Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Surprise Victory

വിസ്മയവിജയത്തിനു യുഡിഎഫ്, ശേഷി കൂട്ടാന്‍ ഇടതുമുന്നണി

കോ​ട്ട​യം എ​ക്കാ​ല​ത്തും ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യു​ടെ കോ​ട്ട​യാ​ണ്. ഉ​മ്മ​ന്‍ ചാ​ണ്ടി​യും കെ.​എം. മാ​ണി​യും വ​ര്‍ഷ​ങ്ങ​ളാ​യി വി​ജ​യി​ച്ചു മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​യു​മൊ​ക്കെ​യാ​യി ഐ​ക്യ​മു​ന്ന​ണി​ക്ക് ക​രു​ത്ത് പ​ക​ര്‍ന്ന ജി​ല്ല. സം​സ്ഥാ​ന​മാ​കെ​യു​ണ്ടാ​യ എ​ല്‍ഡി​എ​ഫ് ത​രം​ഗ​ത്തി​ലും പ​ത​റാ​തെ പി​ടി​ച്ചു നി​ല്‍ക്കാ​ന്‍ കോ​ട്ട​യ​ത്തി​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​ഇ​ട​തു​മു​ന്ന​ണി​ക്കൊ​പ്പം ചേ​ര്‍ന്ന​തോ​ടെ രാ​ഷ്‌​ട്രീ​യ നി​റം മാ​റി സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ എ​ല്‍ഡി​എ​ഫി​നു മേ​ല്‍കൈ കി​ട്ടി. കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​മു​ന്ന​ണി മാ​റി​യെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ നേ​താ​വ് ജോ​സ് കെ. ​മാ​ണി​യു​ടെ പാ​ലാ​യി​ലെ പ​രാ​ജ​യം ഇ​ട​തു​മു​ന്ന​ണി​ക്കും കേ​ര​ള കോ​ണ്‍ഗ്ര​സി​നും വി​ജ​യ​മ​ധു​ര​ത്തി​ലെ ക​ല്ലു​ക​ടി​യാ​യി. ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ഴ​യ പ്ര​താ​പം തി​രി​ച്ചു പി​ടി​ച്ചു വ​ലി​യ തി​രി​ച്ചു​വ​ര​വി​നാ​ണ് യു​ഡി​എ​ഫ് ശ്ര​മി​ക്കു​ന്ന​ത്.

മൂ​ന്നാം ഭ​ര​ണം ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ട​തു​മു​ന്ന​ണി ക​ഴി​ഞ്ഞ ത​വ​ണ​ത്തെ വി​ജ​യം ആ​വ​ര്‍ത്തി​ക്കു​ന്ന​തോ​ടൊ​പ്പം പാ​ലാ ഉ​ള്‍പ്പെ​ടെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ള്‍ കൂ​ടി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. പാ​ലാ​യി​ലും പൂ​ഞ്ഞാ​റി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം സൃ​ഷ്ടി​ക്കു​ന്ന ബി​ജെ​പി മൂ​ന്നി​ട​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണു കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.

ക്രൈ​സ്ത​വ സ​ഭ​ക​ളോ​ട് കൂ​ടു​ത​ല്‍ അ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ബി​ജെ​പി അ​ടു​ത്ത​ടു​ത്ത മൂ​ന്നു മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണു ക്രൈ​സ്ത​വ സ്ഥാ​നാ​ര്‍ഥി​ക​ളെ നി​ര്‍ത്തി​യി​രി​ക്കു​ന്ന​ത്. മൂ​ന്നി​ട​ങ്ങ​ളി​ലെ​യും ബി​ജെ​പി സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ വോ​ട്ടു​ക​ള്‍ ഇ​ട​തു​മു​ന്ന​ണി​ക്കാ​ണോ ഐ​ക്യ​മു​ന്ന​ണി​ക്കാ​ണോ ഗു​ണ​മാ​കു​ന്ന​തെ​ന്ന് ഫ​ലം വ​ന്നാ​ലേ പ​റ​യാ​ന്‍ പ​റ്റു​ക​യു​ള്ളൂ. ആ​കെ​യു​ള്ള ഒ​മ്പ​ത് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വൈ​ക്കം ഒ​ഴി​കെ​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സി​റ്റിം​ഗ് എം​എ​ല്‍എ​മാ​ര്‍ വീ​ണ്ടും ജ​ന​വി​ധി തേ​ടു​ക​യാ​ണ്. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​യും ഒ​രു കേ​ന്ദ്ര​മ​ന്ത്രി​യും ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്ഥാ​നാ​ര്‍ഥി​യും ജി​ല്ല​യി​ല്‍ ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്.

