​​നാ​​​ണോ മ​​​ക​​​ളു​​​ടെ ഭാ​​​വം? ഇ​​​ന്ന​​​ത്തെക്കാ​​​ല​​​ത്ത് എ​​​ന്തും സം​​​ഭ​​​വി​​​ക്കാം!
ഭാ​​​ര്യ​​​യു​​​ടെ സം​​​ശ​​​യം കേ​​​ട്ട​​​പ്പോ​​​ൾ വ​​​ർ​​​ക്കി​​​ച്ച​​​ൻ ന​​​ടു​​​ങ്ങി.

ഇ​​​ത്ര​​​യും​​​നാ​​​ൾ ക​​​ഷ്ട​​​പ്പെ​​​ട്ട് സ​​​മ്പാ​​​ദി​​​ച്ച പ​​​റ​​​മ്പും സ്വ​​​ത്തു​​​മൊ​​​ക്കെ എ​​​വി​​​ടെ​​​യോ കി​​​ട​​​ക്കു​​​ന്ന ഓ​​സ്ട്രേ​​​ലി​​​യ​​​ക്കാ​​​ര​​​ൻ കൊ​​​ണ്ടു​​​പോ​​​യാ​​​ൽ എ​​​ന്തു ചെ​​​യ്യും? അ​​​വ​​​സാ​​​ന​​​കാ​​​ല​​​ത്ത് ത​​​ന്‍റെ​​​യും ഭാ​​​ര്യ​​​യു​​​ടെ​​​യും അ​​​വ​​​സ്ഥ​​​യെ​​​ന്താ​​​യി​​​രി​​​ക്കും? ചി​​​ന്തി​​​ച്ച​​​പ്പോ​​​ൾ ഒ​​​രെ​​​ത്തും പി​​​ടി​​​യും കി​​​ട്ടി​​​യി​​​ല്ല.

ആ​​​കെ​​​പ്പാ​​​ടെ​​​യു​​​ള്ള മാ​​​നം പോ​​​യ മ​​​ട്ടി​​​ൽ മാ​​​ന​​​ത്തേ​​​ക്കു നോ​​​ക്കി പൂ​​​മു​​​ഖ​​​ത്തെ ചാ​​​രു​​​ക​​​സേ​​​ര​​​യി​​​ൽ കി​​​ട​​​ക്ക​​​വേ, തെ​​​ല്ലു​​​നേ​​​രം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ വ​​​ർ​​​ക്കി​​​ച്ച​​​ന്‍റെ ബു​​​ദ്ധി തെ​​​ളി​​​ഞ്ഞു. കു​​​ടും​​​ബ​​​സു​​​ഹൃ​​​ത്തും വ​​​ക്കീ​​​ലു​​​മാ​​​യ അ​​​വ​​​റാ​​​ച്ച​​​നോ​​​ട് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ സം​​​സാ​​​രി​​​ച്ചാ​​​ലോ? ഉ​​​ചി​​​ത​​​ജ്ഞ​​​നും ബു​​​ദ്ധി​​​മാ​​​നു​​​മാ​​​യ അ​​​വ​​​റാ​​​ച്ച​​​ൻ ഇ​​​തി​​​നൊ​​​ക്കെ പ​​​രി​​​ഹാ​​​രം ക​​​ണ്ടെ​​​ത്താ​​​തി​​​രി​​​ക്കി​​​ല്ല.

മേ​​​രി​​​ക്കു​​​ട്ടി​​​ക്കും ഇ​​​ക്കാ​​​ര്യം സ​​​മ്മ​​​ത​​​മാ​​​യി. നേ​​​രം ക​​​ള​​​യാ​​​തെ അ​​​വ​​​ർ അ​​​വ​​​റാ​​​ച്ച​​ന്‍റെ വീ​​​ട്ടി​​​ലേ​​​ക്കു പോ​​​യി.

നി​​​ങ്ങ​​​ൾ ആ​​​ർ​​​ക്കു​​​വേ​​​ണ്ടി ജീ​​​വി​​​ച്ചു?

വ​​​ർ​​​ക്കി​​​ച്ച​​​ൻ പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ളൊ​​​ക്കെ കേ​​​ട്ട​​​പ്പോ​​​ൾ അ​​​വ​​​റാ​​​ച്ച​​​ന് ചി​​​രി​​​യാ​​​ണു വ​​​ന്ന​​​ത്. എ​​​ല്ലാം മ​​​ക​​​ൾ​​​ക്കുവേ​​​ണ്ടി സ​​​മ​​​ർ​​​പ്പി​​​ച്ച്, സു​​​ഖ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളൊ​​​ക്കെ വേ​​​ണ്ടെ​​​ന്നു​​​വ​​​ച്ചു ജീ​​​വി​​​ച്ച വ​​​ർ​​​ക്കി​​​ച്ച​​​ന്‍റെ​​​യും മേ​​​രി​​​ക്കു​​​ട്ടി​​​യു​​​ടെ​​​യും അ​​​വ​​​സ്ഥ ക​​​ണ്ട​​​പ്പോ​​​ൾ ചി​​​രി​​​ക്കാ​​​തെ എ​​​ന്തു ചെ​​​യ്യും?

