Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : T20 Worldcup

ശുഭം ഗില്‍...

ക​​ന്നി സീ​​സ​​ണി​​ൽ ക​​ന്നി ക​​പ്പു​​യ​​ർ​​ത്തി​​യ (2022) ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സ് ഇ​​ത്ത​​വ​​ണ ക​​പ്പ് ഉ​​റ​​പ്പി​​ക്കു​​ക​​യെ​​ന്ന ഒ​​റ്റ ല​​ക്ഷ്യ​​മി​​ട്ടാ​​ണ് ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് (ഐ​​പി​​എ​​ൽ) സീ​​സ​​ണി​​ന് തു​​ട​​ക്ക​​മി​​ടു​​ന്ന​​ത്.

സീ​​സ​​ണി​​ന് ഏ​​ഴ് ദി​​നം ബാ​​ക്കി​​നി​​ൽ​​ക്കേ ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ​​നി​​ന്ന് അ​​വ​​സാ​​ന നി​​മി​​ഷം പി​​ന്ത​​ള്ള​​പ്പെ​​ട്ട ശു​​ഭ്മാ​​ൻ ഗി​​ല്ലി​​ന് ഇ​​ത്ത​​വ​​ണ നാ​​യ​​ക മി​​ക​​വി​​ൽ ഗു​​ജ​​റാ​​ത്തി​​ന് കി​​രീ​​ടം സ​​മ്മാ​​നി​​ച്ച് അ​​ഭി​​മാ​​നം ര​​ക്ഷി​​ച്ചേ തീ​​രൂ. മാ​​ത്ര​​വു​​മ​​ല്ല വ​​രു​​ന്ന ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ ഇ​​ടംപി​​ടി​​ക്കാ​​ൻ മി​​ക​​ച്ച പ്ര​​ക​​ട​​നം ആ​​വ​​ശ്യ​​മെ​​ന്നി​​രി​​ക്കേ വെ​​ല്ലു​​വ​​ളി​​യും സ​​മ്മ​​ർ​​ദ​​വും താ​​ര​​ത്തി​​നു​​ണ്ട്.

അ​​തേ​​സ​​മ​​യം, ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സി​​ന്‍റെ പു​​തി​​യ സീ​​സ​​ണ്‍ അ​​ഗ്ര​​സീ​​വ് ക്രി​​ക്ക​​റ്റ് ആ​​യി​​രി​​ക്കു​​മെ​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​ണ് മു​​ൻ ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​രം മാ​​ത്യു ഹെ​​യ്ഡ​​ന്‍റെ ബാ​​റ്റിം​​ഗ് കോ​​ച്ചാ​​യു​​ള്ള രം​​ഗ​​പ്ര​​വേ​​ശ​​നം സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. ത​​ന്ത്ര​​ങ്ങ​​ൾ മെ​​ന​​യാ​​ൻ ഹെ​​ഡ് കോ​​ച്ച് ആ​​ശി​​ഷ് നെ​​ഹ്റ​​യും ക​​രു​​ത്താ​​ണ്.

ടോ​​പ്പി​​ൽ സേ​​ഫ്

ശു​​ഭ്മാ​​ൻ ഗി​​ൽ, സാ​​യ് സു​​ദ​​ർ​​ശ​​ൻ, ജോ​​സ് ബട്‌ലര്‍ ഗു​​ജ​​റാ​​ത്തി​​ന്‍റെ ത്രി​​മൂ​​ർ​​ത്തി ബാ​​റ്റിം​​ഗ് സ​​ഖ്യം റ​​ണ്‍​സ് വാ​​രു​​ന്ന​​തി​​ൽ മ​​റ്റ് ടീ​​മു​​ക​​ൾ​​ക്ക് മാ​​തൃ​​ക​​യാ​​ണ്. ഐ​​പി​​എ​​ല്ലി​​ലെ ഏ​​റ്റ​​വും ഹെ​​വി​​യസ്റ്റ് ടോ​​പ് ഓ​​ർ​​ഡ​​റാ​​ണ് ഗു​​ജ​​റാ​​ത്തി​​ന്േ‍​റ​​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ 155 സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ ഗി​​ൽ 650 റ​​ണ്‍​സ് സ്കോ​​ർ ചെ​​യ്തു. സാ​​യ് സു​​ദ​​ർ​​ശ​​ൻ 156 സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ 759 റ​​ണ്‍​സും നേ​​ടി.

