ഐഫോൺ വാങ്ങാൻ കാത്തിരുന്നവർക്ക് സുവർണ്ണാവസരം. ഐഫോൺ 17 പ്രോയുടെ വില ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും താഴ്ന്ന നിലയിലെത്തി.ബിഗ്ബാസ്ക്കറ്റിലാണ് ഈ കിടിലൻ ഓഫർ. റിലയൻസ് ഡിജിറ്റലിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമായ ബിഗ്ബാസ്ക്കറ്റ് വഴിയും ഓഫ്ലൈൻ സ്റ്റോറുകളിലും ഓഫറുകൾ പരിശോധിക്കാം.
എന്താണ് ഓഫർ?
ഐഫോൺ 17 പ്രോയുടെ യഥാർത്ഥ വില 1,34,900 രൂപയാണ്. എന്നാൽ ബിഗ്ബാസ്ക്കറ്റിൽ ഇത് 1,24,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. അതിന് പുറമെ Cosmic Orange നിറത്തിന് APPLE17PRO8000 എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ 8,000 രൂപയുടെ അധിക കിഴിവ് കൂടി കിട്ടും.അതോടെ ഫോണിന്റെ വില 1,16,990 രൂപ ആയി കുറയും. അതും ഒരു ബാങ്ക് കാർഡിന്റെ ആവശ്യമില്ലാതെ തന്നെ. ഇതാണ് ഈ ഫോണിന്റെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില. ഐഫോൺ 17 പ്രോ മാക്സ് വേണമെങ്കിൽ 1,31,990 രൂപയ്ക്കും ലഭിക്കും.
എക്സ്ചേഞ്ച് ചെയ്യാൻ പഴയ ഫോണുണ്ടെങ്കിൽ റിലയൻസ് ഡിജിറ്റലിൽ കഥ മാറും. അവിടെ എക്സ്ചേഞ്ച് ബോണസും ബാങ്ക് ക്യാഷ്ബാക്കും ഇൻസ്റ്റോർ ഡിസ്കൗണ്ടും ചേർത്ത് ഐഫോൺ 17 പ്രോയുടെ വില 56,990 രൂപ വരെ എത്തും.
പക്ഷെ ആ ഓഫറിന് പഴയ ഫോണിന്റെ കണ്ടീഷൻ അനുസരിച്ചുള്ള മൂല്യവും എക്സ്ചേഞ്ച് ബോണസും ഒക്കെ ആവശ്യമാണ്.എക്സ്ചേഞ്ച് ഇല്ലാതെ, നേരിട്ട് കുറഞ്ഞ വിലയ്ക്ക് വാങ്ങണമെങ്കിൽ ബിഗ്ബാസ്ക്കറ്റിലെ 1,16,990 രൂപയുടെ ഓഫർ തന്നെയാണ് ഇപ്പോൾ ഏറ്റവും മികച്ചത്. ഐഫോൺ 18 പ്രോ സീരീസ് വന്നതോടെ ആപ്പിൾ ഔദ്യോഗികമായി 17 പ്രോയുടെ വിൽപ്പന നിർത്തിയിരുന്നു, അതുകൊണ്ട് തന്നെ ഇനി കിട്ടുന്ന ഓഫറുകൾ സ്റ്റോക്ക് തീരുന്നതിന് മുൻപ് ഉപയോഗപ്പെടുത്തുന്നതാകും ബുദ്ധി.