Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supermarket Robbery

Kannur

സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ക​വ​ര്‍​ച്ച​യ്ക്കി​ടെ മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍

അ​മ്പ​ല​ത്ത​റ: സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യി. അ​മ്പ​ല​ത്ത​റ ടൗ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്യു​ മാ​ര്‍​ട്ട് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ലാ​ണ് പു​ല​ര്‍​ച്ചെ​യോ​ടെ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ഇ​തി​നു സ​മീ​പ​ത്തെ എ​ക്‌​സ്പ്ര​സ് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ലും ക​വ​ര്‍​ച്ച​യ്ക്ക് ശ്ര​മം ന​ട​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്. കാ​ഞ്ഞ​ങ്ങാ​ട് പ​ട​ന്ന​ക്കാ​ട് ക​രു​വ​ളം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​റ​ഫാ​ത്ത് (18), ജു​നൈ​ദ് (18), പ​തി​നേ​ഴു​കാ​ര​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 3.30 ഓ​ടെ​യാ​ണ് ക്യു ​മാ​ര്‍​ട്ടി​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. എ​ക്‌​സ്പ്ര​സ് സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ സം​ഘം പി​ന്നീ​ട് ക്യു​ മാ​ര്‍​ട്ടി​ലെ മു​ന്‍​വ​ശ​ത്തെ ഷ​ട്ട​ര്‍ ത​ക​ര്‍​ത്താ​ണ് അ​ക​ത്തു​ക​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ട​യി​ല്‍​നി​ന്ന് 56,000 രൂ​പ​യും സാ​ധ​ന​ങ്ങ​ളും ക​വ​ര്‍​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

സ​മീ​പ​ത്തെ ബി​ല്‍​ഡിം​ഗി​ല്‍ താ​മ​സി​ക്കു​ന്ന ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ട​മ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ സ്ഥ​ല​ത്തു​വ​ച്ച് പി​ടി​കൂ​ടി. ര​ക്ഷ​പ്പെ​ട്ട ര​ണ്ടു​പേ​രെ മൂ​ന്നാം​മൈ​ലി​ല്‍ നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​മ്പ​ല​ത്ത​റ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ക്യു​ മാ​ര്‍​ട്ടി​ലെ സി​സി​ടി​വി കാ​മ​റ ത​ക​ര്‍​ത്ത നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും സം​ഭ​വ​ത്തി​ല്‍ ക​വ​ര്‍​ച്ച കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്ത് ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​വും പ​രി​ശോ​ധ​ന ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ. ​ജ​യ​രാ​ജ്, എ​എ​സ്‌​ഐ ബി​ജു കീ​ലേ​രി, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സ​തീ​ശ​ന്‍ പ​ള്ളി​ക്ക​ര എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Latest News

Corehub Up