“നി​​​ങ്ങ​​​ൾ ആ​​​ദ്യം ചെ​​​യ്ത തെ​​​റ്റ് മ​​​ക​​​ൾ​​​ക്കു വേ​​​ണ്ടി മാ​​​ത്രം ജീ​​​വി​​​ച്ചു എ​​​ന്ന​​​താ​​​ണ്! നി​​​ങ്ങ​​​ൾ ര​​​ണ്ട് മെ​​​ഴു​​​കു​​​തി​​​രി​​​ക​​​ൾ പോ​​​ലെ മ​​​ക​​​ൾ​​​ക്കാ​​​യി എ​​​രി​​​ഞ്ഞു​​​തീ​​​രു​​​ക​​​യാ​​​ണ്.” -അ​​​വ​​​റാ​​​ച്ച​​​ൻ ഇ​​​രു​​​വ​​​രോ​​​ടു​​​മാ​​​യി പ​​​റ​​​ഞ്ഞു.

“എ​​​ല്ലാ​​​വ​​​രും അ​​​ങ്ങ​​​നെ​​​യ​​​ല്ലേ?”- മേ​​​രി​​​ക്കു​​​ട്ടി അ​​​റി​​​യാ​​​തെ ചോ​​​ദി​​​ച്ചു​​​പോ​​​യി.
“ശ​​​രി​​​യാ​​​ണ്. കു​​​ട്ടി​​​ക​​​ൾ പ്രാ​​​പ്തി​​​യാ​​​കും​​​ വ​​​രെ നി​​​ങ്ങ​​​ൾ അ​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി ജീ​​​വി​​​ക്ക​​​ണം. പ​​​ക്ഷേ, അ​​​വ​​​ർ വ​​​ള​​​ർ​​​ന്നു വ​​​ലു​​​താ​​​യി​​​ക്ക​​​ഴി​​​ഞ്ഞാ​​​ൽ പി​​​ന്നീ​​​ടു​​​ള്ള കാ​​​ലം നി​​​ങ്ങ​​​ൾ ജീ​​​വി​​​ത​​​സു​​​ഖ​​​ങ്ങ​​​ൾ ആ​​​വോ​​​ളം കോ​​​രി​​​ക്കു​​​ടി​​​ച്ച് സു​​​ഖ​​​മാ​​​യി ക​​​ഴി​​​യ​​​ണം, എ​​​ന്നി​​​ട്ട് ഭാ​​​ഗ്യ​​​മ​​​ര​​​ണം പ്രാ​​​പി​​​ക്ക​​​ണം!” -അ​​​വ​​​റാ​​​ച്ച​​​ൻ പ​​​റ​​​ഞ്ഞു.

“ശ​​​രി​​​യാ​​​ണ് അ​​​വ​​​റാ​​​ച്ചാ! ഞ​​​ങ്ങളൊ​​​രി​​​ക്ക​​​ലും ഞ​​​ങ്ങ​​​ളു​​​ടെ സു​​​ഖം നോ​​​ക്കി​​​യി​​​ട്ടി​​​ല്ല. ഒ​​​രു ഹോ​​​ട്ട​​​ലി​​​ൽ പോ​​​യി ന​​​ല്ല ആ​​​ഹാ​​​രം ക​​​ഴി​​​ച്ചി​​​ട്ടി​​​ല്ല. തി​​​യറ്റ​​​റി​​​ൽ ചെ​​​ന്ന് സി​​​നി​​​മ ക​​​ണ്ടി​​​ട്ടി​​​ല്ല. യാ​​​ത്ര​​​ക​​​ളും ചെ​​​യ്യാ​​​റി​​​ല്ല. പ​​​ണ്ടൊ​​​ക്കെ വ​​​ല്ല​​​പ്പോ​​​ഴും സി​​​ഗ​​​റ​​​റ്റ് വ​​​ലി​​​ച്ചി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ അ​​​തു​​​മി​​​ല്ല. റി​​​ട്ട​​​യ​​​ർ ചെ​​​യ്ത​​​തി​​​നു ശേ​​​ഷം പു​​​തി​​​യ മു​​​ണ്ടും ഷ​​​ർ​​​ട്ടും പോ​​​ലും വാ​​​ങ്ങാ​​​റി​​​ല്ല. മേ​​​രി​​​ക്കു​​​ട്ടി​​​ക്ക് ഒ​​​രു സാ​​​രി​​​യോ മ​​​റ്റോ വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ എ​​​ടു​​​ത്താ​​​ലാ​​​യി.” -വ​​​ർ​​​ക്കി​​​ച്ച​​​ൻ സ​​​മ്മ​​​തി​​​ച്ചു.

“കാ​​​പ്പി​​​ക്കു​​​രു​​​വി​​​ന്‍റെ തൊ​​​ണ്ട് വ​​​റു​​​ത്തെ​​​ടു​​​ത്തു പൊ​​​ടി​​​ച്ചാ​​​ണ് ക​​​ട്ട​​​ൻ​​​കാ​​​പ്പി പോ​​​ലും ഞാ​​​ൻ ഉ​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നി​​​ട്ട് കാ​​​പ്പി​​​ക്കു​​​രു വി​​​റ്റു​​​കി​​​ട്ടു​​​ന്ന കാ​​​ശും ചി​​​ട്ടി​​​പി​​​ടി​​​ച്ച തു​​​ക​​​യും റ​​​ബ​​​റി​​ന്‍റെ പൈ​​​സ​​​യു​​​മൊ​​​ക്കെ ബാ​​​ങ്കി​​​ലി​​​ടും! ഒ​​​റ്റ​​​രൂ​​​പ പോ​​​ലും അ​​​നാ​​​വ​​​ശ്യ​​​മാ​​​യി ചെ​​​ല​​​വാ​​​ക്കി​​​ല്ല.