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍ണ​ക്കൊ​ള്ള​യും കാ​ര്‍ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ളു​മാ​ണ് ജി​ല്ല​യി​ലെ പ്ര​ധാ​ന ച​ര്‍ച്ച. സം​സ്ഥാ​ന സ​ര്‍ക്കാ​രി​നെ​തി​രേ​യു​ള്ള വി​കാ​ര​വും ജി​ല്ല​യി​ല്‍ ശ​ക്ത​മാ​ണ്. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ലും എ​ന്‍എ​സ്എ​സി​ന്‍റെ അ​നു​കൂ​ല നി​ല​പാ​ട് എ​ല്‍ഡി​എ​ഫി​ന് ആ​ശ്വാ​സ​മാ​ണ്. റ​ബ​ര്‍ വി​ലി​യി​ടി​വ്, നെ​ല്‍ക​ര്‍ഷ​ക​ര്‍ക്ക് പ​ണം കി​ട്ടാ​ത്ത​ത്, വ​ന്യ​ജീ​വി ആക്ര​മ​ണം തു​ട​ങ്ങി കാ​ര്‍ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ നി​ല​പാ​ടു​ക​ളും വി​ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​ക ഘ​ട​ക​മാ​ണ്.

കോ​ട്ട​യ​വും പു​തു​പ്പ​ള്ളി​യും

ജി​ല്ലാ ആ​സ്ഥാ​നം കൂ​ടി​യാ​യ കോ​ട്ട​യ​ത്ത് സി​റ്റിം​ഗ് എം​എ​ല്‍എ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​നെ​തി​രേ ശ​ക്ത​മാ​യ മ​ത്സ​രം ഇ​ടു​തു​മു​ന്ന​ണി ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും വോ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഇ​ട​തു​മു​ന്ന​ണി​ക്കും അ​ത്ര ഉ​റ​പ്പി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച കെ. ​അ​നി​ല്‍കു​മാ​ര്‍ ത​ന്നെ​യാ​ണ് ഇ​ത്ത​വ​ണ​യും സ്ഥാ​നാ​ര്‍ഥി. ബി​ജെ​പി മ​ത്സ​രി​ച്ചി​രു​ന്ന ഇ​വി​ടെ ഇ​ത്ത​വ​ണ ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ര്‍ഥി​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ജാ​തി-​മ​ത സ​മ​വാ​ക്യ​ങ്ങ​ള്‍ നി​ര്‍ണാ​യ​ക​മാ​യ മ​ണ്ഡ​ല​ത്തി​ല്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന് വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​ന്‍ ഇ​ട​തു​മു​ന്ന​ണി​ക്കാ​യി​ട്ടി​ല്ല. മ​ണ്ഡ​ല​ത്തി​ല്‍ പ​രി​ചി​ത​നാ​യ അ​നി​ല്‍കു​മാ​റി​ന്‍റെ പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ നേ​ട്ട​മാ​കു​മെ​ന്നാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ അ​വ​കാ​ശ​വാ​ദം. എ​ന്‍ഡി​എ വോ​ട്ടു​ക​ളും ഇ​വി​ടെ നി​ര്‍ണാ​യ​ക​മാ​ണ്.

