Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sworn In Today

ഇം​ഗ്ല​ണ്ടി​ലെ മ​ല​യാ​ളി ഡെ​പ്യൂ​ട്ടി മേ​യ​ർ സ​ജീ​ഷ് ടോ​മി​ന് ഇ​ന്നു വ​ര​വേ​ല്പ്

 

​കൊ​ച്ചി: ഇം​ഗ്ല​ണ്ടി​ലെ ബേ​സിം​ഗ്സ്റ്റോ​ക്ക് ഡെ​പ്യൂ​ട്ടി മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല​യാ​ളി​യാ​യ സ​ജീ​ഷ് ടോ​മി​ന് ജ​ന്മ​നാ​ട്ടി​ൽ ഇ​ന്നു വ​ര​വേ​ല്പ്. രാ​വി​ലെ ഒ​ന്പ​തി​ന് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന സ​ജീ​ഷി​നെ അ​ദ്ദേ​ഹം ദീ​ര്‍​ഘ​കാ​ലം നേ​തൃ​രം​ഗ​ത്തു പ്ര​വ​ര്‍​ത്തി​ച്ച ക്രി​സ്റ്റ്യ​ന്‍ ലൈ​ഫ് ക​മ്യൂ​ണി​റ്റി (സി​എ​ല്‍​സി) സം​ഘ​ട​ന​യി​ലെ ആ​ദ്യ​കാ​ല സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും.

തെ​ക്ക​ൻ ഇം​ഗ്ല​ണ്ടി​ലെ ഹാം​ഷ​യ​ർ കൗ​ണ്ടി കൗ​ൺ​സി​ല​ർ​കൂ​ടി​യാ​യ സ​ജീ​ഷ് വൈ​ക്കം സ്വ​ദേ​ശി​യാ​ണ്. എ​റ​ണാ​കു​ളം സൗ​ത്ത് പ​റ​വൂ​രി​ലാ​ണ് നി​ല​വി​ൽ വീ​ടു​ള്ള​ത്. ബ്രി​ട്ട​നി​ലെ പൊ​തു​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തു സ​ജീ​വ​മാ​യ അ​ദ്ദേ​ഹം ബേ​സിം​ഗ്സ്റ്റോ​ക്ക് ആ​ന്‍​ഡ് ഡീ​ന്‍ ബ​റോ കൗ​ണ്‍​സി​ലി​ലേ​ക്ക് 2021ല്‍ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2026ല്‍ ​ഹാം​ഷെ​യ​ര്‍ കൗ​ണ്ടി കൗ​ണ്‍​സി​ലി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം, ഒ​രേ​സ​മ​യം കൗ​ണ്ടി, ബ​റോ കൗ​ണ്‍​സി​ലു​ക​ളി​ൽ അം​ഗ​മാ​കു​ന്ന ആ​ദ്യ മ​ല​യാ​ളി​യാ​ണ്.

കേ​ര​ള ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ ആ​സ്ഥാ​ന​മാ​യ പാ​ലാ​രി​വ​ട്ടം പി​ഒ​സി​യി​ല്‍ 12ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് സ​ജീ​ഷ് ടോ​മി​ന് സ്വീ​ക​ര​ണം ന‌​ൽ​കും. മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ ഡോ. ​ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​നോ​ജ് മൂ​ത്തേ​ട​ൻ എം​എ​ൽ​എ, കൊ​ച്ചി മേ​യ​ർ വി.​കെ. മി​നി​മോ​ൾ, എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​തോ​മ​സ് വൈ​ക്ക​ത്തു​പ​റ​ന്പി​ൽ, കെ​സി​ബി​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഫാ. ​തോ​മ​സ് ത​റ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. സി​എ​ൽ​സി​യു​ടെ​യും കേ​ര​ള സ​ഭ​യി​ലെ​യും വൈ​ദി​ക, അ​ല്മാ​യ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up