കല്‍പ്പറ്റ: തൃശൂര്‍ മാള ഹോളി ഗ്രേസ് അക്കാദമിയില്‍ നടക്കുന്ന സിബിഎസ്ഇ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഡി പോള്‍ പബ്ലിക് സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവതീര്‍ഥ ആര്. നായര്‍ മലയാളം കഥാരചനയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഭാഷാവേദി സംഘടിപ്പിച്ച ഇന്‍ര്‍നാഷണല്‍ പ്രസംഗമത്സരത്തില്‍ ഒന്നാം സ്ഥാനം, 2026ല്‍ സാഹിത്യവേദി കഥാപുരസ്കാരം, 2025ല്‍ പദ്മപ്രഭാ ചെറുകഥാപുരസ്കാരം, വേള്‍ഡ് മലയാളി ഗ്ലോബല്‍ ഭാഷാവേദി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ കഥാരചനാമത്സരത്തില്‍ നാലാം സ്ഥാനം, ഒയിസ്ക-മില്‍മ ടോപ് ടീന്‍ മത്സരത്തില്‍ ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം എന്നിവ ദേവതീര്‍ഥ കരസ്ഥമാക്കിയിട്ടുണ്ട്.