രാ​​​വി​​​ലെ ഉ​​​ണ​​​ക്ക​​​ക്ക​​​പ്പ​​​യും ഉ​​​ണ​​​ക്ക​​​മീ​​​നും മാ​​​ത്രം. ഉ​​​ച്ച​​​യ്ക്ക് ചോ​​​റും മീ​​​ൻ​​​ക​​​റി​​​യും. വൈ​​​കു​​​ന്നേ​​​രം ഒ​​​രു ചു​​​ട്ട​​​ പ​​​പ്പ​​​ട​​​വും ബ്ലാ​​​ക്ക്കോ​​​ഫി​​​യും. അ​​​ത്താ​​​ഴ​​​ത്തി​​​ന് പ​​​ഴ​​​ഞ്ചോ​​​റും പ​​​ഴ​​​യ മീ​​​ൻ​​​ക​​​റി​​​യും. എ​​​ല്ലാം ഏ​​​ലി​​​പ്പെ​​​ണ്ണി​​​നുവേ​​​ണ്ടി​​​യു​​​ള്ള ഞ​​​ങ്ങ​​​ളു​​​ടെ ത്യാ​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു.” -മേ​​​രി​​​ക്കു​​​ട്ടി​​​യും ത​​​ങ്ങ​​​ളു​​​ടെ ദു​​​ഃഖ​​​ക​​​ര​​​മാ​​​യ ദി​​​ന​​​ച​​​ര്യ വി​​​സ്ത​​​രി​​​ച്ചു പ​​​റ​​​ഞ്ഞു.

അ​​​ന്തസോ​​​ടെ ജീ​​​വി​​​ച്ചു മ​​​രി​​​ക്കു​​​വി​​​ൻ!

ഇ​​​തൊ​​​ക്കെ കേ​​​ട്ട​​​പ്പോ​​​ൾ അ​​​വ​​​റാ​​​ച്ച​​​ൻ വീ​​​ണ്ടും ചി​​​രി​​​ച്ചു: “അ​​​താ​​​യ​​​ത്, ഇ​​​ങ്ങ​​​നെ ക​​​ഷ്ട​​​പ്പെ​​​ട്ട് ജീ​​​വി​​​ച്ചി​​​ട്ട് നി​​​ങ്ങ​​​ൾ കു​​​റ​​​ച്ചു ബാ​​​ങ്ക് ബാ​​​ല​​​ൻ​​​സ് ഉ​​​ണ്ടാ​​​ക്കി​​​യെ​​​ന്നു മാ​​​ത്രം. ജീ​​​വി​​​ത​​​ത്തി​​​ലെ സു​​​ഖ​​​ങ്ങ​​​ളൊ​​​ന്നും ആ​​​സ്വ​​​ദി​​​ച്ചി​​​ട്ടി​​​ല്ല. നി​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കി​​​യ ഈ ​​​പ​​​ണ​​​ത്തി​​​നും നി​​​ങ്ങ​​​ളു​​​ടെ മ​​​റ്റു സ്വ​​​ത്തു​​​ക്ക​​​ൾ​​​ക്കും ഭാ​​​വി​​​യി​​​ൽ എ​​​ന്തു സം​​​ഭ​​​വി​​​ക്കും? ഇ​​​തൊ​​​ക്കെ ഓ​​​സ്ട്രേ​​​ലി​​​യ​​​ക്കാ​​​ര​​​ൻ കൊ​​​ണ്ടു​​​പോ​​​കും. അ​​​ല്ലെ​​​ങ്കി​​​ൽ ഏ​​​ലി​​​ക്കു​​​ട്ടി വ​​​ല്ല അ​​​നാ​​​ഥാ​​​ല​​​യ​​​ത്തി​​​നും കൊ​​​ടു​​​ക്കും. അ​​​ങ്ങ​​​നെ വ​​​രു​​​മ്പോ​​​ൾ നി​​​ങ്ങ​​​ളു​​​ടെ ജ​​​ന്മം വെ​​​റു​​​തെ​​​യാ​​​യി!”

അ​​​വ​​​റാ​​​ച്ച​​​ന്‍റെ നി​​​ർ​​​ദ​​​യ​​​മാ​​​യ വാ​​​ക്കു​​​ക​​​ൾ കേ​​​ട്ട് വ​​​ർ​​​ക്കി​​​ച്ച​​​ൻ ഞെ​​​ട്ടി. മേ​​​രി​​​ക്കു​​​ട്ടി മു​​​ള​​​പൊ​​​ട്ടു​​​ന്ന​​​തു​​​പോ​​​ലെ ക​​​ര​​​ഞ്ഞു.

