Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sponsored Schemes.

Wayanad

കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്തി 16 അം​ഗ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി ജി​ല്ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി

ക​ൽ​പ്പ​റ്റ: കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് പ​ഞ്ചാ​യ​ത്തി​രാ​ജ് പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.
ലോ​ക്സ​ഭാ എം​പി സ​പ്ത​ഗി​രി ശ​ങ്ക​ർ ഉ​ല​ക അ​ധ്യ​ക്ഷ​നാ​യ 16 അം​ഗ സ​മി​തി​യാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. എ​ൻ ഊ​ര് ഗോ​ത്ര പൈ​തൃ​ക ഗ്രാ​മ​ത്തി​ലെ​ത്തി​യ സം​ഘം എ​ൻ ഊ​രി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തി​നാ​യി ദേ​ശീ​യ ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന ദൗ​ത്യം (എ​ൻ​ആ​ർ​എ​ൽ​എം) ഫ​ണ്ടി​ന്‍റെ സാ​ധ്യ​ത​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ വി. ​ചെ​ൽ​സാ​സി​നി​യു​മാ​യി ച​ർ​ച്ച ചെ​യ്തു. എ​ൻ ഊ​രി​ലെ പ​ണി​യ നൃ​ത്തം, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, കാ​ർ​ഷി​ക​വ​ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന ശാ​ല​ക​ൾ സം​ഘം സ​ന്ദ​ർ​ശി​ച്ചു.

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ഗൃ​ഹ പൈ​തൃ​കം, ഗോ​ത്ര​ക​ലാ പൈ​തൃ​കം, ഗോ​ത്ര വേ​ഷാ​ല​ങ്കാ​ര പ​രി​ച​യം, ഗോ​ത്ര ഭ​ക്ഷ​ണം​സം​ഗീ​ത പൈ​തൃ​കം എ​ന്നി​വ സം​ബ​ന്ധി​ച്ച് സ​മി​തി അം​ഗ​ങ്ങ​ൾ വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ന​ൻ​മ ഫു​ഡ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റ് സ​ന്ദ​ർ​ശി​ച്ച സം​ഘം യൂ​ണി​റ്റി​ൽ വി​നി​യോ​ഗി​ച്ച കേ​ന്ദ്ര വി​ഹി​ത ഫ​ണ്ട്, പ്ര​വ​ർ​ത്ത​ന രീ​തി, ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം, വി​റ്റു​വ​ര​വ് എ​ന്നി​വ​യെ കു​റി​ച്ച് ചോ​ദി​ച്ച​റി​ഞ്ഞു. ഫു​ഡ് പ്രോ​സ​സിം​ഗ് കേ​ന്ദ്ര​ത്തി​ലെ ഉ​ത്പ​ന്ന​ങ്ങ​ൾ ക​ഴി​ച്ച് സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് സ​മി​തി​യം​ഗ​ങ്ങ​ൾ മ​ട​ങ്ങി​യ​ത്.
മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​രി​യോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​മി​ച്ച ചു​റ്റു​മ​തി​ൽ, പി​എം​എ​വൈ പ​ദ്ധ​തി പ്ര​കാ​രം ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ൽ നി​ർ​മി​ച്ച ദേ​വ​യാ​നി സു​കു​മാ​ര​ന്‍റെ വീ​ട്, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ നി​ർ​മി​ച്ച കി​ണ​ർ എ​ന്നി​വ​യും സ​മി​തി സ​ന്ദ​ർ​ശി​ച്ചു.

ത​രി​യോ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം മൈ​ലി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ നി​ർ​മി​ക്കു​ന്ന മ​ഴ​ക്കു​ഴി സ​ന്ദ​ർ​ശി​ച്ച സം​ഘം തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​വ​ദി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.ജ​നാ​ർ​ദ​ൻ മി​ശ്ര, ക​രം​വീ​ർ സിം​ഗ് ബോ​ദ്, നാ​ഗേ​ന്ദ്ര റാ​യ്, വി​ജ​യ് കു​മാ​ർ ദു​ബെ, ന​ബ ച​ര​ണ്‍ മാ​ജി, ഇ​മ്രാ​ൻ മ​സൂ​ദ്, പി.​ടി. ഉ​ഷ, മി​യാ​ൻ അ​ൽ​താ​ഫ് അ​ഹ​മ​ദ്, ബൈ​ദ്യ​നാ​ഥ് റാം, ​കൃ​ഷ്ണ ദേ​വി പ​ട്ടേ​ൽ, ഭു​മാ​രെ സ​ന്ദീ​പ​ൻ​റാ​വു ആ​സാ​റാം, രാ​ജ​തി, ഭാ​സ്ക​ർ മു​ര​ളീ​ധ​ർ ഭ​ഗാ​രെ, സ​മീ​റു​ൽ ഇ​സ്‌​ലാം, ജു​ഗ​ൽ കി​ഷോ​ർ എ​ന്നി​വ​രാ​യി​രു​ന്നു സ​മി​തി​യി​ലെ മ​റ്റ് എം​പി​മാ​ർ. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി ഡോ. ​എം.​ജി. രാ​ജ​മാ​ണി​ക്യം, കു​ടും​ബ​ശ്രീ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ വി. ​വി​ഘ്നേ​ശ്വ​രി, ജ​ല്ലാ ക​ള​ക്ട​ർ വി. ​ചെ​ൽ​സാ​സി​നി, പാ​ർ​ല​മെ​ന്‍റ​റി ക​മ്മ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫി​സ​ർ അ​തു​ൽ സിം​ഗ്, എ​ഡി​എം കെ. ​അ​ജീ​ഷ്, സ​ബ് ക​ള​ക്ട​ർ അ​തു​ൽ സാ​ഗ​ർ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ്, ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സി ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി, ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ വി​നീ​ഷ് ബാ​ബു, കാ​ന​റ ബാ​ങ്ക് ജി​എം വി​ജ​യ​ല​ക്ഷ്മി, കു​ടും​ബ​ശ്രീ എ​ഡി​എം​സി കെ.​എം. സ​ലീ​ന, ജ​ന​പ്ര​തി​നി​ധി​ക​ൾ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ഘ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up