ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ ഘടകകക്ഷികളായ തമിഴ്മാനില കോൺഗ്രസ് മത്സരിക്കുന്നത് ബിജെപിയുടെ താമര ചിഹ്നത്തിൽ. അഞ്ചു സീറ്റുകളാണ് ടിഎംസി (മൂപ്പനാർ) പാർട്ടിക്ക് അനുവദിച്ചിട്ടുള്ളത്. മുൻ എംപി പരിവേന്ദർ നേതൃത്വം നൽകുന്ന ഐജെകെ മത്സരിക്കുന്നത് അണ്ണാ ഡിഎംകെ ചിഹ്നത്തിലാണ്. രണ്ടു സീറ്റാണ് പാർട്ടിക്ക് നൽകിയത്.
റാണിപ്പേട്ട്, ഈറോഡ് വെസ്റ്റ്, ഒഡ്ഡൻചത്രം, കുംഭകോണം, കിള്ളിയൂർ മണ്ഡലങ്ങളിലാണ് തമിഴ്മാനില കോൺഗ്രസ് മത്സരിക്കുക. പാർട്ടി അധ്യക്ഷൻ ജി.കെ. വാസനാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.