പു​തു​പ്പ​ള്ളി​യി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍ന്നു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ​യാ​യി. പു​തു​പ്പ​ള്ളി​യു​ടെ പാ​ര​മ്പ​ര്യം തു​ട​രു​മെ​ന്ന ഉ​റ​ച്ച പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍ പ്ര​ചാ​ര​ണം തു​ട​ങ്ങി​യ​ത്. വ​ലി​യ വ​ജ​യം സു​നി​ശ്ചി​ത​മാ​ക്കി​യ​രീ​തി​യി​ലാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍റെ പ്ര​വ​ര്‍ത്ത​നം. സ്ഥി​രം നി​ര്‍ത്തു​ന്ന സ്ഥാ​നാ​ര്‍ഥി​ക​ളെ മാ​റ്റി ഒ​രു ഹൈ​ന്ദ​വ സ്ഥാ​നാ​ര്‍ഥി​യെ നി​ര്‍ത്തി പു​തി​യ പ​രീ​ക്ഷ​ണം നോ​ക്കു​ക​യാ​ണ് ഇ​ട​തു​മു​ന്ന​ണി. മ​ണ്ഡ​ല​ത്തി​ല്‍ സു​പ​രി​ചി​ത​നും സി​പി​എ​മ്മി​ലെ സൗ​മ്യ​മു​ഖ​വു​മാ​ണ് ഇ​ട​തു​സ്ഥാ​നാ​ര്‍ഥി കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍. ഏ​റ്റ​വും അ​വ​സാ​ന​മാ​ണ് എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. ബി​ജെ​പി​ക്ക് കാ​ര്യ​മാ​യ വോ​ട്ടു​വി​ഹി​തം ഇ​വി​ടെ​യി​ല്ല. ഇ​ത്ത​വ​ണ വോ​ട്ടു വി​ഹി​തം വ​ര്‍ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബി​ജെ​പി.

പാ​ലാ​യും കേ​ര​ള കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ല​ങ്ങ​ളും

ഇ​ത്ത​വ​ണ തീ​പാ​റു​ന്ന മ​ത്സ​ര​മാ​ണു പാ​ലാ​യി​ല്‍ ന​ട​ക്കു​ന്ന​ത്. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന പാ​ലാ​യി​ല്‍ തി​രി​ച്ചു​വ​ര​വി​നൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു ജോ​സ് കെ. ​മാ​ണി​യും എ​ല്‍ഡി​എ​ഫും. എ​ന്നാ​ല്‍ തു​ട​ര്‍ച്ച ഉ​റ​പ്പാ​ണെ​ന്നു പ​റ​ഞ്ഞ് മു​ന്നേ​റു​ന്ന മാ​ണി സി. ​കാ​പ്പ​നും എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി​യും ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ എ​ല്ലാ നെ​ഗ​റ്റീ​വ് അ​വ​സ്ഥ​ക​ളും മാ​റി​യെ​ന്ന​ത് ജോ​സ് കെ. ​മാ​ണി​ക്ക് അ​നു​കൂ​ല​മാ​ണ്. എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി ഷോ​ണ്‍ ജോ​ര്‍ജ് പി​ടി​ക്കു​ന്ന വോ​ട്ട് ആ​രെ ബാ​ധി​ക്കു​മെ​ന്ന കാ​ര്യം ഫ​ലം വ​ന്നാ​ലെ പ​റ​യാ​ന്‍ പ​റ്റു​ക​യു​ള്ളൂ.

പൂ​ഞ്ഞാ​ര്‍ മ​ണ്ഡ​ല​ത്തി​ലും ശ​ക്ത​മാ​യ ത്രി​കോ​ണ​മ​ത്സ​ര​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ സ്വതന്ത്ര നാ​യി മ​ത്സ​രി​ച്ച് ര​ണ്ടാ​മ​തെ​ത്തി​യ പി.​സി. ജോ​ര്‍ജ് ഇ​ത്ത​വ​ണ എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി​യാ​ണ്. സ്വ​ന്തം വോ​ട്ടും എ​ന്‍ഡി​എ വോ​ട്ടും ചേ​ര്‍ന്നാ​ല്‍ വി​ജ​യി​ക്കാ​മെ​ന്നാ​ണ് ജോ​ര്‍ജി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. എ​ന്നാ​ൽ ത​ന്‍റെ വാ​വി​ട്ട വാ​ക്കു​ക​ൾ പി.​സി. ജോ​ർ​ജി​നു​ത​ന്നെ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ക​രു​തു​ന്ന​വ​രു​മു​ണ്ട്. വി​ജ​യം ഉ​റ​പ്പി​ച്ച​രി​ക്കു​ക​യാ​ണ് സി​റ്റിം​ഗ് എം​എ​ല്‍എ സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ അ​വ​സാ​ന​ഘ​ട്ടി​ത്തി​ലാ​ണെ​ത്തി​യ​തെ​ങ്കി​ലും പ്ര​ചാ​ര​ണം ശ​ക്ത​മാ​ണ്. മ​ണ്ഡ​ല​ത്തി​ല്‍ ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ക​ളു​മു​ണ്ട്.