“ഇ​​​നി ക​​​ര​​​ഞ്ഞി​​​ട്ട് ഒ​​​രു കാ​​​ര്യ​​​വു​​​മി​​​ല്ല. മ​​​ക​​​ൾ വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ത്ത് പോ​​​യി പ​​​ഠി​​​ക്കു​​​ക​​​യോ ജീ​​​വി​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​ട്ടെ. ഓ​​​സ്ട്രേ​​​ലി​​​യ​​​ക്കാ​​​ര​​​നെ​​​യോ അ​​​മേ​​​രി​​​ക്ക​​​ക്കാ​​​ര​​​നെ​​​യോ വ​​​രി​​​ക്ക​​​ട്ടെ. അ​​​തി​​​ന് ന​​​മു​​​ക്ക് ഒ​​​ന്നും ചെ​​​യ്യാ​​​നാ​​​വി​​​ല്ല. ഈ ​​​വൈ​​​കി​​​യ വേ​​​ള​​​യി​​​ലെ​​​ങ്കി​​​ലും അ​​ന്ത​​സോ​​ടെ ജീ​​​വി​​​ച്ചുമ​​​രി​​​ക്കു​​​ക എ​​​ന്ന​​​തു മാ​​​ത്ര​​​മാ​​​ണ് നി​​​ങ്ങ​​​ൾ​​​ക്ക് ചെ​​​യ്യാ​​​നു​​​ള്ള​​​ത്.” -അ​​​വ​​​റാ​​​ച്ച​​​ൻ ഉ​​​പ​​​ദേ​​​ശി​​​ച്ചു.
“എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ?” -വ​​​ർ​​​ക്കി​​​ച്ച​​​ന് മ​​​ന​​​സി​​​ലാ​​​യി​​​ല്ല.

“എ​​​ന്നു പ​​​റ​​​ഞ്ഞാ​​​ൽ, ഇ​​​നിമു​​​ത​​​ൽ ഇ​​​ഷ്ട​​​മു​​​ള്ള ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച്, ഇ​​​ഷ്ട​​​മു​​​ള്ള സ്ഥ​​​ല​​​ത്തേ​​​ക്കു യാ​​​ത്ര ചെ​​​യ്ത് സ​​​മാ​​​ധാ​​​ന​​​ത്തോ​​​ടെ ജീ​​​വി​​​ക്കു​​​ക എ​​​ന്നു​​​ത​​​ന്നെ!” -അ​​​വ​​​റാ​​​ച്ച​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

തു​​​ട​​​ർ​​​ന്ന് അ​​​ദ്ദേ​​​ഹം വ​​​ർ​​​ക്കി​​​ച്ച​​​ന്‍റെ​​യും മേ​​​രി​​​ക്കു​​​ട്ടി​​​യു​​​ടെ​​​യും തു​​​ട​​​ർ​​​ജീ​​​വി​​​ത​​​ത്തി​​​നു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ മാ​​​സ്റ്റ​​​ർ​​​പ്ലാ​​​ൻ ത​​​യാ​​​റാ​​​ക്കി അ​​​വ​​​രെ പ​​​ഠി​​​പ്പി​​​ച്ചു. വീ​​​ട് പെ​​​യി​​​ന്‍റ് ചെ​​​യ്യു​​​ക, പു​​​തി​​​യ മൊ​​​ബൈ​​​ൽ ഫോ​​​ൺ വാ​​​ങ്ങു​​​ക, യാ​​​ത്ര ചെ​​​യ്യു​​​ക, ഇ​​​ഷ്ട​​​മു​​​ള്ള വ​​​സ്‌​​​ത്ര​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ക എ​​​ന്നി​​​വ അ​​​വ​​​റാ​​​ച്ച​​​ന്‍റെ പ്ലാ​​​നി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

പ​​​രി​​​പ്പു​​​വ​​​ട​​​യ​​​ല്ല, ജീ​​​വി​​​തം

മ​​​ക​​​ൾ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ലേ​​​ക്ക് പ​​​റ​​​ന്നുപോ​​​യതിന്‍റെ പി​​​റ്റേ​​​ന്നു രാ​​​വി​​​ലെ വ​​​ർ​​​ക്കി​​​ച്ച​​​ൻ പു​​​തി​​​യ പ്ലാൻ പ്ര​​​കാ​​​രം പ്ര​​​വ​​​ർ​​​ത്തി​​​ച്ചുതു​​​ട​​​ങ്ങി. ബാ​​​ങ്കി​​​ൽ പോ​​​യി ത​​​ന്‍റെ സ്ഥി​​​ര​​​നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ഒ​​​രു തു​​​ക​​​യും റ​​​ബ​​​റും മ​​​റ്റും വി​​​റ്റ വ​​​ക​​​യി​​​ൽ കി​​​ട്ടി​​​യ തു​​​ക​​​യും അ​​​ദ്ദേ​​​ഹം സേ​​​വി​​​ംഗ്സി​​​ലേ​​​ക്ക് മാ​​​റ്റി. ‘ഗൂ​​​ഗി​​​ൾ പേ’, ‘​​ഫോ​​​ൺ പേ’ തു​​​ട​​​ങ്ങി​​​യ ആ​​​പ്പു​​​ക​​​ളും മൂ​​​പ്പ​​​ർ​​​ക്ക് സ്വ​​​ന്ത​​​മാ​​​യി.

