ചേന്നാട്: പെരുന്തേനീച്ചയുടെ കുത്തേറ്റ് മൂന്ന് വിദ്യാർഥികളുൾപ്പെടെ ആറു പേർക്ക് പരിക്കേറ്റു. ചേന്നാട്-പനച്ചിപ്പാറ റോഡിൽ വാഴേക്കാട് ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം.
പരിക്കേറ്റ വാഴേക്കാട് സ്വദേശികളായ ജോസ് കാക്കനാട്ട്, മകൾ ജോസ്ന, ജോസുകുട്ടി മൂലച്ചാലിൽ, തെക്കേൽ ബെന്നി തോമസ് (50) എന്നിവരെയും ചേന്നാട് മരിയ ഗൊരേത്തി സ്കൂളിലെ വിദ്യർഥികളായ കെവിൻ (12), നിവിൻ (12) എന്നിവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേനീച്ചയുടെ കു ത്തേറ്റ വിദ്യാർഥികൾ രക്ഷപ്പെടാനായി ജോസുകുട്ടി മൂലച്ചാലിന്റെ വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് ജോസുകുട്ടിക്ക് കുത്തേറ്റത്.