കേ​ര​ള കോ​ണ്‍ഗ്ര​സു​ക​ളു​ടെ പോ​രോ​ട്ടം ന​ട​ക്കു​ന്ന ക​ടു​ത്തു​രു​ത്തി​യി​ല്‍ സി​റ്റിം​ഗ് എം​എ​ല്‍എ മോ​ന്‍സ് ജോ​സ​ഫി​നു ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​ന്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് എ​മ്മി​ന്‍റെ ഏ​ക​ വ​നി​ത സ്ഥാ​നാ​ര്‍ഥി​കൂ​ടി​യാ​യ നി​ര്‍മ​ല ജി​മ്മി​ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്. അ​വ​സാ​ന നി​മി​ഷ​മാ​യ​പ്പോ​ള്‍ ഇ​വി​ടെ​യും തീ​പാ​റും പോ​രാ​ട്ട​മാ​ണ്. കേ​ര​ള കോ​ണ്‍ഗ്ര​സു​ക​ള്‍ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ന്ന മ​റ്റൊ​രു മ​ണ്ഡ​ല​മാ​യ ച​ങ്ങ​നാ​ശേ​രി​യി​ലും ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ്. സി​റ്റിം​ഗ് എം​എ​ല്‍എ ജോ​ബ് മൈ​ക്കി​ളി​നെ​തി​രേ വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി വി​നു ജോ​ബി​നു സാ​ധി​ച്ചി​ട്ടു​ണ്ട്. ബി​ജെ​പി​ക്കും ഇ​വി​ടെ നി​ര്‍ണാ​യ​ക വോ​ട്ട​ബാ​ങ്കു​ണ്ട്.

കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍ജ് കു​ര്യ​ന്‍ മ​ത്സ​രി​ക്കു​ന്ന​തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ മ​ണ്ഡ​ല​മാ​ണു കാ​ഞ്ഞി​ര​പ്പ​ള​ളി. സി​റ്റിം​ഗ് എം​എ​ല്‍എ ഡോ. ​എ​ന്‍. ജ​യ​രാ​ജി​നു മ​ണ്ഡ​ല​ത്തി​ല്‍ വ്യ​ക്ത​മാ​യ സ്വാ​ധീ​ന​വും വോ​ട്ടു​മു​ണ്ട്. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗു​ണ​ക​ര​മാ​കും. ബി​ജെ​പി​യു​ടെ എ ​ക്ലാ​സ് മ​ണ്ഡ​ല​ത്തി​ല്‍ ഇ​ത്ത​വ​ണ പു​റ​ത്തു നി​ന്നെ​ത്തി​യ സ്ഥാ​നാ​ര്‍ഥി​യാ​യ​തി​നാ​ല്‍ വോ​ട്ടു കു​റ​യു​മോ എ​ന്ന ആ​ശ​ങ്ക എ​ന്‍ഡി​എ ക്യാ​മ്പി​ലു​ണ്ട്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി പ്ര​ഫ. റോ​ണി കെ. ​ബേ​ബി പ്ര​ചാ​ര​ണ​രം​ഗ​ത്ത് മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്.

ഏ​റ്റു​മാ​നൂ​ര്‍ ആ​രെ തു​ണ​യ്ക്കും?

മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ര​ണ്ടാം മ​ത്സ​ര​ത്തി​റ​ങ്ങി​യ ഏ​റ്റു​മാ​നൂ​രി​ല്‍ യു​ഡി​എ​ഫി​ല്‍ ആ​ദ്യം നി​ശ്ച​യി​ച്ച സ്ഥാ​നാ​ര്‍ഥി​യാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​നെ മാ​റ്റി ഡി​സി​സി പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ നാ​ട്ട​കം സു​രേ​ഷി​നെ​യാ​ണ് രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ഷ്‌​ട്രീ​യ​ത്തി​ന​തീ​ത​മാ​യ സ്വീ​കാ​ര്യ​ത​യു​ള്ള വാ​സ​വ​നെ​തി​രേ ശ​ക്ത​മാ​യ മ​ത്സ​രം സൃ​ഷ്ട​ക്കു​ന്ന കോ​ണ്‍ഗ്ര​സും വി​ജ​യം മാ​ത്ര​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​പ്പ​തി​നാ​യി​രം വോ​ട്ട് ബി​ജെ​പി​ക്ക് സ്വ​ന്ത​മാ​യു​ള്ള ഇ​വി​ടെ ട്വ​ന്‍റി ട്വ​ന്‍റി സ്ഥാ​നാ​ര്‍ഥി​യാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. ബി​ജെ​പി വോ​ട്ടു​ക​ള്‍ ഇ​ത്ത​വ​ണ ഉ​റ​പ്പാ​യും ചോ​രു​മെ​ന്നാ​ണ് മ​ണ്ഡ​ല​ത്തി​ല്‍നി​ന്നു കി​ട്ടു​ന്ന വി​വ​രം. അ​തെ​ങ്ങോ​ട്ട് എ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും ജ​യ​പ​ര​ജ​യ​ങ്ങ​ൾ.

