Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sridharvembu

'അ​ര​ട്ടൈ ഫോ​ർ ബി​സി​ന​സ്' അ​വ​ത​രി​പ്പി​ച്ച് സോ​ഹോ: പൊ​തു​സേ​വ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​രി​നും സൗ​ജ​ന്യം

'അ​ര​ട്ടൈ ഫോ​ർ ബി​സി​ന​സ്' എ​ന്ന ബി​സി​ന​സ് മെ​സേ​ജിം​ഗ് പ്ലാ​റ്റ്‌​ഫോം അ​വ​ത​രി​പ്പി​ച്ച് ഐ​ടി ക​മ്പ​നി​യാ​യ സോ​ഹോ. ബി​സി​ന​സു​ക​ൾ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യും ജീ​വ​ന​ക്കാ​രു​മാ​യും സു​ര​ക്ഷി​ത​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഈ ​ആ​പ്പ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

സോ​ഹോ സ്ഥാ​പ​ക​ൻ ശ്രീ​ധ​ർ വെ​മ്പു​വാ​ണ് എ​ക്‌​സി​ലൂ​ടെ ഈ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​സേ​വ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി 'അ​ര​ട്ടൈ ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോം' സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് ശ്രീ​ധ​ർ വെ​മ്പു അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പ്ര​തി​മാ​സം 10 ല​ക്ഷം മെ​സേ​ജു​ക​ൾ വ​രെ സൗ​ജ​ന്യ​മാ​യി അ​യ​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. എ​ൻ​ഡ്-​ടു-​എ​ൻ​ഡ് എ​ൻ​ക്രി​പ്ഷ​ൻ, വി​വി​ധ ഡി​വൈ​സു​ക​ൾ ത​മ്മി​ലു​ള്ള സു​ര​ക്ഷി​ത സി​ങ്കിം​ഗ്, ഡാ​റ്റ​യു​ടെ പൂ​ർ​ണ ഉ​ട​മ​സ്ഥ​ത എ​ന്നി​വ അ​ര​ട്ടൈ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

വാ​ട്ട്‌​സ്ആ​പ്പ് ബി​സി​ന​സ് ത​ങ്ങ​ളു​ടെ നി​ശ്ചി​ത മെ​സേ​ജിം​ഗ് സേ​വ​ന​ങ്ങ​ൾ​ക്കും ഓ​ർ​ഡ​ർ അ​പ്‌​ഡേ​റ്റു​ക​ൾ​ക്കും നി​ര​ക്കു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സോ​ഹോ​യു​ടെ ഈ ​പ്ര​ഖ്യാ​പ​നം.

ഇ​ന്ത്യ​യി​ൽ നി​ർ​മ്മി​ച്ച ത​ദ്ദേ​ശീ​യ പ്ലാ​റ്റ്‌‌​ഫോ​മെ​ന്ന നി​ല​യി​ൽ ചെ​റു​കി​ട-​ഇ​ട​ത്ത​രം ബി​സി​ന​സു​ക​ളെ​യും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ​യും അ​ര​ട്ടൈ​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യാ​ണ് സോ​ഹോ ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് 'അ​ര​ട്ടൈ ഫോ​ർ ബി​സി​ന​സ്' ഡൗ​ൺ​ലോ​ഡ് ചെ​യ്യാൻ സാധിക്കും.

 

Sridhar Vembu

Latest News

Corehub Up