Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Surgically Removed

Kozhikode

9.3 കി​ലോ ഭാ​ര​മു​ള്ള വൃ​ക്ക​ക​ൾ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്തു

കോ​ഴി​ക്കോ​ട്: അ​പൂ​ർ​വ​വും അ​തി​സ​ങ്കീ​ർ​ണ​വു​മാ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ 9.3 കി​ലോ ഭാ​ര​മു​ള്ള ഇ​രു വൃ​ക്ക​ക​ളും കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സി​ലെ ഡോ​ക്ട​ർ​മാ​ർ വി​ജ​യ​ക​ര​മാ​യി നീ​ക്കം ചെ​യ്തു.​

ജ​നി​ത​ക രോ​ഗ​മാ​യ ഓ​ട്ടോ​സോ​മ​ൽ ഡോ​മി​ന​ന്‍റെ പോ​ളി​സി​സ്റ്റി​ക് കി​ഡ്നി ഡി​സീ​സ് മൂ​ലം അ​സാ​ധാ​ര​ണ​മാം​വി​ധം വ​ലു​താ​യി തീ​ർ​ന്ന വൃ​ക്ക​ക​ളാ​ണ് ബൈ​ലാ​റ്റ​റ​ൽ ഓ​പ്പ​ൺ നെ​ഫ്ര​ക്ട​മി എ​ന്ന സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത​ത്. യൂ​റോ​ള​ജി, നെ​ഫ്രോ​ള​ജി, അ​ന​സ്തേ​ഷ്യ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ ഏ​കോ​പ​ന​മാ​ണ് ഈ ​നേ​ട്ട​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

സാ​ധാ​ര​ണ​യാ​യി മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ ഒ​രു വൃ​ക്ക​യ്ക്ക് 120 മു​ത​ൽ 150 ഗ്രാം ​വ​രെ മാ​ത്ര​മാ​ണ് ഭാ​ര​മു​ണ്ടാ​കാ​റു​ള്ള​ത്. എ​ന്നാ​ൽ ഈ ​ജ​നി​ത​ക രോ​ഗാ​വ​സ്ഥ കാ​ര​ണം രോ​ഗി​യു​ടെ വ​ല​ത് വൃ​ക്ക​യ്ക്ക് 4.2 കി​ലോ​ഗ്രാം ഭാ​ര​വും ഇ​ട​ത് വൃ​ക്ക​യ്ക്ക് 5.1 കി​ലോ​ഗ്രാം ഭാ​ര​വും വ​ന്ന് വ​ലു​താ​വു​ക​യാ​യി​രു​ന്നു.

ഉ​ദ​ര​ത്തി​ലെ പ്ര​ധാ​ന ര​ക്ത​ധ​മ​നി​ക​ളോ​ട് ചേ​ർ​ന്നു​നി​ന്ന ഭീ​മാ​കാ​ര​മാ​യ വൃ​ക്ക​ക​ൾ മ​റ്റ് അ​വ​യ​വ​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ കൂ​ടാ​തെ വേ​ർ​പെ​ടു​ത്തി​യെ​ടു​ക്കു​ക എ​ന്ന​ത് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നുവെന്ന് ചി​കി​ത്സ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഡോ. ​സൂ​ർ​ദാ​സ് രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഡോ. ​സൂ​ർ​ദാ​സ് രാ​ധാ​കൃ​ഷ്ണ​ൻ, ഡോ.​ര​വി​കു​മാ​ർ ക​രു​ണാ​ക​ര​ൻ, ഡോ. ​അ​ഭ​യ് ആ​ന​ന്ദ്, ഡോ. ​അ​ൽ​ഫോ​ൺ​സ് ഫി​ലി​പ്പ്, ഡോ. ​ദീ​പ്ന, അ​ന​സ്തെ​റ്റി​സ്റ്റ് ഡോ. ​മി​ഥു​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Latest News

Corehub Up