സ​മു​ദാ​യ​സ​മ​വാ​ക്യ​ങ്ങ​ള്‍ നി​ര്‍ണാ​യ​ക​മാ​കു​ന്ന വൈ​ക്കം

വോ​ട്ടെ​ണ്ണ​ല്‍ ദി​നം സി​പി​ഐ​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ആ​ദ്യം എ​ത്തു​ന്ന മ​ണ്ഡ​ല​മാ​ണു വൈ​ക്കം. ഇ​ത്ത​വ​ണ വൈ​ക്ക​ത്ത് സി​പി​ഐ​ക്കും ഇ​ട​തു​മു​ന്ന​ണി​ക്കും അ​ത്ര ഈ​സി വാ​ക്കോ​വ​റ​ല്ല. സി​പി​ഐ​യു​ടെ മു​ന്‍ എം​എ​ല്‍എ കൂ​ടി​യാ​യ കെ. ​അ​ജി​ത്താ​ണ് എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി. വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ന് ഇ​ട​തു​മു​ന്ന​ണി ജ​യി​ച്ചു​കൊ​ണ്ടി​രു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ത​ല​യാ​ഴം ഡി​വി​ഷ​നി​ല്‍ ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച് ഭൂ​രി​പ​ക്ഷം നേ​ര്‍പ​കു​തി​യാ​യി കു​റ​ച്ച കെ. ​ബി​നി​മോ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി.

സ​ണ്ണി എം. ​ക​പി​ക്കാ​ടി​ന് ആ​ദ്യം സീ​റ്റു ന​ല്‍കാ​മെ​ന്നു പ​റ​ഞ്ഞ​തി​നു​ശേ​ഷം ഒ​ഴി​വാ​ക്കി​യ​തി​ല്‍ ദ​ളി​ത് സം​ഘ​ട​ക​ള്‍ക്കി​ട​യി​ല്‍ കോ​ണ്‍ഗ്ര​സി​നോ​ട് എ​തി​ര്‍പ്പു​ണ്ട്. സി​പി​ഐ​യി​ല്‍നി​ന്ന് അ​ടു​ത്ത നാ​ളി​ല്‍ നി​ര​വ​ധി​പേ​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍ന്ന​തും സ​മു​ദാ​യ സ​മ​വാ​ക്യ​ങ്ങ​ള്‍ മാ​റിമ​റി​ഞ്ഞ​തും ഇ​ട​തു മു​ന്ന​ണി​ക്ക് അ​നാ​യാ​സ വി​ജ​യ​മാ​കി​ല്ലെ​ന്നു​റ​പ്പാ​ണ്.

സി​പി​എ​മ്മും സി​പി​ഐ​യും ചേ​ര്‍ന്ന് എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ​യു​ള്ള താ​ഴെ ത​ട്ടി​ലെ പ്ര​വ​ര്‍ത്ത​നം പി. ​കൃ​ഷ്ണ​പി​ള്ള​യു​ടെ നാ​ടു​കൂ​ടി​യാ​യ വൈ​ക്കം വീ​ണ്ടും ചു​വ​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത.

ജി​ല്ല​യി​ലെ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ള്‍

കോ​ട്ട​യം
പു​തു​പ്പ​ള്ളി
ഏ​റ്റു​മാ​നൂ​ര്‍
ച​ങ്ങ​നാ​ശേ​രി
കാ​ഞ്ഞി​ര​പ്പ​ള്ളി,
പൂ​ഞ്ഞാ​ര്‍ പാ​ലാ
ക​ടു​ത്തു​രു​ത്തി
വൈ​ക്കം

Latest News

Corehub Up