Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : State Of Emergency

Kottayam

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ബ​​സ് സ്റ്റാ​​ൻ​​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ: താ​​ത്കാ​​ലി​​ക വി​​ശ്ര​​മ​കേ​​ന്ദ്രം ഏ​​ർ​​പ്പെ​​ടു​​ത്തി

ഗാ​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ബ​​സ് സ്റ്റാ​​ൻ​​ഡ് കാ​​ല​​പ്പ​​ഴ​​ക്ക​​ത്തെ​ത്തു​​ട​​ർ​​ന്ന് പൊ​​ളി​​ച്ചു​നീ​​ക്ക​​ണ​​മെ​​ന്ന് വി​​ജി​​ല​​ൻ​​സ് ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ന് നോ​​ട്ടീ​​സ് ന​​ൽ​​കി​​യ​​തി​​നെ​ത്തു​​ട​​ർ​​ന്ന് താ​​ത്കാ​​ലി​​ക വി​​ശ്ര​​മ​കേ​​ന്ദ്രം ഒ​​രു​​ക്കി. നി​​ല​​വി​​ലു​​ള്ള ബ​​സ് സ്റ്റാ​​ൻ​​ഡി​​ന് എ​​തി​​ർ​വ​​ശ​​ത്താ​​യാ​​ണ് വി​​ശ്ര​​മ​കേ​​ന്ദ്രം ഒ​​രു​​ക്കി​​രി​​ക്കു​​ന്ന​​ത്.

എ​​ന്നാ​​ൽ നി​​ല​​വി​​ലു​​ള്ള ബ​​സ് സ്റ്റാ​​ൻ​​ഡ് കെ​​ട്ടി​​ടം അ​​ട​​ച്ചു​കെ​​ട്ടാ​​ത്ത​​തി​​നാ​​ൽ യാ​​ത്ര​​ക്കാ​​ർ പ​ഴ​യ കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് ബ​​സ് കാ​​ത്ത് നി​​ൽ​​ക്കു​​ന്ന​​ത്. സ്റ്റാ​​ൻ​​ഡ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഇ​​വി​​ടെ യാ​​ത്ര​​ക്കാ​​ർ നി​​ൽ​​ക്ക​​രു​​തെ​​ന്നും ഫ്ലെ​​ക്സ് പ​​തി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും യാ​​ത്ര​​ക്കാ​​ർ ഇ​​ത് ശ്ര​​ദ്ധി​​ക്കാ​​റി​​ല്ല.

കാ​​ല​​പ്പ​​ഴ​​ക്ക​​ത്തെ തു​​ട​​ർ​​ന്ന് സ്റ്റാ​​ൻ​​ഡി​ന്‍റെ ഭി​​ത്തി​​ക​​ൾ പൊ​​ട്ടി​​ക്കീ​​റി​​യ നി​​ല​​യി​​ലാ​​ണ്. മു​​ക​​ൾ ഭാ​​ഗ​​ത്തെ ആ​​സ്ബ​​റ്റോ​​സ് ഷീ​​റ്റു​​ക​​ൾ പൊ​​ട്ടി​​ത്ത​​ക​​ർ​​ന്ന നി​​ല​​യി​​ലാ​​ണ്. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് രോ​​ഗി​​ക​​ളും കൂ​​ട്ടി​​രി​​പ്പു​​കാ​​രും ആ​​ശു​​പ​​ത്രി ജീ​​വ​​ന​​ക്കാ​​രു​​മാ​​ണ് ദി​​വ​​സേ​​ന ഈ ​​സ്റ്റാ​​ൻ​​ഡി​​ൽ ബ​​സ് കാ​​ത്തു​നി​​ൽ​​ക്കു​​ന്ന​​ത്.

വി​​ജി​​ല​​ൻ​​സി​​ന്‍റെ നോ​​ട്ടീ​​സി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സ്റ്റാ​​ൻ​​ഡ് പൊ​​ളി​​ക്കാ​​ൻ ടെ​​ൻ​​ഡ​​ർ ക്ഷ​​ണി​​ച്ച് ക​​രാ​​ർ ന​​ൽ​​കി​​ട്ടു​​ണ്ടെ​​ന്ന് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ന​​ന്ദ് പ​​ഞ്ഞി​​ക്കാ​​ൻ പ​​റ​​ഞ്ഞു.സ്റ്റാ​​ൻ​​ഡ് കെ​​ട്ടി​​ടം പൊ​​ളി​​ച്ച് ആ​​ധു​​നി​​ക രീ​​തി​​യി​​ലു​​ള്ള ഷോ​​പ്പിം​​ഗ് കോം​​പ്ല​​ക്സ് നി​​ർ​​മി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​ലാ​​ണെ​​ന്നും പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ​റ​ഞ്ഞു.

Latest News

Corehub Up