Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stop At Shornur

Palakkad

ഷൊ​ർ​ണൂ​രി​ൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോ​പ്പ് വേ​ണം: റെ​യി​ൽ​വേ അധികൃതർക്ക് ജ​ന​പ്ര​തി​നി​ധി​ക​ളുടെ നിവേദനം

ഷൊ​ർ​ണൂ​ർ: ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നാ​ണ്. പ​ക്ഷേ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് ഇ​ല്ല, പ​രാ​തി​യു​മാ​യി ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഉ​ന്ന​ത റെ​യി​ൽ​വേ അ​ധി​കൃ​ത​രെ ക​ണ്ടു.

മ​ല​ബാ​റി​ന്‍റെ റെ​യി​ൽ​വേ പ്ര​വേ​ശ​ന ക​വാ​ടം എ​ന്ന് പ്ര​സി​ദ്ധി​യു​ള്ള ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് പ​രാ​ധീ​ന​ത​ക​ൾ മാ​ത്ര​മാ​ണ് പ​റ​യാ​നു​ള്ള​തെ​ന്നും അ​ടി​മു​ടി മാ​റി​യ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഷൊ​ർ​ണൂ​ർ സ്പ​ർ​ശി​ക്കാ​തെ പോ​കു​ന്ന ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​നി​ർ​മ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ റെ​യി​ൽ​വേ അ​ധി​കൃ​ത​രെ സ​ന്ദ​ർ​ശി​ച്ച് നി​വേ​ദ​നം ന​ൽ​കി.
കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പെ​ട്ട​തും വ​ലു​തു​മാ​യ ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി ട്രെ‍​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് ഇ​ല്ല എ​ന്ന അ​വ​സ്ഥ മാ​റ്റ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​തു​മൂ​ലം ഷൊ​ർ​ണൂ​രി​ന്‍റെ വി​ക​സ​ന സ്വ​പ്ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ തി​രി​ച്ച​ടി​ക​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ​രാ​തി.

ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാ​ൻ വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്തു​ത​ര​ണ​മെ​ന്നും ന​ഗ​ര​സ​ഭ​യും റെ​യി​ൽ​വേ​യു​മാ​യി ഉ​ള്ള സൗ​ഹൃ​ദ​ബ​ന്ധം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ ആ​വ​ശ്യ​പ്പെ​ട്ടു. ഷൊ​ർ​ണൂ​രി​ന്‍റെ റെ​യി​ൽ​വേ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള സ​ഹാ​യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റെ​യി​ൽ​വേ ഡി​ആ​ർ​എം, എ​ഡി​ആ​ർ​എം എ​ന്നി​വ​രെ​യാ​ണ് ന​ഗ​ര​സ​ഭ ചേ​ർ​പേ​ഴ്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ട​ത്. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പി. ​രാ​ജേ​ഷ്, അ​ബ്ദു​ൾ റ​സാ​ഖ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Latest News

Corehub Up