കല്‍പ്പറ്റ: കേരള പിഎസ്സി എംപ്ലോയീസ് യൂണിയന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിഎസ്സി ഓഫിസ് പരിസരത്ത് ധര്‍ണ നടത്തി. പിഎസ്സിക്കെതിരേ സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ നീക്കവും ജീവനക്കാരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുന്നതും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.
യൂണിയന് മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. ദേവകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. അരുണ്‍ ജോസ്, കെ. ദിലീപ്കുമാര്, ആര്. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.