x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്ക് പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു


Published: February 6, 2026 01:03 AM IST | Updated: February 6, 2026 01:03 AM IST

ചേ​ന്നാ​ട്: പെ​രു​ന്തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചേ​ന്നാ​ട്-​പ​ന​ച്ചി​പ്പാ​റ റോ​ഡി​ൽ വാ​ഴേ​ക്കാ​ട് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം.

പ​രി​ക്കേ​റ്റ വാ​ഴേ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ജോ​സ് കാ​ക്ക​നാ​ട്ട്, മ​ക​ൾ ജോ​സ്‌​ന, ജോ​സു​കു​ട്ടി മൂ​ല​ച്ചാ​ലി​ൽ, തെ​ക്കേ​ൽ ബെ​ന്നി തോ​മ​സ് (50) എ​ന്നി​വ​രെ​യും ചേ​ന്നാ​ട് മ​രി​യ ഗൊ​രേ​ത്തി സ്‌​കൂ​ളി​ലെ വി​ദ്യ​ർ​ഥി​ക​ളാ​യ കെ​വി​ൻ (12), നി​വി​ൻ (12) എ​ന്നി​വ​രെ​യും ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തേനീച്ചയുടെ കു ത്തേറ്റ വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷ​പ്പെ​ടാ​നാ​യി ജോ​സു​കു​ട്ടി മൂ​ല​ച്ചാ​ലി​ന്‍റെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​പ്പോ​ഴാ​ണ് ജോ​സു​കു​ട്ടി​ക്ക് കു​ത്തേ​റ്റ​ത്.

Tags : nattu vishesham stabbed by bus driver

Recent News

Corehub Up