“മേ​​​രി​​​ക്കു​​​ട്ടീ! ഇ​​​നി​​​യാ​​​ണ് ന​​​മ്മ​​​ൾ ജീ​​​വി​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​ത്. നീ ​​​എ​​​ത്ര​​​നാ​​​ളാ​​​യി അ​​​ടു​​​ക്ക​​​ള​​​യി​​​ൽ​​​ക്കി​​​ട​​​ന്ന് ക​​​ഷ്ട​​​പ്പെ​​​ടു​​​ന്നു! ഇ​​​നി ന​​​മു​​​ക്ക് അ​​​ടി​​​ച്ചു​​​പൊ​​​ളി​​​ക്കാം. ന​​​മു​​​ക്കി​​​ന്ന് ടൗ​​​ണി​​​ൽ പോ​​​യി ഒ​​​ന്നു ചു​​​റ്റി​​​ക്ക​​​റ​​​ങ്ങി വ​​​രാം.” -ഗൃ​​​ഹ​​​നാ​​​ഥ​​​ൻ മ​​​റ്റൊ​​​രു ദി​​​വ​​​സം ഭാ​​​ര്യ​​​യോ​​​ടു പ​​​റ​​​ഞ്ഞു. മേ​​​രി​​​ക്കു​​​ട്ടി സ​​​മ്മ​​​തി​​​ച്ചു.

മു​​​ൻ തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​രം അ​​​വ​​​ർ യു​​​വ​​​മി​​​ഥു​​​ന​​​ങ്ങ​​​ളെ​​​പ്പോ​​​ലെ ടൗ​​​ണി​​​ലേക്ക് യാ​​​ത്ര​​​യാ​​​യി. ഇ​​​രു​​​വ​​​രും ചേ​​​ർ​​​ന്ന് അ​​​ത്ത​​​ര​​​മൊ​​​രു സ​​​വാ​​​രി ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു. ആ ​​​നി​​​മി​​​ഷ​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​വൃ​​​തി​​​യി​​​ൽ മേ​​​രി​​​ക്കു​​​ട്ടി ക​​​ഷ്ട​​​പ്പെ​​​ട്ട് ഒ​​​ന്നു പു​​​ഞ്ചി​​​രി​​​ച്ചു. ടൗ​​​ണി​​​ലെ വ​​​ലി​​​യൊ​​​രു തു​​​ണി​​​ക്ക​​​ട​​​യി​​​ൽ അ​​​വ​​​ർ പ്ര​​​ത്യ​​​ക്ഷ​​​രാ​​​യി. മേ​​​രി​​​ക്കു​​​ട്ടി​​​ക്ക് ചു​​​രി​​​ദാ​​​റും ല​​​ഗ്ഗി​​​ൻസും മ​​​തി​​​യെ​​​ന്ന് വ​​​ർ​​​ക്കി​​​ച്ച​​​ൻ വാ​​​ശി പി​​​ടി​​​ച്ചു. വ​​​ർ​​​ക്കി​​​ച്ച​​​ന് മു​​​ണ്ടി​​​ന് പ​​​ക​​​രം ബ​​​ർ​​​മു​​​ഡ മ​​​തി​​​യെ​​​ന്ന് മേ​​​രി​​​ക്കു​​​ട്ടി​​​യും ശ​​​ഠി​​​ച്ചു. ചെ​​​റി​​​യ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷം ഇ​​​രു​​​വ​​​രും പ​​​ര​​​സ്പ​​​രം അ​​​നു​​​സ​​​രി​​​ച്ച​​​തോ​​​ടെ ആ ​​​പ്ര​​​ശ്നം തീ​​​ർ​​​ന്നു.

ഇ​​​രു​​​വ​​​രും തു​​​ട​​​ർ​​​ന്ന് പ​​​ട്ട​​​ണ​​​ത്തി​​​ലെ വ​​​ലി​​​യൊ​​​രു ഹോ​​​ട്ട​​​ലി​​​ലേ​​​ക്ക് ഗ​​​മി​​​ച്ചു. അ​​​വ​​​ർ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര​​​ ഹോ​​​ട്ട​​​ലി​​​ൽ ക​​​യ​​​റു​​​ന്ന​​​ത്. അ​​​പ്പോ​​​ഴാ​​​ണ് ഒ​​​രു സം​​​ഗ​​​തി വെ​​​ളി​​​വാ​​​യ​​​ത്-​​പ​​​രി​​​പ്പു​​​വ​​​ട​​​യും ഉ​​​ഴു​​​ന്നു​​​വ​​​ട​​​യു​​​മ​​​ല്ലാ​​​തെ മ​​​റ്റൊ​​​ന്നും ഓ​​​ർ​​​ഡ​​​ർ ചെ​​​യ്യാ​​​ൻ വ​​​ർ​​​ക്കി​​​ച്ച​​​ന​​​റി​​​ഞ്ഞു​​​കൂ​​​ടാ!

