Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Successfully

Alappuzha

വ​ൻ​കു​ട​ലി​ലെ അ​ർ​ബു​ദം വി​ജ​യ​ക​ര​മാ​യി നീ​ക്കം ചെ​യ്ത് കെ​എം​സി ആ​ശു​പ​ത്രി


ചെ​ങ്ങ​ന്നൂ​ർ: വ​ൻ​കു​ട​ലി​ൽ​നി​ന്ന് ര​ണ്ടു​ത​വ​ണ ക​ര​ളി​ലേ​ക്ക് പ​ട​ർ​ന്ന കാ​ൻ​സ​റി​നെ അ​തി​സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ വി​ജ​യ​ക​ര​മാ​യി നീ​ക്കം ചെ​യ്ത് ചെ​ങ്ങ​ന്നൂ​ർ ഡോ. ​കെ.​എം. ചെ​റി​യാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​ണ് വി​ദ​ഗ്ധ ചി​കി​ത്സ​യി​ലൂ​ടെ രോ​ഗ​മു​ക്തി നേ​ടി​യ​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ വ​ൻ​കു​ട​ലി​ലെ കാ​ൻ​സ​ർ ക​ര​ളി​ലേ​ക്ക് വ്യാ​പി​ച്ചി​രു​ന്നു. പി​ന്നാ​ലെ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ക​ര​ളി​ലെ ട്യൂ​മ​ർ നീ​ക്കം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, തു​ട​ർ​ന്നും ക​ര​ളി​ലേ​ക്ക് രോ​ഗ​വ്യാ​പ​നം ക​ണ്ടെ​ത്തു​ക​യും രോ​ഗി​യെ റി​പീ​റ്റ് ലി​വ​ർ റി​സ​ക്ഷ​ൻ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ര​ളി​ലെ പ്ര​ധാ​ന ര​ക്ത​ക്കു​ഴ​ലു​ക​ൾ​ക്കി​ട​യി​ലെ ട്യൂ​മ​ർ സു​ര​ക്ഷി​ത​മാ​യി നീ​ക്കം ചെ​യ്യു​ക എ​ന്ന​ത് ഡോ​ക്ട​ർ​മാ​ർ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു.

രോ​ഗി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നാ​ൽ നി​ശ്ച​യി​ച്ച സ​മ​യ​ത്ത് ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നും സാ​ധി​ച്ചി​ല്ല. എ​ച്ച്പി​ബി ക​ൺ​സ​ൾ​ട്ട​ന്‍റും ഗ്യാ​സ്ട്രോ-​ഓ​ങ്കോ ആ​ൻ​ഡ് ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് സ​ർ​ജ​നു​മാ​യ ഡോ. ​മു​ര​ളി അ​പ്പു​ക്കു​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ സം​ഘം പ്ര​ത്യേ​ക പ​രി​ച​ര​ണം ന​ൽ​കി​യാ​ണ് രോ​ഗി​യെ ശ​സ്ത്ര​ക്രി​യ​യ്ക്ക് പ്രാ​പ്ത​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് അ​തീ​വ സൂ​ക്ഷ്മ​ത​യോ​ടെ ന​ട​ത്തി​യ അ​തി​സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ട്യൂ​മ​ർ പൂ​ർ​ണ​മാ​യി നീ​ക്കം ചെ​യ്തു.

Latest News

Corehub Up