Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stand Road

Thrissur

ബ​സ് സ്റ്റാ​ന്‍​ഡ് റോ​ഡി​ല്‍ സ്ലാ​ബ് ത​ക​ര്‍​ച്ച​യി​ല്‍; അ​പ​ക​ട​ഭീ​ഷ​ണി​യെ​ന്ന് നാ​ട്ടു​കാ​ര്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ളി​ലൊ​ന്നാ​യ ഠാ​ണാ - ബ​സ് സ്റ്റാ​ന്‍​ഡ് റോ​ഡി​ല്‍ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് സ​മീ​പം റോ​ഡി​നു കു​റു​കെ​യു​ള്ള കാ​ന​യ്ക്ക് മു​ക​ളി​ലെ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബ് ത​ക​ര്‍​ന്ന​തോ​ടെ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ന്നു.

കാ​ല​പ്പ​ഴ​ക്കം​മൂ​ലം സ്ലാ​ബ് ര​ണ്ടാ​യി പി​ള​ര്‍​ന്ന് ക​മ്പി​ക​ള്‍ പു​റ​ത്തു​വ​ന്ന നി​ല​യി​ലാ​ണ്. ഏ​തു നി​മി​ഷ​വും സ്ലാ​ബ് കാ​ന​യി​ലേ​ക്ക് പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ബ​സ് സ്റ്റാ​ന്‍​ഡ്, കാ​ട്ടൂ​ര്‍ റോ​ഡ് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് നി​ര​ന്ത​രം ബ​സു​ക​ളും മ​റ്റു വാ​ഹ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ല്‍ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ല്‍ വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്.ഒ​രു​വ​ര്‍​ഷം മു​ന്‍​പും ഇ​തേ സ്ഥ​ല​ത്തി​ന് സ​മീ​പം സ​മാ​ന​രീ​തി​യി​ല്‍ മ​റ്റൊ​രു സ്ലാ​ബ് ത​ക​ര്‍​ന്നു കാ​ന​യി​ലേ​ക്ക് വീ​ണി​രു​ന്നു.

അ​ന്നു​ത​ക​ര്‍​ന്ന സ്ലാ​ബ് മാ​റ്റി​സ്ഥാ​പി​ച്ചെ​ങ്കി​ലും ബാ​ക്കി​യു​ള്ള സ്ലാ​ബു​ക​ളും മാ​റ്റി പൂ​ര്‍​ണ​മാ​യ കോ​ണ്‍​ക്രീ​റ്റ് നി​ര്‍​മാ​ണം ന​ട​ത്തു​മെ​ന്നും റോ​ഡി​ലെ കേ​ടു​പാ​ടു​ക​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്നും ന​ഗ​ര​സ​ഭ ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ പി​ന്നീ​ട് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളും ആ​രോ​പി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യെ വെ​ല്ലു​വി​ളി​ക്കു​ന്ന രീ​തി​യി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ തു​ട​രു​ന്ന സ്ലാ​ബു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നും ഠാ​ണാ - ബ​സ് സ്റ്റാ​ന്‍​ഡ് ഉ​ള്‍​പ്പ​ടെ ന​ഗ​ര​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ഉ​ട​ന്‍ ഇ​ട​പെ​ട​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up