Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tar Plant Smoke

വി​ഷ​പ്പു​ക ശ്വ​സി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ലാ​യ സം​ഭ​വം; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

കൊ​ല്ലം: കൊ​ട്ടി​യം സൂ​ര്യ​ൻ​പൊ​യ്ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​ർ മി​ക്സിംഗ് പ്ലാന്‍റിൽ നി​ന്നു​യ​ർ​ന്ന ക​ന​ത്ത പു​ക​യും അ​സ​ഹ​നീ​യ​മാ​യ ഗ​ന്ധ​വും മൂ​ലം ഓ​ക്സി​ലി​യം സ്കൂ​ളി​ലെ മു​പ്പ​ത്തി​യാ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ ക​ളക്ട​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്‍റൽ എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ർ​ക്ക് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഏ​ക​ദേ​ശം ആ​യി​ര​ത്തി ഇ​രു​നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ന്‍റെ വെ​റും 300 മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ് ഈ ​പ്ലാ​ന്‍റ് സ്ഥി​തി ചെ​യ്യു​ന്ന​ത്. സ​മീ​പ​ത്ത് ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ളും താ​മ​സി​ക്കു​ന്നു​ണ്ട്. പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ കാ​റ്റി​ന്‍റെ ഗ​തി​ക്ക​നു​സ​രി​ച്ച് പു​ക​യും വി​ഷ​വാ​ത​ക​ങ്ങ​ളും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും സ്കൂ​ൾ പ​രി​സ​ര​ത്തേ​ക്കും എ​ത്തു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. നേ​ര​ത്തെ പ്ര​ദേ​ശ​ത്ത് താമസിക്കുന്ന മറ്റുള്ളവർക്കും  സ​മാ​ന​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടിയിരുന്നു. 

പ്ലാ​ന്‍റിന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ പ​ഞ്ചാ​യ​ത്ത് നേ​ര​ത്തെ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഉ​ട​മ​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച് അ​നു​കൂ​ല ഉ​ത്ത​ര​വ് സ​മ്പാ​ദി​ക്കു​ക​യാ​യി​രു​ന്നു. അ​നു​മ​തി ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​കൂ​ട​വും പ്ലാ​ന്‍റ് ഉ​ട​മ​ക​ളും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​ക​ളി​ലും പ്ര​ദേ​ശ​വാ​സി​ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
മൂ​ന്ന് മാ​സം മു​ൻ​പും ഈ ​പ്ലാ​ന്‍റിനെ​തി​രെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ ആ​നി ജൂ​ലാ തോ​മ​സ് ആ​രോ​ഗ്യ​വ​കു​പ്പ്, ജി​യോ​ള​ജി വി​ഭാ​ഗം, ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​രോ​ട് റി​പ്പോ​ർ​ട്ട് തേ​ടു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് നേ​ര​ത്തെ ത​ന്നെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Latest News

Corehub Up