വ്യ​​ത്യ​​സ്ത​​നാ​​യി വെ​​ടി​​ക്കെ​​ട്ട് വി​​രു​​ന്നൊ​​രു​​ക്കു​​ന്ന ബട്‌ലർ 163 സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ 538 റ​​ണ്‍​സും നേ​​ടി. എ​​ന്നാ​​ൽ ഈ ​​മൂ​​വ​​രി​​ൽ മാ​​ത്ര​​മു​​ള്ള ആ​​ശ്ര​​യ​​ത്വമാണ് ഗു​​ജ​​റാ​​ത്തി​​ന്‍റെ തി​​രി​​ച്ച​​ടി​​യും. രാ​​ഹു​​ൽ തെ​​വാട്യ, വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ർ, ഷാ​​രൂ​​ഖ് ഖാ​​ൻ, ഗ്ലെ​​ൻ ഫി​​ലി​​പ്സ്, ജേ​​സ​​ണ്‍ ഹോ​​ൾ​​ഡ​​ർ, അ​​നൂ​​ജ് റാ​​വ​​ത്ത് എ​​ന്നി​​വ​​ർ​​ക്കാ​​ണ് പി​​ന്നീ​​ട് ഉ​​ത്ത​​ര​​വാ​​ദി​​ത്വം. ഗി​​ല്ലും ബട്‌ലറും സാ​​യി​​യും പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ൽ ആ​​ര് ആ ​​റോ​​ൾ വ​​ഹി​​ക്കു​​മെ​​ന്ന​​ത് ആ​​ശ​​ങ്ക​​യാ​​ണ്.

ജേ​​സ​​ണ്‍ ഹോ​​ൾ​​ഡ​​റി​​ലൂ​​ടെ ബാ​​റ്റിം​​ഗ് ക​​രു​​ത്ത് കൂ​​ട്ടാ​​നും സു​​ന്ദ​​റി​​ലൂ​​ടെ ടീം ​​ബാ​​ല​​ൻ​​സ് മെ​​ച്ച​​പ്പെ​​ടു​​ത്താ​​നും ഗു​​ജ​​റാ​​ത്തി​​ന് സാ​​ധി​​ക്കും. ശ​​രാ​​ശ​​രി ബാ​​റ്റിം​​ഗ് ഓ​​ർ​​ഡ​​റാ​​യി ഗു​​ജ​​റാ​​ത്തി​​നെ കാ​​ണാ​​ൻ ക​​ഴി​​യി​​ല്ല. അ​​തേ​​സ​​മ​​യം എ​​തി​​രാ​​ളി​​ക​​ൾ​​ക്ക് ശ​​ക്ത​​മാ​​യ വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തു​​ന്ന​​തെ​​ന്നും പ​​റ​​യാ​​നാ​​കി​​ല്ല.

സ്പി​​ൻ- പേ​​സ് ക്വാ​​ളി​​റ്റി

സാ​​യ് കി​​ഷോ​​റും അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ താ​​രം റാ​​ഷി​​ദ് ഖാ​​നും ചേ​​രു​​ന്ന സ്പി​​ൻ നി​​ര​​യു​​ടെ പ്ര​​ക​​ട​​നം ഗു​​ജ​​റാ​​ത്തി​​ന് നി​​ർ​​ണാ​​യ​​ക​​മാ​​കും. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ഇ​​രു​​വ​​രും ചേ​​ർ​​ന്ന് 31 വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി. സു​​ന്ദ​​ർ, രാ​​ഹു​​ൽ തെ​​വാട്യ, ഗ്ലെ​​ൻ ഫി​​ലി​​പ്സ് എ​​ന്നി​​വ​​രും സ്പി​​ൻ ഓ​​പ്ഷ​​നു​​ക​​ളാ​​ണ്.

ക​​ഗി​​സൊ റ​​ബാ​​ഡ, മു​​ഹ​​മ്മ​​ദ് സി​​റാ​​ജ്, പ്ര​​സി​​ദ്ധ് കൃ​​ഷ്ണ, ഇ​​ഷാ​​ന്ത് ശ​​ർ​​മ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന പേ​​സ് നി​​ര​​യും മി​​ക​​വു​​റ്റ​​താ​​ണ്. റ​​ബാ​​ഡ​​യും സി​​റാ​​ജു​​മാ​​യി​​രി​​ക്കും ഗി​​ല്ലി​​ന്‍റെ പ്ര​​ധാ​​ന ആ​​യു​​ധം. ഇ​​രു​​വ​​രും ന്യൂ​​ബോ​​ളി​​ൽ മി​​ക​​വ് പു​​ല​​ർ​​ത്തു​​ന്ന​​വ​​രാ​​ണ്. റ​​ബാ​​ഡ​​യു​​ടെ സ​​മീ​​പ​​കാ​​ല ട്വ​​ന്‍റി20​​യി​​ലെ പ്ര​​ക​​ട​​നം മി​​ക​​ച്ച​​ത​​ല്ലെ​​ന്ന​​ത് ഗു​​ജ​​റാ​​ത്തി​​ന് ആ​​ശ​​ങ്ക​​യു​​ണ്ടാ​​ക്കും.