മേ​​​രി​​​ക്കു​​​ട്ടി മേ​​​ശ​​​പ്പു​​​റ​​​ത്തെ മെ​​​നു​​​കാ​​​ർ​​​ഡ് ധൈ​​​ര്യ​​​മാ​​​യി എ​​​ടു​​​ത്തു നോ​​​ക്കി: മ​​​ട്ട​​​ൻ പി​​​ഷോ​​​രി, മ​​​ട്ട​​​ൺ മ​​​സാ​​​ല, ഫി​​​ഷ് ഫിം​​​ഗ​​​ർ, പ്രോ​​​ൺ​​​സ് ക​​​ഡാ​​​യി, ഫി​​​ഷ് ബി​​​രി​​​യാ​​​ണി, ത​​​ന്തൂ​​​രി റൊ​​​ട്ടി... ഇ​​​ങ്ങ​​​നെ പ​​​ല​​​വി​​​ധ ഐ​​​റ്റ​​​ങ്ങ​​​ളു​​​ടെ ഭീ​​​ക​​​ര​​​മാ​​​യ നാ​​​മ​​​ങ്ങ​​​ൾ! ഈ ​​​വി​​​ശി​​​ഷ്ട​​​മാ​​​യ വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പേ​​​രു​​​ക​​​ൾ വാ​​​യി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ൾ പ​​​രി​​​മി​​​ത​​​വി​​​ഭ​​​വ​​​യാ​​​യ മേ​​​രി​​​യു​​​ടെ ക​​​ണ്ണു നി​​​റ​​​ഞ്ഞു ക​​​വി​​​ഞ്ഞൊ​​​ഴു​​​കി.

അ​​​വ​​​ർ​​​ക്ക് ശ​​​രി​​​ക്കും ദേ​​​ഷ്യ​​​വും സ​​​ങ്ക​​​ട​​​വും വ​​​ന്നു. മ​​​ക​​​ളെ ന​​​ന്നാ​​​യി വ​​​ള​​​ർ​​​ത്താ​​​നും കാ​​​ശു സ​​​മ്പാ​​​ദി​​​ക്കാ​​​നു​​​മു​​​ള്ള ത​​​ത്ര​​​പ്പാ​​​ടി​​​ൽ ന​​​ല്ലൊ​​​രു ഹോ​​​ട്ട​​​ലി​​​ൽ​​​പോ​​​ലും ഇ​​​തി​​​നു​​​മു​​​മ്പ് ക​​​യ​​​റാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല! പു​​​തി​​​യ വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പേ​​​രു​​​ക​​​ൾ​​​പോ​​​ലും ത​​​നി​​​ക്ക​​​റി​​​യി​​​ല്ല!

“നീ ​​​പേ​​​ടി​​​ക്കാ​​​തെ! ന​​​മു​​​ക്ക് പ​​​രി​​​പ്പു​​​വ​​​ട​​​യും ഉ​​​പ്പു​​​മാ​​​വും മ​​​തി.” -വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ലി​​​സ്റ്റ് ക​​​ണ്ട് ഭ​​​യ​​​ന്നു​​​പോ​​​യ വ​​​ർ​​​ക്കി​​​ച്ച​​​ൻ മ​​​ന്ത്രി​​​ച്ചു. പ​​​രി​​​പ്പു​​​വ​​​ട​​​യി​​​ൽ കൂ​​​ടു​​​തലൊ​​​ന്നും മൂ​​​പ്പ​​​ർ ഇ​​​ന്നേ​​​വ​​​രെ ചി​​​ന്തി​​​ച്ചി​​​രു​​​ന്നി​​​ല്ല​​​ല്ലോ. വി​​​ഷ​​​മം മ​​​റ​​​ച്ചു​​​വച്ചു​​​കൊ​​​ണ്ട് മേ​​​രി​​​ക്കു​​​ട്ടി അ​​​റി​​​യാ​​​തെ പ​​​റ​​​ഞ്ഞു പോ​​​യി: “അ​​​ച്ചാ​​​യാ, പ​​​രി​​​പ്പു​​​വ​​​ട മാ​​​ത്ര​​​മ​​​ല്ല, ജീ​​​വി​​​തം!”

ഹോ​​​ർ​​​മു​​​സും വ​​​ർ​​​ക്കി​​​ച്ച​​​നും

പി​​​ന്നീ​​​ടു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മേ​​​രി​​​ക്കു​​​ട്ടി​​​യും വ​​​ർ​​​ക്കി​​​ച്ച​​​നും വീ​​​ട്ടി​​​ൽ സ​​​സ​​​ന്തോ​​​ഷം ധ​​​നം ചെ​​​ല​​​വു ചെ​​​യ്ത് ജീ​​​വി​​​ച്ചു​​​തു​​​ട​​​ങ്ങി.​​അ​​​ങ്ങ​​​നെ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് അ​​​വ​​​റാ​​​ച്ച​​​ൻ വീ​​​ട്ടി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്.

“നി​​​ങ്ങ​​​ളി​​​ങ്ങ​​​നെ വെ​​​റു​​​തെ തി​​​ന്നും കു​​​ടി​​​ച്ചും ഇ​​​രു​​​ന്നാ​​​ൽ​​​പ്പോ​​​രാ! മ​​​റ്റൊ​​​രു ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം കൂ​​​ടി​​​യു​​​ണ്ട്. വ​​​രും ത​​​ല​​​മു​​​റ​​​യ്ക്കുവേ​​​ണ്ടി എ​​​ന്തെ​​​ങ്കി​​​ലും ക്രി​​​യേ​​​റ്റീ​​​വാ​​​യി ചെ​​​യ്യ​​​ണം. ഒ​​​രു​​​വേ​​​ള, ഭാ​​​വി​​​യി​​​ൽ മ​​​ക​​​ൾ മ​​​ട​​​ങ്ങി​​​വ​​​ന്നാ​​​ൽ എ​​​ങ്ങ​​​നെ ജീ​​​വി​​​ക്കും?” -അ​​​വ​​​റാ​​​ച്ച​​​ൻ ചോ​​​ദി​​​ച്ചു.

