Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tail Severed

ഗു​ജ​റാ​ത്തി​ൽ സിം​ഹ​ത്തെ ട്രെ​യി​ൻ ഇടിച്ചു; വാൽ അറ്റുപോയ നിലയിൽ ട്രാ​ക്കി​ൽ​ 

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ സിം​ഹ​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഗു​ജ​റാ​ത്ത് അ​മ്രേ​ലി ജി​ല്ല​യി​ലെ ദാം​ന​ഗ​റി​നും ലി​ലി​യ​യ്ക്കും ഇ​ട​യി​ലു​ള്ള റെ​യി​ൽ​വേ പാ​ത​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ സിം​ഹ​ത്തി​ന്‍റെ വാ​ലി​ന്‍റെ ഒ​രു ഭാ​ഗം അ​റ്റു​പോ​യ നി​ല​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. 


ഇം​ഗോ​രാ​ള ഗ്രാ​മ​ത്തി​നു സ​മീ​പം ര​ണ്ട് സിം​ഹ​ങ്ങ​ൾ റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പി​പാ​വ​വ് തു​റ​മു​ഖ​ത്തു​നി​ന്ന് ധാ​സ​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഗു​ഡ്സ് ട്രെ​യി​നാ​ണ് സിം​ഹ​ത്തെ ഇ​ടി​ച്ച​ത്. റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ട്രാ​ക്കി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ടു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സിം​ഹ​ത്തി​ന്‍റെ അ​റ്റു​പോ​യ വാ​ലി​ന്‍റെ ഭാ​ഗം വ​ന​പാ​ല​ക​ർ ക​ണ്ടെ​ടു​ത്ത​ത്.


ര​ക്ത​ക്ക​റ​ക​ളും കാ​ൽ​പ്പാ​ടു​ക​ളും പി​ന്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​രി​ക്കേ​റ്റ സിം​ഹം സ​മീ​പ​ത്തെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഓ​ടി​മ​റ​ഞ്ഞ​താ​യി വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. സിം​ഹ​ത്തെ ക​ണ്ടെ​ത്തി അ​ടി​യ​ന്ത​ര വെ​റ്റ​റി​ന​റി ചി​കി​ൽ​സ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ആ​ധു​നി​ക ട്രാ​ക്കിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി വ​നം​വ​കു​പ്പ് സം​ഘം സ​മീ​പ​ത്തെ കാ​ടു​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. 

Latest News

Corehub Up