മാ​​ർ​​ച്ച് 31 പ​​ഞ്ചാ​​ബ് കിം​​ഗ്സി​​നെ​​തി​​രേ​​യാ​​ണ് ഗു​​ജ​​റാ​​ത്തി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം. ​​പ്രി​​ൽ നാ​​ലി​​ന് ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ നേ​​രി​​ടും.

ഗി​​ൽ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ

ബാ​​റ്റ​​റാ​​യും നാ​​യ​​ക​​നാ​​യും ഗി​​ല്ലി​​ന് സീ​​സ​​ണ്‍ നി​​ർ​​ണാ​​യ​​ക​​മാ​​കും. ട്വ​​ന്‍റി 20 ടീ​​മി​​ലേ​​ക്ക് മ​​ട​​ങ്ങി​​വ​​ര​​വി​​ന് അ​​സാ​​ധാ​​ര​​ണ പ്ര​​ക​​ട​​നം വേ​​ണം. നാ​​യ​​ക മി​​ക​​വി​​ന് മൂ​​ർ​​ച്ച കൂ​​ട്ട​​ണം. 2027 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ക്കു​​ക​​യെ​​ന്ന വ​​ലി​​യ ക​​ട​​ന്പ​​യു​​ണ്ട്.

Sports

കാ​ന​ഡ​യെ വീ​ഴ്ത്തി; യു​എ​ഇ​യ്ക്ക് ജ​യം

ന്യൂ​ഡ​ൽ​ഹി: ടി20 ​ലോ​ക​ക​പ്പി​ൽ കാ​ന​ഡ​യ്ക്കെ​തി​രെ യു​എ​ഇ​യ്ക്ക് ജ​യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത കാ​ന​ഡ നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 150 റ​ണ്‍​സെ​ടു​ത്തു. 151 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ യു​എ​ഇ അ​ഞ്ചു​വി​ക്ക​റ്റും ര​ണ്ട് പ​ന്തും കൈ​യി​ലി​രി​ക്കെ ല​ക്ഷ്യം ക​ണ്ടു.

സ്കോ​ർ: കാ​ന​ഡ 150/7 യു​എ​ഇ 151/5 (19.4). ആ​ര്യാ​ൻ​ഷ് ശ​ർ​മ്മ (74), സൊ​ഹൈ​ബ് ഖാ​ൻ (51) എ​ന്നി​വ​രു​ടെ അ​ർ​ധ​സെ​ഞ്ചു​റി​യാ​ണ് യു​എ​ഇ​യെ തു​ണ​ച്ച​ത്. കാ​ന​ഡ​യ്ക്കാ​യി സാ​ദ് ബി​ൻ സ​ഫ​ർ മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത കാ​ന​ഡ​യ്ക്കാ​യി ഹ​ർ​ഷ് താ​ക്ക​ർ (50) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി.

ന​വ​നീ​ത് ധാ​ലി​വാ​ൾ (34), ശ്രേ​യ​സ് മോ​വ്വ (21), ദി​ൽ​പ്രീ​ത് ഖ​ജ്‌​വ (11) എ​ന്നി​വ​ർ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ യു​എ​ഇ​യു​ടെ ജു​നൈ​ദ് സി​ദ്ദി​ഖി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

യു​എ​ഇ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ലാ​ൻ​ഡി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട് തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ കാ​ന​ഡ​യ്ക്ക് ഇ​ത് ര​ണ്ടാം തോ​ൽ​വി​യാ​ണ്.

Sports

സിംബാബ് 'വൻ' അട്ടിമറി! ഓസീസിനെ 23 റൺസിന് വീഴ്ത്തി

കൊളംബോ: ട്വന്‍റി20 ലോകകപ്പിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് സിംബാബ്‌വേ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 23 റൺസിനായിരുന്നു സിംബാബ്‌വൻ ജയം. ആദ്യം ബാറ്റ് ചെയ്ത സിക്കന്ദർ റാസയും സംഘവും ഉയർത്തിയ 170 റൺസിന്‍റെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കംഗാരുക്കൾ മൂന്നു പന്ത് ബാക്കിനില്ക്കെ 146 റൺസിന് പുറത്തായി.

