Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Support To Children

Kozhikode

എ​സ്എം​എ ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി വ്യാ​പാ​രി​ക​ള്‍

കോ​ഴി​ക്കോ​ട്: എ​സ്എം​എ രോ​ഗം ബാ​ധി​ച്ച മു​ക്കം ക​ല്ലൂ​രി​ട്ടി​യി​ലെ മൂ​ന്ന് കു​ട്ടി​ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ഒ​റ്റ ദി​വ​സം കൊ​ണ്ട് സ​മാ​ഹ​രി​ച്ച​ത് 59,00,505 രൂ​പ.ജി​ല്ല​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ വ്യാ​പാ​രി​ക​ളി​ൽ നി​ന്നാ​യി 21ന് ​സ​മാ​ഹ​രി​ച്ച തു​ക വ്യാ​പാ​ര​ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​പ്പു ഹാ​ജി ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഫാ. ​സി​ബി​ൻ കി​ളി​യം​പ​റ​മ്പി​ലി​ന് കൈ​മാ​റി.​നേ​ര​ത്തെ ത​ന്നെ ജി​ല്ല​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് സം​ഘ​ട​ന കു​ട്ടി​ക​ൾ​ക്ക് വ​ലി​യ തോ​തി​ൽ ചി​കി​ത്സാ സ​ഹാ​യം എ​ത്തി​ച്ചി​രു​ന്നു.

പു​തി​യ​താ​യി സ​മാ​ഹ​രി​ച്ച തു​ക കൂ​ടി ഉ​ൾ​പ്പെ​ടെ ആ​കെ സ​ഹാ​യം ഒ​രു കോ​ടി രൂ​പ ക​വി​യും.​അ​തേ​സ​മ​യം, ഇ​തു​വ​രെ ല​ഭി​ച്ച സ​ഹാ​യ​ത്തി​ലും വ്യാ​പാ​രി​ക​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ച്ച 59 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യി​ലും ഫ്ലി​പ്കാ​ർ​ട്ട്, ആ​മ​സോ​ൺ തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ വി​പ​ണ​ന ക​മ്പ​നി​ക​ളു​ടെ ഒ​രു രൂ​പ പോ​ലും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹ​നീ​ഫ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ കെ​വി​വി​ഇ​എ​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജി കെ. ​തോ​മ​സ്, ട്ര​ഷ​റ​ർ ബാ​ബു കൈ​ലാ​സ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ലിം രാ​മ​നാ​ട്ടു​ക​ര, ഏ​റ​ത്ത് ഇ​ഖ്ബാ​ൽ, അ​മീ​ർ മു​ഹ​മ്മ​ദ്, ഷാ​ജി എം. ​ബാ​ബു​മോ​ൻ, മ​നാ​ഫ് കാ​പ്പാ​ട്, വി. ​സു​നി​ൽ​കു​മാ​ർ, യു. ​അ​ബ്ദു​റ​ഹ്മാ​ൻ, കെ.​എം. ഹ​നീ​ഫ, കെ.​പി. മൊ​യ്തീ​ൻ കോ​യ ഹാ​ജി, എ.​കെ. മ​ൻ​സൂ​ർ, എം.​കെ. ഗം​ഗാ​ധ​ര​ൻ നാ​യ​ർ, രാ​ജ​ൻ കാ​ന്ത​പു​രം, നാ​സ​ർ മാ​വൂ​രാ​ൻ, എം.​കെ. ഇ​ഖ്ബാ​ൽ, ഷം​സു​ദ്ദീ​ൻ എ​ളേ​റ്റി​ൽ ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷാ​ഹി​ർ , ജി​ൽ​സ് പെ​രി​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Latest News

Corehub Up