തിരുവനന്തപുരം: വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ട് 140 യുഡിഎഫ് സ്ഥാനാർഥികൾക്കും സ്ഥാനാർഥികളുടെ ഏജന്റുമാർക്കും ഡിസിസി അധ്യക്ഷൻമാർക്കും ജില്ല യുഡിഎഫ് ചെയർമാൻമാർക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തു നൽകി.
വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളിലെ കാമറകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന കണ്ട്രോൾ റൂമുകളിൽ സ്ഥാനാർഥിയുടെ പ്രതിനിധിക്ക് 24 മണിക്കൂറും ഇരിക്കാനുള്ള സൗകര്യ ഉപയോഗപ്പെടുത്തണം.
ഇതിനായി അതതു ജില്ലയിലെ കളക്ടർമാരിൽനിന്നും സ്ഥാനാർഥികളോ ചീഫ് ഇലക്ഷൻ ഏജന്റുമാരോ അനുമതി നേടണമെന്നും യുഡിഎഫ് പ്രതിനിധിയുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.