“ഞാ​​​നെ​​​ന്തു ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​ണ്? നി​​​ങ്ങ​​​ള​​​ല്ലേ, നേ​​​ര​​​ത്തേ ഞ​​​ങ്ങ​​​ളോ​​​ട് അ​​​ടി​​​ച്ചു​​​പൊ​​​ളി​​​ച്ച് ജീ​​​വി​​​ച്ചോ​​​ളാ​​​ൻ പ​​​റ​​​ഞ്ഞ​​​ത്?” -വ​​​ർ​​​ക്കി​​​ച്ച​​​ന് ഒ​​​രു പി​​​ടി​​​യും കി​​​ട്ടി​​​യി​​​ല്ല.

“ശ​​​രി​​​യാ​​​ണ്. നി​​​ങ്ങ​​​ൾ സു​​​ഖ​​​മാ​​​യി ജീ​​​വി​​​ക്ക​​​ണം. അ​​​താ​​​ണ് ആ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​ത്. അ​​​തു​​​കൊ​​​ണ്ടു മാ​​​ത്ര​​​മാ​​​യി​​​ല്ല - ഇ​​​നി, നാ​​​ടി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നും മ​​​ക​​​ൾ​​​ക്കും സ​​​ഹാ​​​യ​​​മാ​​​യ എ​​​ന്തെ​​​ങ്കി​​​ലും വേ​​​റെ​​​യും ചെ​​​യ്യ​​​ണം! അ​​​താ​​​ണ് എ​​​ന്‍റെ പ്ലാ​​​നി​​​ന്‍റെ ര​​​ണ്ടാം ഘ​​​ട്ടം.” -അ​​​വ​​​റാ​​​ച്ച​​​ൻ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

വ​​​ർ​​​ക്കി​​​ച്ച​​​ൻ തെ​​​ല്ലു​​​നേ​​​രം ഗൗ​​​ര​​​വ​​​ത്തി​​​ൽ ആ​​​ലോ​​​ച​​​ന​​​യി​​​ലാ​​​ണ്ടു.

“വി​​​ദേ​​​ശ​​​ത്തെ കാ​​​ര്യ​​​ങ്ങ​​​ളൊ​​​ക്കെ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​ലാ​​​കാ​​​ൻ അ​​​ധി​​​കം നാ​​​ളൊ​​​ന്നും വേ​​​ണ്ട. ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ ചെ​​​റി​​​യ ക​​​ശ​​​പി​​​ശ​​​യു​​​ണ്ടാ​​​യാ​​​ൽ ന​​​മ്മു​​​ടെ അ​​​ടു​​​പ്പ് പു​​​ക​​​യി​​​ല്ലെ​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണ്. അ​​​പ്പോ​​​ൾ, മ​​​ക​​​ൾ തി​​​രി​​​ച്ചു​​​വ​​​രു​​​ന്ന ഒ​​​രു കാ​​​ല​​​വും ന​​​മ്മ​​​ൾ മു​​​മ്പി​​​ൽ കാ​​​ണ​​​ണം.” -അ​​​വ​​​റാ​​​ച്ച​​​ൻ പ്ര​​​വ​​​ചി​​​ച്ചു.

“അ​​​വ​​​ൾ ഇ​​​വി​​​ടെ വ​​​ന്നാ​​​ൽ എ​​​ന്തു ചെ​​​യ്യും?” -മേ​​​രി​​​ക്കു​​​ട്ടി​​​ക്ക് ആ​​​ശ​​​ങ്ക​​​യാ​​​യി.
“അ​​​വ​​​ളൊ​​​ക്കെ തി​​​രി​​​ച്ചു​​​വ​​​രു​​​മെ​​​ന്ന​​​ല്ല, ഞാ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്. പ​​​ക്ഷേ, നാ​​​ട്ടി​​​ൽ വി​​​ക​​​സ​​​ന​​​മെ​​​ത്തി​​​യാ​​​ൽ കൂ​​​ടു​​​വി​​​ട്ടു​​​പോ​​​യ പി​​​ള്ളേ​​​ർ ഇ​​​ന്ന​​​ല്ലെ​​​ങ്കി​​​ൽ നാ​​​ളെ മ​​​ട​​​ങ്ങി​​​വ​​​രു​​​മെ​​​ന്ന് നി​​​ശ്ച​​​യം.” -അ​​​വ​​​റാ​​​ച്ച​​​ന് ഉ​​​റ​​​പ്പാ​​​ണ്.

