ജില്ലാ കമ്മിറ്റി സമാഹരിച്ച തുക ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി ചികിത്സാ സഹായ കമ്മിറ്റി രക്ഷാധികാരി ഫാ. സിബിൻ കിളിയംപറമ്പിലിന് കൈമാറുന്നു.
കോഴിക്കോട്: എസ്എംഎ രോഗം ബാധിച്ച മുക്കം കല്ലൂരിട്ടിയിലെ മൂന്ന് കുട്ടികളുടെ ചികിത്സയ്ക്കായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 59,00,505 രൂപ.ജില്ലയിലെ വിവിധ യൂണിറ്റുകളിലെ വ്യാപാരികളിൽ നിന്നായി 21ന് സമാഹരിച്ച തുക വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി ചികിത്സാ സഹായ കമ്മിറ്റി രക്ഷാധികാരി ഫാ. സിബിൻ കിളിയംപറമ്പിലിന് കൈമാറി.നേരത്തെ തന്നെ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് സംഘടന കുട്ടികൾക്ക് വലിയ തോതിൽ ചികിത്സാ സഹായം എത്തിച്ചിരുന്നു.
പുതിയതായി സമാഹരിച്ച തുക കൂടി ഉൾപ്പെടെ ആകെ സഹായം ഒരു കോടി രൂപ കവിയും.അതേസമയം, ഇതുവരെ ലഭിച്ച സഹായത്തിലും വ്യാപാരികളിൽ നിന്ന് സമാഹരിച്ച 59 ലക്ഷത്തിലധികം രൂപയിലും ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ വിപണന കമ്പനികളുടെ ഒരു രൂപ പോലും ഉൾപ്പെട്ടിട്ടില്ലെന്ന് ചികിത്സാ സഹായ കമ്മിറ്റി ജനറൽ കൺവീനർ ഹനീഫ് മുഹമ്മദ് പറഞ്ഞു.
ചടങ്ങിൽ കെവിവിഇഎസ് ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ. തോമസ്, ട്രഷറർ ബാബു കൈലാസ്, സംസ്ഥാന സെക്രട്ടറി സലിം രാമനാട്ടുകര, ഏറത്ത് ഇഖ്ബാൽ, അമീർ മുഹമ്മദ്, ഷാജി എം. ബാബുമോൻ, മനാഫ് കാപ്പാട്, വി. സുനിൽകുമാർ, യു. അബ്ദുറഹ്മാൻ, കെ.എം. ഹനീഫ, കെ.പി. മൊയ്തീൻ കോയ ഹാജി, എ.കെ. മൻസൂർ, എം.കെ. ഗംഗാധരൻ നായർ, രാജൻ കാന്തപുരം, നാസർ മാവൂരാൻ, എം.കെ. ഇഖ്ബാൽ, ഷംസുദ്ദീൻ എളേറ്റിൽ ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങളായ ഷാഹിർ , ജിൽസ് പെരിഞ്ചേരി എന്നിവർ പ്രസംഗിച്ചു
Tags : support to children vyapari NattuVishesham DistrictNews