Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Thalipparambu

സ​ണ്ണി ജോ​സ​ഫ് സം​സാ​രി​ച്ചി​ട്ടും വ​ഴ​ങ്ങി​യി​ല്ല; കൊ​യ്യം ജ​നാ​ർ​ദ്ദ​ന​നെ പു​റ​ത്താ​ക്കി കോ​ൺ​ഗ്ര​സ്

ക​ണ്ണൂ​ര്‍: ത​ളി​പ്പ​റ​മ്പി​ൽ സി​പി​എം വി​ട്ട ടി.​കെ.​ഗോ​വി​ന്ദ​നെ കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യ്ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന കൊ​യ്യം ജ​നാ​ർ​ദ്ദ​ന​നെ പു​റ​ത്താ​ക്കി കെ​പി​സി​സി. കെ​പി​സി​സി-​ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ അ​നു​ന​യ ശ്ര​മ​ത്തി​ലും വ​ഴ​ങ്ങാ​തി​രു​ന്ന​തോ​ടെ​യാ​ണ് ന​ട​പ​ടി.

കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ സ​ണ്ണി ജോ​സ​ഫ് ഫോ​ണി​ല്‍ നേ​രി​ട്ട് സം​സാ​രി​ച്ചെ​ങ്കി​ലും കൊ​യ്യം ജ​നാ​ര്‍​ദ്ദ​ന​ന്‍ ത​ന്‍റെ തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് കെ​പി​സി​സി അം​ഗം കൂ​ടി​യാ​യ കൊ​യ്യം ജ​നാ​ർ​ദ്ദ​ന​നെ പു​റ​ത്താ​ക്കി​യ​ത്.

സി​പി​എം വി​മ​ത​നെ പി​ന്തു​ണ​യ്ക്കാ​നു​ള്ള യു​ഡി​എ​ഫ് തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വു​മാ​യി ജ​നാ​ർ​ദ്ദ​ന​ൻ രം​ഗ​ത്തു​വ​ന്ന​ത്. ടി.​കെ.​ഗോ​വി​ന്ദ​നെ കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യ്ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ജി​ല്ലാ അ​ധ്യ​ക്ഷ​ൻ വി​ജി​ൽ മോ​ഹ​ന​നും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ വി​ജി​ൽ പി​ന്നീ​ട് മ​ത്സ​രി​ക്കാ​നു​ള​ള തീ​രു​മാ​ന​ത്തി​ല്‍ നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം കൊ​യ്യം ജ​നാ​ർ​ദ്ദ​ന​ന്‍ വെ​ള്ളി​യാ​ഴ്ച ത​ളി​പ്പ​റ​മ്പി​ല്‍ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തും.

Latest News

Corehub Up