Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Students Create

Thiruvananthapuram

ദീ​പി​ക ക​ള​ർ​ ഇ​ന്ത്യ മ​ത്സ​രം: സ്നേ​ഹ​ത്തി​ന്‍റെ നി​റ​ക്കൂട്ടൊരുക്കി സ്പെ​ഷ​ൽ​ സ്കൂ​ൾ വിദ്യാർഥികൾ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ക​ള​റിം​ഗ് മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​യ ദീ​പി​ക-ഡി​സി​എ​ൽ ക​ള​ർ ഇ​ന്ത്യ സീ​സ​ൺ - 5 മ​ത്സ​ര​ത്തി​ൽ സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും നി​റ​ക്കൂ​ട്ടു​ചാ​ർ​ത്തി സ്പെ​ഷ​ൽ​സ് കൂ​ൾ കു​ട്ടി​ക​ളും. ജി​ല്ല​യി​ലെ 15 സ്പെ​ഷ​ൽ സ്കൂ​ളു​ക​ളി​ൽ​നി​ന്നും 500 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ "ഒ​രേ​യൊ​രു ഇ​ന്ത്യ ഒ​രൊ​റ്റ ജ​ന​ത' എ​ന്ന സ​ന്ദേ​ശ​ത്തി​നു വ​ർ​ണം​ചാ​ർ​ത്തി ക​ള​ർ ഇ​ന്ത്യ​യ് ക്കും കേ​ര​ള​ത്തി​നും പ്ര​ചോ​ദ​ന​മാ​യി മാ​റി. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ലെ ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന സ്പെ​ഷ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ളാ​ണ് കാ​ൻ​വാ​സി​ൽ വ​ർ​ണം​ചാ​ർ​ത്തി "നാം​ഒ​രു കു​ടും​ബം' എ​ന്ന സ​ന്ദേ​ശം പ​ക​ർ​ന്ന​ത്.

വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ടി​ട്ടും സ്നേ​ഹ​ത്തി​ന്‍റെ കാ​ൻ​വാ​സി​ൽ അ​വ​ർ വ​ര​ച്ചുചേ​ർ​ത്ത നി​റ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ ത്തി​നും സ​ഹോ​ദ​ര്യ​ത്തി​നും ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​നു​മു​ള്ള പ​ട​വാ​ളു​ക​ളാ​യി മാ​റു​ക​യാ​യി​രു​ന്നു. അ​വ​രു​ടെ​കു​ഞ്ഞി​ളം കൈ​ക​ളി​ൽ ഒ​തു​ങ്ങി​യ ക​ള​ർ​പെ​ൻ​സി​ലു​ക​ൾ ച​ലി​ച്ച​തു നാം ​ഒ​രു കു​ടും​ബ​വും ന​മ്മ​ൾ സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ന്നു വി​ളി​ച്ചോ​താ​നാ​യി​രു​ന്നു. എ​ത്ര ഹൃ​ദ്യ​മാ​യി​രു​ന്നു അ​വ​രു​ടെ പു​ഞ്ചി​രി, അ​തി​ലേ​റെ നി​റ​മു​ണ്ടാ​യി​രു​ന്നു അ​വ​രു​ടെ വ​ര​ങ്ങ​ൾ​ക്കും. അ​വ​ർ ബു​ദ്ധി​കൊ​ണ്ട​ല്ല, സ്നേ​ഹ​ത്തി​ന്‍റെ പെ​ൻ​സി​ലി​ലാ​ണ്, സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ കാ​ൻ​വാ​സി​ലാ​ണ് നി​റ​ക്കൂ​ട്ട് ഒ​രു​ക്കി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ എ​ൺ​പ​താം സ്വാ​ത​ന്ത്യ​ദി​നാ​ഘോ​ഷ​വും ദീ​പി​ക​യു​ടെ 140-ാം വാ​ർ​ഷി​ക​വും ദീ​പി​ക ബാ​ല​സ​ഖ്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​ക​വും പ്ര​മാ​ണി​ച്ച് "ഒ​രേ​യൊ​രു ഇ​ന്ത്യ, ഒ​രൊ​റ്റ ജ​ന​ത' എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​യും ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ടു​മാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. പ​തി​നാ​ലു​ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളി​ലും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ലും ഇ​ന്ത്യ​യു​ടെ നി​റം സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സൗ​ഹാ​ർ​ദ​ത്തി​ന്‍റെ​യും നി​റ​ക്കൂ​ട്ടാ​ണ് എ​ന്ന സ​ന്ദേ​ശ​മാ​ണ് പ​ക​രു​ന്ന​ത്.
തി​ട്ട​മം​ഗ​ലം സീ​ഡ് സ്പെ​ഷ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ത​ങ്ക​മ​ണി​ ടീ​ച്ച​റുടെയും വ​ഴു​ത​ക്കാ​ട് റോ​ട്ട​റി സ്പെ​ഷ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബീ​ന​ ടീ​ച്ച​റു ടെയും നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യ​ത്.

Latest News

Corehub Up