Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tcs Office

പീ​ഡ​ന, മ​ത​പ​രി​വ​ർ​ത്ത​ന കേ​സ്; ടി​സി​എ​സ് നാ​സി​ക് ഓ​ഫീ​സ് അ​ട​ച്ചു

മും​ബൈ: മ​ത​പ​രി​വ​ർ​ത്ത​ന, ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ളെ തു​ട​ർ​ന്ന് ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ​സി​ന്‍റെ (ടി​സി​എ​സ്) നാ​സി​ക് ശാ​ഖ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​നാ​ണ് ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം.

പ​രാ​തി​ക​ൾ​ക്ക് പി​ന്നാ​ലെ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഓ​ഫീ​സ് അ​ട​ച്ചി​ടാ​ൻ ക​മ്പ​നി തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ൽ ഒ​മ്പ​തു കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തെ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യാ​യ ടി​സി​എ​സി​ന്‍റെ നാ​സി​ക് ശാ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡാ​നി​ഷ്, തൗ​സി​ഫ്, നി​ദ ഖാ​ൻ എ​ന്നി​വ​ര​ട​ക്കം ഒ​മ്പ​തു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​മ്പ​നി​യി​ലെ ഒ​രു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ന്നോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് കാ​ണി​ച്ച് ഒ​രു ജീ​വ​ന​ക്കാ​രി പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ലൈം​ഗി​ക ചൂ​ഷ​ണ​ത്തോ​ടൊ​പ്പം ചി​ല ജീ​വ​ന​ക്കാ​രെ പ്ര​ത്യേ​ക മ​ത​ത്തി​ലേ​ക്ക് മാ​റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ബ​ന്ധി​ച്ചെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. അതേസമയം പ്ര​തി​ക​ൾ​ക്ക് മ​ലേ​ഷ്യ ആ​സ്ഥാ​ന​മാ​യു​ള്ള മ​ത​പ്ര​ഭാ​ഷ​ക​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

വി​ദേ​ശ​ത്തു​നി​ന്ന് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. പ്ര​തി​ക​ൾ നി​ർ​ബ​ന്ധി​ച്ച് ന​മ​സ്‌​കാ​രം ചെ​യ്യി​പ്പി​ച്ചെ​ന്നും നി​ർ​ബ​ന്ധി​ച്ച് മാം​സാ​ഹാ​രം ക​ഴി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

 

 

Latest News

Corehub Up