വ​​​ർ​​​ക്കി​​​ച്ച​​​ൻ ഇ​​​തു കേ​​​ട്ട് കു​​​റ​​​ച്ചു നേ​​​രംകൂ​​​ടി ചി​​​ന്തി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നി​​​ട്ട് ഒ​​​രു സാ​​​മ്പ​​​ത്തി​​​ക ശാ​​​സ്ത്ര​​​ജ്ഞ​​​ന്‍റെ ഗൗ​​​ര​​​വ​​​ത്തോ​​​ടെ ഉ​​​വാ​​​ച: “അ​​​വ​​​റാ​​​ച്ചാ! ഞാ​​​നൊ​​​രു ചെ​​​റി​​​യ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്താം. ജം​​​ഗ്ഷ​​​നി​​​ൽ വെ​​​റു​​​തെ ​​​കി​​​ട​​​ക്കു​​​ന്ന എ​​​ന്‍റെ സ്ഥ​​​ല​​​ത്ത് ര​​​ണ്ടു​​​നി​​​ല​​​യു​​​ള്ള പീ​​​ടി​​​ക പ​​​ണി​​​യാം. മ​​​ക​​​ൾ വി​​​ദേ​​​ശ​​​ത്താ​​​യ​​​തി​​​നാ​​​ൽ ന​​​മു​​​ക്ക് ബാ​​​ങ്ക് ലോ​​​ൺ പെ​​​ട്ടെ​​​ന്നു കി​​​ട്ടും. കെ​​​ട്ടി​​​ടം റെ​​​ഡി​​​യാ​​​ക്കി​​​യാ​​​ൽ മ​​​ക​​​ൾ​​​ക്ക് ഭാ​​​വി​​​യി​​​ൽ ഒ​​​രു വ​​​രു​​​മാ​​​ന​​​മാ​​​കും. നാ​​​ടി​​​ന്‍റെ മു​​​ഖഛാ​​​യ മാ​​​റു​​​ക​​​യും ചെ​​​യ്യും.”

ഇ​​​തു കേ​​​ട്ട് അ​​​വ​​​റാ​​​ച്ച​​​ൻ അ​​​മ്പ​​​ര​​​ന്നു നി​​​ന്നു​​​പോ​​​യി. മേ​​​രി​​​ക്കു​​​ട്ടി​​​യും ഞെ​​​ട്ടി.
“വ​​​ർ​​​ക്കി​​​ച്ചാ! താ​​​ൻ എ​​​ന്നെ​​​യും ക​​​ട​​​ത്തിവെ​​​ട്ടി പ്ലാ​​​നി​​​ട്ടി​​​രി​​​ക്കു​​​ന്നു! ഈ ​​​ബു​​​ദ്ധി എ​​​വി​​​ടന്നു വ​​​ന്നു?” -അ​​​വ​​​റാ​​​ച്ച​​​ൻ ചോ​​​ദി​​​ച്ചു.

ഈ ​​​ചോ​​​ദ്യം കേ​​​ട്ട് ചൂ​​​ണ്ടു​​​വി​​​ര​​​ലു​​​യ​​​ർ​​​ത്തി വ​​​ർ​​​ക്കി​​​ച്ച​​​ൻ നി​​​സാ​​​ര​​​ മ​​​ട്ടി​​​ൽ ചൊ​​​ല്ലി: “കാ​​​ല​​​ത്തി​​​നൊ​​​പ്പി​​​ച്ച് ഞാ​​​നും മാ​​​റി​​​യെ​​​ന്ന് കൂ​​​ട്ടി​​​ക്കോ! പ​​​രി​​​പ്പു​​​വ​​​ട തി​​​ന്നു​​​ന്ന​​​തു മാ​​​ത്ര​​​ല്ല, അ​​​വ​​​റാ​​​ച്ചാ, ജീ​​​വി​​​തം! നാ​​​ട്ടി​​​ൽ ഡെവ​​​ല​​​പ്മെ​​​ന്‍റ് വ​​​ര​​​ട്ടെ! എ​​​ല്ലാ​​​വ​​​രും അ​​​ടി​​​ച്ചു​​​പൊ​​​ളി​​​ക്ക​​​ട്ടെ!”

വാ​​​ൽ​​​ക്ക​​​ഷ​​​ണം:

നാ​​​ട്ടി​​​ലെ നാ​​​ൽ​​​ക്ക​​​വ​​​ല​​​യി​​​ൽ വ​​​ർ​​​ക്കി​​​ച്ച​​​ന്‍റെ ര​​​ണ്ടു​​​നി​​​ല​​​ക്കെ​​​ട്ടി​​​ടം പ​​​ണി തീ​​​രാ​​​റാ​​​യി.

മ​​​ണി​​​മാ​​​ളി​​​ക​​​യു​​​ടെ പേ​​​ര്: ‘വ​​​ർ​​​ക്കി​​​ച്ച​​​ൻ ട​​​വ​​​ർ!’

മ​​​ക​​​ൾ ഏ​​​ലി​​​പ്പെ​​​ണ്ണ് ഓ​​​സ്ടേ​​​ലി​​​യ​​​യി​​​ലി​​​രു​​​ന്ന് ഈ ​​​സൗ​​​ധ​​​ത്തി​​ന്‍റെ ചി​​​ത്രം മെ​​​ബൈ​​​ലി​​​ൽ ക​​​ണ്ട​​​പ്പോ​​​ൾ ആ​​​ഹ്ലാ​​​ദ​​​മ​​​ട​​​ക്കാ​​​ൻ വ​​​യ്യാ​​​തെ ഇ​​​പ്ര​​​കാ​​​രം ആ​​​ർ​​​ത്തു വി​​​ളി​​​ച്ചു: “ശ​​​രി​​​യാ​​​ണ​​​പ്പാ! പ​​​രി​​​പ്പു​​​വ​​​ട മാ​​​ത്ര​​​മ​​​ല്ല, ജീ​​​വി​​​തം!”

Latest News

Corehub Up