65 റൺസെടുത്ത മാറ്റ് റെൻഷോ ആണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ 17 റൺസെടുത്ത നായകൻ ട്രാവിസ് ഹെഡിനും 31 റൺസെടുത്ത ഗ്ലെൻ മാക്സ്‌വെല്ലിനും മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

ജോഷ് ഇൻഗ്ലിസ് (എട്ട്), കാമറോൺ ഗ്രീൻ (പൂജ്യം), ടിം ഡേവിഡ് (പൂജ്യം), മാർക്കസ് സ്റ്റോയിനിസ് (ആറ്), ബെൻ ഡ്വാർഷൂയിസ് (ആറ്), ആദം സാംപ (രണ്ട്), മാത്യു കുനെമാൻ (പൂജ്യം) എന്നിവർ തികച്ചും നിരാശപ്പെടുത്തി.

നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ബ്ലെസ്സിംഗ് മുസറബാനിയും 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ബ്രാഡ് ഇവാൻസുമാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്. കൂടാതെ, വെല്ലിംഗ്ടൺ മസാകഡ്സ, റയാൻ ബേൾ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വേ നിശ്ചിത 20 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിലാണ് 169 റൺസെടുത്തത്. അർധസെഞ്ചുറിയോടെ പുറത്താകാതെ നിന്ന ബ്രയാൻ ബെന്നറ്റിന്‍റെ ബാറ്റിംഗ് കരുത്തിലാണ് സിംബാബ്‌വേ ഭേദപ്പെട്ട സ്കോറിലെത്തിയത്. 56 പന്തിൽ 64 റൺസെടുത്ത ബെന്നറ്റാണ് ടോപ് സ്കോറർ.

ടഡിവനാഷെ മറുമാണി (35), റയാൻ ബേൾ (35), നായകൻ സിക്കന്ദർ റാസ (25) എന്നിവർ മികച്ച പിന്തുണ നല്കി.

ഓസ്ട്രേലിയയ്ക്കു വേണ്ടി മാർക്കസ് സ്റ്റോയിനിസ്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ഇരട്ട സൂപ്പർ ഓവർ, ത്രില്ലർ ക്ലൈമാക്സ്; അഫ്ഗാനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

അഹമ്മദാബാദ്‌: ട്വന്‍റി20 ലോകകപ്പിൽ അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ സൂപ്പർ ഓവർ പോരാട്ടത്തിൽ അഫ്‌ഗാനിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക. രണ്ടാം സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ നാല് റൺസിനാണ് പ്രോട്ടീസിന്‍റെ വിജയം. സ്കോർ: ദക്ഷിണാഫ്രിക്ക 187/6, 17/1, 23/0. അഫ്‌ഗാനിസ്ഥാൻ 187, 17/0, 19/2.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍റെ പോരാട്ടവും 187 റൺസിൽ അവസാനിച്ചതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു.

സൂപ്പർ ഓവറിൽ അഫ്​ഗാൻ 17 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയും ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തു. ഇതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീങ്ങി.

രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 23 റൺസാണ് അടിച്ചത്. വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അഫ്‌ഗാനിസ്ഥാന് 19 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ തുടർച്ചയായി മൂന്ന് സിക്സർ പറത്തിയ റഹ്‌മാനുള്ള ഗുർബാസ് അഫ്ഗാനിസ്ഥാന് വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാന പന്തിൽ പുറത്തായതോടെ അഫ്ഗാന്‍ കീഴടങ്ങുകയായിരുന്നു.

നേരത്തെ, മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ അർധസെഞ്ചുറി നേടിയ റഹ്മാനുള്ള ഗുർബാസിന്‍റെ ഒറ്റയാൾ പോരാട്ടത്തിന്‍റെ കരുത്തിലാണ് ദക്ഷിണാഫ്രിക്കൻ സ്കോറിനൊപ്പമെത്തിയത്. 42 പന്തിൽ നിന്ന് ഏഴ് സിക്സും നാല് ഫോറും ഉൾപ്പെടെ 84 റൺസാണ് താരം അടിച്ചുകൂട്ടിയത്. നാല് ഓവറിൽ 50 റൺസ് പിന്നിട്ട അഫ്ഗാൻ 121 റൺസിൽ ഗുർബാസ് പുറത്തായതിനു പിന്നാലെ പരുങ്ങുകയായിരുന്നു.

