Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spelling Bee

ശ്രേ​​​യ് പ​​​രീ​​​ഖ് സ്പെല്ലിംഗ് ബീ ചാമ്പ്യൻ

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ സ്പെ​​​ല്ലിം​​​ഗ് ബീ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ പ​​​തി​​​നാ​​​ലു​​​കാ​​​ര​​​ൻ ശ്രേ​​​യ് പ​​​രീ​​​ഖി​​​നു കി​​​രീ​​​ടം.

മൂ​​​ന്നു ദി​​​വ​​​സം നീ​​​ണ്ട മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ഫൈ​​​ന​​​ലി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ പ​​​ന്ത്ര​​​ണ്ടു​​​കാ​​​ര​​​ൻ ഇ​​​ഷാ​​​ൻ ഗു​​​പ്ത​​​യെ​​​യാ​​ണു തോ​​​ല്പി​​​ച്ച​​​ത്. ‘Bromocriptine’ എ​​​ന്ന വാ​​​ക്കി​​​ലെ അ​​​ക്ഷ​​​ര​​​ങ്ങ​​​ൾ ശ​​​രി​​​യാ​​​യി പ​​​റ​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​ണ് ശ്രേ​​​യ് പ​​​രീ​​​ഖ് ജേ​​​താ​​​വാ​​​യ​​​ത്. ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ സ​​​ർ​​​വ് ധ​​​ര​​​വാ​​​നെ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി.

ക​​​ലി​​​ഫോ​​​ർ​​​ണി​​​യ സ്വ​​​ദേ​​​ശി​​​യാ​​​യ ശ്രേ​​​യ് പ​​​രീ​​​ഖി​​​ന് 50,000 ഡോ​​​ള​​​റും മെ​​​ഡ​​​ലും ട്രോ​​​ഫി​​​യും മ​​​റ്റ് സ​​​മ്മാ​​​ന​​​ങ്ങ​​​ളും ല​​​ഭി​​​ച്ചു. 2024ലെ ​​​ഫൈ​​​ന​​​ലി​​​ലും ശ്രേ​​​യ് ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു. സ്പെ​​​ല്ലിം​​​ഗ് ബീ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ധി​​​പ​​​ത്യ​​​മാ​​​ണ്.

Latest News

Corehub Up