Sun, 8 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Study Air Pollution

Ernakulam

കൊ​ച്ചി​യി​ലെ വാ​യു​ മ​ലി​നീ​ക​ര​ണം വി​ദ​ഗ്ധ​ സ​മി​തി പ​ഠി​ക്കും: മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: കൊ​ച്ചി​യി​ൽ രൂ​ക്ഷ​മാ​കു​ന്ന വാ​യു മ​ലി​നീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​മാ​യി ഈ ​മാ​സം ത​ന്നെ വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. കൊ​ച്ചി ന​ഗ​ര​സ​ഭ​യും ജെ​യി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യും കാ​ർ​ഡി​ഫ് യൂ​ണി​വേ​ഴ്സി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഫ്യൂ​ച്ച​ർ കൊ​ച്ചി കോ​ൺ​ക്ലേ​വി​ന്‍റെ സ​മാ​പ​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ഗ​ര​ത്തി​ലെ വാ​യു​നി​ല​വാ​ര സൂ​ചി​ക 188 ക​ട​ന്ന​ത് അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ കാ​ണു​ന്ന​തെ​ന്നും ഡ​ൽ​ഹി​ക്ക് സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് കൊ​ച്ചി​യെ വി​ട്ടു​കൊ​ടു​ക്കാ​ൻ ക​ഴി​യി​ല്ല.

മ​ലി​നീ​ക​ര​ണം ഗ​ണ്യ​മാ​യി കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യ്ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി ബ​സ്, മെ​ട്രോ, ജ​ല​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ട് മി​ക​ച്ച​തും വി​ശ്വ​സ​നീ​യ​വു​മാ​യ പ​ബ്ലി​ക് ട്രാ​ൻ​സ്പോ​ർ​ട്ട് നെ​റ്റ്‌​വ​ർ​ക്ക് കൊ​ച്ചി​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ്മി​റ്റ് ഓ​ഫ് ഫ്യൂ​ച്ച​ർ മൂ​ന്നാം പ​തി​പ്പി​ന്‍റെ തീ​യ​തി മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ 21-24 വ​രെ​യാ​ണ് സ​മ്മി​റ്റ് ന​ട​ക്കു​ക. ഹൈ​ബി ഈ​ഡ​ൻ എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ൽ​എ, ദീ​പ​ക് ജോ​യ് എം​എ​ൽ​എ, കൊ​ച്ചി മേ​യ​ർ അ​ഡ്വ. വി.​കെ. മി​നി​മോ​ൾ, ജെ​യി​ൻ യൂ​ണി​വേ​ഴ്സി​റ്റി ന്യൂ ​ഇ​നീഷ്യേ​റ്റീ​വ്സ് ഡ​യ​റ​ക്ട​ർ ഡോ. ​ടോം ജോ​സ​ഫ്, ഫ്യൂ​ച്ച​ർ കേ​ര​ള മി​ഷ​ൻ ചെ​യ​ർ​മാ​ൻ വേ​ണു​രാ​ജാ​മ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up