അസ്മത്തുള്ള ഒമർസായ് (22), റാഷിദ് ഖാൻ (20) എന്നിവരൊഴികെ മറ്റാർക്കും കാര്യമായ സംഭാവന നല്കാനായില്ല.

Sports

ഡികോക്ക്, റിക്കിൾട്ടൺ വെടിക്കെട്ട്; ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഫ്ഗാന് ജയിക്കാൻ 188

അഹമ്മദാബാദ്: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഫ്ഗാനിസ്ഥാന് വിജയലക്ഷ്യം 188 റൺസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസ് നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു.

വെടിക്കെട്ട് അർധസെഞ്ചുറി നേടിയ റയാൻ റിക്കിൾട്ടണിന്‍റെയും ക്വിന്‍റൺ ഡി കോക്കിന്‍റെയും ബാറ്റിംഗ് കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോറിലെത്തിയത്. റിക്കിൾട്ടൺ 28 പന്തിൽ അഞ്ചു ബൗണ്ടറികളും നാലു സിക്സറുമുൾപ്പെടെ 61 റൺസെടുത്തപ്പോൾ ഡികോക്ക് 41 പന്തിൽ 59 റൺസെടുത്തു.

അതേസമയം, ഇരുവർക്കും പുറമേ ഡെവാൾഡ് ബ്രെവിസ് (23), ഡേവിഡ് മില്ലർ (20), മാർക്കോ യാൻസൻ (16) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

അഫ്ഗാനിസ്ഥാനു വേണ്ടി അസ്മത്തുള്ള ഒമർസായ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ റാഷിദ് ഖാൻ രണ്ടും ഫസൽഹഖ് ഫറൂഖി ഒരു വിക്കറ്റും വീഴ്ത്തി.

Sports

ബാസ് ഡി ബാഷ്! നമീബിയയെ ഏഴുവിക്കറ്റിന് വീഴ്ത്തി നെതർലൻഡ്‌സ്

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ നമീബിയക്കെതിരെ നെതർലൻഡ്‌സിന് തകർപ്പൻ ജയം. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഡച്ച് ടീമിന്‍റെ വിജയം. നമീബിയ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം18 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നെതർലൻഡ്‌സ് മറികടന്നു.

പന്തുകൊണ്ടും പിന്നീട് ബാറ്റ് കൊണ്ടും മിന്നുന്ന പ്രകടനം കാഴ്ചവച്ച ബാസ് ഡി ലീഡ് ആണ് നെതർലൻഡ്സിന് അനായാസ വിജയം സമ്മാനിച്ചത്. 48 പന്തിൽ നിന്ന് അഞ്ച് ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടെ 72 റൺസെടുത്ത ബാസ് ഡി ലീഡ് പുറത്താകാതെ നിന്നു.

കോളിൻ അക്കർമാൻ (32), ഓപ്പണർ മൈക്കൽ ലെവിറ്റ് (28), നായകൻ സ്കോട്ട് എഡ്വേർഡ്‌സ് (18*) എന്നിവരും താരത്തിന് മികച്ച പിന്തുണ നല്കി. നമീബിയയ്ക്കു വേണ്ടി ബെർണാഡ് ഷോൾസ്, റൂബൻ ട്രംപൽമാൻ, ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റോൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നമീബിയ 42 റൺസെടുത്ത ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റോണിന്‍റെ ബലത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. താരത്തെ കൂടാതെ, ജാൻ ഫ്രൈലിങ്ക് (30), ജെ.ജെ. സ്മിത്ത് (22), നായകൻ ജെർഹാർഡ് ഇറാസ്മസ് (18) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

നെതർലൻഡ്സിനു വേണ്ടി ലോഗൻ വാൻ ബീക്, ബാസ് ഡെ ലീഡ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആര്യൻ ദത്ത്, ഫ്രെഡ് ക്ലാസൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ജയത്തോടെ രണ്ട് മത്സരങ്ങളില്‍ രണ്ട് പോയന്‍റുമായി നെതര്‍ലന്‍ഡ്സ് നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. ഈ വിജയത്തോടെ ഡച്ച് ടീമിന്‍റെ സൂപ്പർ എട്ട് സാധ്യതകൾ സജീവമായി.

Latest News

Corehub Up